For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജാതക ദോഷം മൂലം ഐശ്വര്യ ആദ്യം മരത്തിനെ വിവാഹം കഴിച്ചു'; വിദേശത്ത് പോലും ഉത്തരം മുട്ടിയ നടി

  |

  ബോളിവുഡിൽ സൗന്ദര്യത്താൽ ലോക പ്രശസ്തതയായ നടിയാണ് ഐശ്വര്യ റായ്. ഐശ്വര്യ റായ്ക്ക് മുമ്പും ശേഷവും നിരവധി താരങ്ങൾ സൗന്ദര്യ മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ടെങ്കിലും നടിയോട് ആരാധകർക്ക് എന്നും പ്രത്യേക മമത ഉണ്ടായിരുന്നു. ഇന്ത്യൻ സിനിമയിലെ എല്ലാം നായികാ സൗന്ദര്യ സങ്കൾപ്പങ്ങൾക്കും മുകളിലായിരുന്നു പലപ്പോഴും ഐശ്വര്യ റായ്. സിനിമകളിൽ നിന്ന് ഇടയ്ക്കിടെ ഇടവേളയെടുക്കുന്ന ഐശ്വര്യക്ക് പക്ഷെ ആരാധക വൃന്ദത്തിൽ കുറവൊന്നുമില്ല.

  Recommended Video

  ജാതക ദോഷം മൂലം ഐശ്വര്യ ആദ്യം മരത്തിനെ വിവാഹം കഴിച്ചു |*Movies

  നാല് വർഷത്തിലേറെയായി ഐശ്വര്യയുടെ ഒരു സിനിമ പോലും ഇറങ്ങിയിട്ടില്ല. എന്നാൽ ഐശ്വര്യക്ക് സിനിമാ ലോകത്തുള്ള സ്ഥാനം അതേപോലെ നിലനിൽക്കുന്നു. മണിരത്നം ചിത്രം പൊന്നിയിൻ സെൽവത്തിലൂടെ വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് എത്തുകയാണ് നടി. ചോള രാജ്ഞിയുടെ വേഷത്തിലാണ് ഐശ്വര്യ സിനിമയിൽ അഭിനയിക്കുന്നത്. സിനിമയിലെ ഐശ്വര്യയുടെ ലുക്ക് ഇതിനകം വൈറലായിട്ടുണ്ട്.

  2007 ലാണ് ഐശ്വര്യ നടൻ അഭിഷേക് ബച്ചനുമായി വിവാഹം കഴിച്ചത്. ​ഇരുവരും ഒരുമിച്ച് അഭിനയിച്ച ​ഗുരു എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഐശ്വര്യയും അഭിഷേകും സൗഹൃദത്തിലാവുന്നത്. അന്ന് വൻ ചർച്ചാ വിഷയം ആയിരുന്നു ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹം. ഐശ്വര്യ താരത്തിളക്കത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു വിവാഹം.

  ഐശ്വര്യ വിവാഹിതയായി എത്തിയതാവട്ടെ ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ ബച്ചൻ കുംടബത്തിലേക്കും. വളരെ സ്വകാര്യമായിട്ടായിരുന്നു ഐശ്വര്യയും അഭിഷേകും തമ്മിലുള്ള വിവാഹം.

  Also Read: 'തനിക്ക് ആലിയയോട് അൽപമെങ്കിലും ഇഷ്ടവും ബഹുമാനവും ഉണ്ടോ'; രൺബീറിന്റെ പെരുമാറ്റത്തിൽ കലിപ്പായി ആരാധകർ

  അഭിഷേകിനെയും ഐശ്വര്യയെയും ഒരുപോലെ വലച്ച ഒരു ​ഗോസിപ്പും അക്കാലത്ത് പ്രചരിച്ചിരുന്നു. നടിയുടെ ജാതകത്തിലെ ദോഷം മാറ്റാൻ വേണ്ടി അഭിഷേകിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഐശ്വര്യക്ക് ഒരു മരത്തിൻ മേൽ മാല ചാർത്തി ആദ്യ വിവാഹം നടത്തേണ്ടി വന്നെന്നും ഇതിന് ശേഷമാണ് അഭിഷേകിനെ വിവാഹം കഴിച്ചതെന്നുമായിരുന്നു പ്രചരണം.

  ഐശ്വര്യക്ക് ഇത് ചെറുതല്ലാത്ത പ്രശ്നങ്ങളും അന്നുണ്ടാക്കി. 2008 ൽ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇതേപറ്റി ഐശ്വര്യ സംസാരിച്ചിരുന്നു. വിദേശരാജ്യങ്ങളിൽ പോവുമ്പോൾ അവിടത്തെ മാധ്യമങ്ങൾ ഇക്കാര്യം ചോദിക്കുന്നെന്ന് നടി ചൂണ്ടിക്കാട്ടി.

  Also Read: മമ്മൂട്ടിയുടേയും ലാലിന്റേയും തല വച്ച് പടം ഹിറ്റാക്കി; സുരേഷ് ഗോപിയ്ക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ ആളുകള്‍ ഞെട്ടി

  അത് ഞെട്ടിക്കുന്നതായിരുന്നു. ഇതും കടന്നു പോവുന്ന ഘട്ടമാണെന്ന് കരുതാൻ ഞങ്ങൾ ആ​ഗ്രഹിച്ചെങ്കിലും വീണ്ടും ഉയർന്ന് വന്നു. ചില സമയങ്ങളിൽ വിദേശത്തേക്ക് പോവുമ്പാേഴാണ് ഞാനത് തിരിച്ചറിഞ്ഞത്. വിദേശ മാധ്യമങ്ങളുമായി നിരന്തരം ഇടപഴകുമ്പോൾ അവിടെ നിന്നും മരത്തെ വിവാഹം കഴിച്ചോ, നിങ്ങൾക്ക് മേൽ ശാപം ഉണ്ടോ തുടങ്ങിയ ചോദ്യങ്ങൾ വരുന്നെന്നും ഞാനിതിനൊക്കെ എങ്ങനെ മറുപടി പറയുമെന്നും ഐശ്വര്യ അന്ന് അഭിമുഖത്തിൽ ചോദിച്ചു.

  Also Read: ഭാര്യയെ എങ്ങനെയാണ് പ്രൊപ്പോസ് ചെയ്തത്; അമൃതയോട് ഇഷ്ടം പറഞ്ഞതിനെ കുറിച്ച് ബിഗ് ബോസ് താരം അപര്‍ണ മള്‍ബറി

  തന്റെ കുടുംബം അന്ധ വിശ്വാസങ്ങൾ വെച്ചു പുലർത്തുന്നവരെല്ലെന്നാണ് ഈ വിവാദത്തെക്കുറിച്ച് അന്ന് അഭിഷേകിന്റെ പിതാവ് അമിതാബ് ബച്ചൻ പ്രതികരിച്ചത്. ഐശ്വര്യയുടെ ജാതകം കണ്ടിട്ടുപോലുമില്ല. എവിടെയാണ് നിങ്ങൾ പറയുന്ന ഈ മരം? അവൾ വിവാഹം കഴിച്ചത് എന്റെ മകനെ മാത്രം ആണെന്നായിരുന്നു അമിതാബ് ബച്ചന്റെ പ്രതികരണം.

  Read more about: aishwarya rai
  English summary
  when aishwarya rai reacted to rumours of marriage with a tree; said it became a talk even in international media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X