ജവാനില്‍ ഷാരൂഖിന്റെ പ്രതിഫലം നൂറ് കോടിയ്ക്കും മേലെ, നയന്‍താരയേക്കാള്‍ പത്തിരട്ടി; സേതുപതിയ്ക്ക് കിട്ടുന്നത്?
ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് ജവാന്‍. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ് ലി ഒരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഗാന ഇന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഷാരൂഖ് ഖാന്‍ നായകനാകുന്ന ചിത്രത്തിലെ നായിക തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരം നയന്‍താരയാണ്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.
ജവാന്റെ പ്രിവ്യു ആരാധകര്‍ക്കിടയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ചിത്രത്തില്‍ ഇതുവരെ കാണാത്തെ വേറിട്ട ലുക്കിലാണ് ഷാരൂഖ് ഖാന്‍ എത്തുന്നത്. ചിത്രത്തിലെ ഷാരൂഖ് ഖാന്റെ മൊട്ടയടിച്ച ലുക്ക് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. പ്രിയാമണി, സാന്യ മത്‌ഹോത്ര തുടങ്ങിയവരു പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍ അതിഥി താരമായും എത്തുന്നുണ്ട്.

വലിയ താരനിരയിലുള്ള പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ജവാന്‍ ഒരുങ്ങുന്നത്. പഠാന്‍ നേടിയ വമ്പന്‍ വിജയത്തിന് ശേഷമുള്ള ഷാരൂഖ് ഖാന്‍ ചിത്രം എന്ന നിലയിലും ജവാനായുള്ള കാത്തിരിപ്പ് ശക്തമായി മാറിയിരിക്കുകയാണ്. ചിത്രത്തില്‍ ഓരോ താരങ്ങള്‍ക്കും ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്.
ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് ഷാരൂഖ് ഖാന് തന്നെയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പഠാന്‍ നേടിയ വിജയത്തോടെ ഷാരൂഖ് ഖാന്റെ പ്രതിഫലം നൂറ് കോടിയിലേക്ക് എത്തിയിരിക്കുകയാണ്. നേരത്തെയിത് 50-60 കോടി വരെയായിരുന്നു. തന്റെ ഇതുവരെയുള്ള പ്രതിഫലത്തേക്കാള്‍ ഇരട്ടിയാണ് ജവാനില്‍ ഷാരൂഖ് ഖാന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായ നയന്‍താര തന്റെ ബോളിവുഡിലേക്കുള്ള എന്‍ട്രി നടത്തുന്ന ചിത്രം കൂടിയാണ് ജവാന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം നയന്‍താരയ്ക്ക് ലഭിക്കുന്ന പ്രതിഫലം 11 കോടിയാണ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്ന വിജയ് സേതുപതി തെന്നിന്ത്യയിലെ തിരക്കുള്ള നടനാണ്. വിക്രം, മാസ്റ്റര്‍ തുടങ്ങിയ സിനിമകളിലെ സേതുപതിയുടെ വില്ലന്‍ വേഷങ്ങള്‍ സമീപകാലത്ത് വന്‍ വിജയമായി മാറിയിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജവാനില്‍ വിജയ് സേതുപതിയ്ക്ക് ലഭിക്കുന്നത് 21 കോടിയാണ്. നായകനായുള്ള തന്റെ ആദ്യ സിനിമയ്ക്ക് സേതുപതിയ്ക്ക് ലഭിച്ച പ്രതിഫലം എഴ് ലക്ഷമായിരുന്നു. അവിടെ നിന്നുമാണ് സേതുപതി ബോളിവുഡിലേക്കും 21 കോടിയിലേക്കും എത്തുന്നത്. ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങളായ പ്രിയാമണിയും സാന്യ മത്‌ഹോത്രയും നേടുക ഓരോ കോടി വീതമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആറ്റ്‌ലിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ജവാന്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങി. പഠാന്‍ നേടിയ വിജയത്തിന് പിന്നാലെയാണ് ജവാനും തീയേറ്ററുകളിലേക്ക് എത്തുന്നത്. ഒരിടവേളയ്ക്ക് ശക്തമായി തിരികെ വന്ന ഷാരൂഖ് ഖാന് ആ വിജയം നിലനിര്‍ത്താനാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ജവാന് ശേഷം രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന ഡങ്കിയാണ് ഷാരൂഖ് ഖാന്റേതായി അണിയറയിലുള്ള സിനിമ.


Click it and Unblock the Notifications











