For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടേയും ലാലിന്റേയും തല വച്ച് പടം ഹിറ്റാക്കി; സുരേഷ് ഗോപിയ്ക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ ആളുകള്‍ ഞെട്ടി

  |

  ജയരാജ് സംവിധാനം ചെയ്ത ക്ലാസിക്കുകളാണ് കളിയാട്ടവും ദേശാടനവും. രണ്ട് സിനിമകളും ദേശീയ അവാര്‍ഡ് നേടിയതായിരുന്നു. കളിയാട്ടത്തിലെ പ്രകടനത്തിന് സുരേഷ് ഗോപിയെ തേടി മികച്ച നടനുള്ള ദേശീയ അവാര്‍ഡുമെത്തിയിരുന്നു. ഇപ്പോഴിതാ ഇരു ചിത്രങ്ങള്‍ക്കും പിന്നിലെ കഥ പങ്കുവെക്കുകയാണ് നിര്‍മ്മാതാവ് രാധാകൃഷ്ണന്‍. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: അഭിനയിക്കണ്ടാ പോകാം അച്ഛാ എന്ന് ഞാന്‍; ഷൂട്ട് കാണാന്‍ വന്ന കോളനിയിലെ ചേച്ചിയുടെ വാക്കുകള്‍

  ജയരാജിനെ എനിക്ക് നല്ല പരിചയമുണ്ട്. ഭരതേട്ടന്റെ അസിസ്റ്റന്റ് ആയിരുന്ന കാലം തൊട്ടേ അറിയാം. ഞാന്‍ നാല് വര്‍ഷം ഗുഡ് നൈറ്റ് മോഹന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ആ സമയത്ത് ഒരു ദിവസം ജയരാജ് ഫോണ്‍ വിളിച്ചു. കാണണമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം ചെന്നൈയിലേക്ക് വന്നു. അടുത്ത് ചെയ്ത സിനിമകളൊക്കെ പരാജയപ്പെട്ട് പുള്ളി ഡൗണ്‍ ആയിരിക്കുന്ന സമയായിരുന്നു. എന്റെയടുത്ത് വന്നിട്ട് നല്ലൊരു വിഷയമുണ്ട് ഒരു നിര്‍മ്മാതാവിനെ വേണമെന്ന് പറഞ്ഞു. സബ്ജക്ട് എനിക്ക് ഇന്ററസ്റ്റിംഗായി തോന്നി.

  അങ്ങനെ ഞാനും ജയരാജും കൂടെ അക്കാലത്തെ ലീഡിംഗ് ആയിട്ടുളള വിതരണക്കാരേയും മറ്റും പോയി കണ്ടു. എല്ലാവര്‍ക്കും കഥ ഇഷ്ടപ്പെട്ടു. പക്ഷെ നിര്‍മ്മിക്കാന്‍ താല്‍പര്യമില്ല. തീയേറ്ററില്‍ വര്‍ക്കാകുമോ എന്ന ഭയമായിരുന്നു. എനിക്ക് തുടങ്ങാനുള്ള കാര്യങ്ങള്‍ രാധാകൃഷ്ണന്‍ ഏര്‍പ്പാട് ചെയ്തു തരണമെന്ന് ജയരാജ് പറഞ്ഞു. ശരിയെന്ന് ഞാന്‍ പറഞ്ഞു. അന്ന് ഓവര്‍സീസ് ബിസിനസ് നടക്കുന്ന സമയമാണ്. പണം നേരത്തെ വാങ്ങും. ഞാന്‍ അവരെ വിളിച്ച് ജയരാജ് ഒരു പടം തുടങ്ങാന്‍ പോവുകയാണെന്ന് പറഞ്ഞു. ഇല്ലാത്ത കുറേ ആര്‍ട്ടിസ്റ്റുകളുടെ പേരും പറഞ്ഞു.

  Also Read: അവസരത്തിന് പകരം സെക്സ് ചോദിച്ച നിർമാതാക്കൾ, പലരും പ്രമുഖർ; തുറന്ന് പറഞ്ഞ് നടി

  എഗ്രീമെന്റും ഡിഡിയുമായി വരാമെന്ന് അവര്‍ സമ്മതിച്ചു. അതിനൊരു ബാനര്‍ വേണമായിരുന്നു. അന്നതിന് ജയരാജിട്ട പേര് ന്യൂ ജനറേഷന്‍ സിനിമ എന്നായിരുന്നു. പിറ്റേന്ന് ഡിഡിയും എന്‍ഗ്രിമെന്റുമായി ആളെത്തി. ആ ഡിഡിയുമായി ജയരാജ് അന്ന് തന്നെ ട്രെയിന്‍ കയറി. കോഴിക്കിടറങ്ങി നേരെ കൈതപ്രത്തിന്റെ വീട്ടിലേക്ക് പോയി. ആ വീട്ടില്‍ താമസവും കംപോസിംഗും. അന്ന് പാട്ട് നല്ല വിലയ്ക്ക് പോകുന്ന സമയമാണ്. സര്‍ഗം കബീര്‍ അന്ന് പന്ത്രണ്ട് ലക്ഷത്തിനാണ് ഓഡിയോ അവകാശം വാങ്ങുന്നത്. അഞ്ച് ലക്ഷം അഡ്വാന്‍സും കൊടുത്തു.

  Also Read: ഭാര്യയെ എങ്ങനെയാണ് പ്രൊപ്പോസ് ചെയ്തത്; അമൃതയോട് ഇഷ്ടം പറഞ്ഞതിനെ കുറിച്ച് ബിഗ് ബോസ് താരം അപര്‍ണ മള്‍ബറി

  ഈ അഞ്ച് ലക്ഷം കൊണ്ടു പുള്ളി റെക്കോര്‍ഡിംഗ് തീര്‍ത്തു. പിന്നെ കൈതപ്രത്തിന്റെ വീട്ടിലിരുന്ന് തന്നെ സിനിമയുടെ കാസ്റ്റിംഗും മറ്റും തീരുമാനിക്കുകയായിരുന്നു. ദേശാടനമായിരുന്നു ആ സിനിമ. എഡിറ്റര്‍ ലെനിന്‍ രാഘവന്റെ ബന്ധുവാണ് ആ കുട്ടിയായി അഭിനയിച്ച് പയ്യന്‍. വിജയരാഘവനെ വിളിച്ചു. ചെറിയ ചെറിയ സ്ഥലങ്ങളിലായിരുന്നു ആളുകള്‍ താമസിച്ചിരുന്നത്. വലിയ യൂണിറ്റൊന്നുമില്ല. ഞാന്‍ പോയിരുന്നു ഇടയ്ക്ക്. ഒരു കടയുടെ മുകളിലെ മുറിയില്‍ പായ വിരിച്ചാണ് ക്യാമറാമാന്‍ എംജെ രാധാകൃഷ്ണന്‍ അടക്കം കിടന്നിരുന്നത്. രാവിലെ എഴുന്നേറ്റ് ഭാരതപ്പുഴയിലെ കുളിയൊക്കെയായി നല്ല ഓളത്തില്‍ ചെയ്ത പടമായിരുന്നു അത്.


  ആ പന്ത്രണ്ട് ലക്ഷത്തിലെ അഞ്ചിന്റെ ബാക്കി വച്ചായിരുന്നു ഷൂട്ട്. ഒരു ദിവസം ജയരാജ് എന്നെ വിളിച്ചു. ഒരാഴ്ചയും കൂടെ ഷൂട്ട് ചെയ്യാം അതോടെ കാശ് തീരുമെന്ന് പറഞ്ഞു. സംഗതി പാളുമെന്ന് പറഞ്ഞു. ഞാന്‍ നേരെ ബോംബെയിലേക്ക് ഫോണ്‍ ചെയ്ത് ഗുഡ് നൈറ്റ് മോഹന്‍ സാറിനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം ജയരാജിനോട് വിളിക്കാന്‍ പറഞ്ഞു. ജയരാജന്‍ 25 ലക്ഷമാണ് ചോദിച്ചത്. ആ പൈസ കൊണ്ട് ഷൂട്ടിംഗും തീര്‍ത്ത് ഡബിള്‍ പോസ്റ്റിംഗും തീര്‍ത്തു പുള്ളി.

  മോഹന്‍ സാര്‍ ഒരു പരിപാടിക്കായി തിരുവനന്തപുരത്ത് വന്നപ്പോള്‍ അദ്ദേഹത്തെ സിനിമ കാണിച്ചു. പുള്ളി ആ പടം കണ്ട് വളരെ ഇംപ്രസ്ഡ് ആയി. അതോടെ സിനിമയുടെ വിതരണം അദ്ദേഹം ഏറ്റെടുത്തു. മുഴുവന്‍ കാശും മുടക്കി. അന്ന് ആ സിനിമ റിലീസ് ചെയ്യുമ്പോള്‍ സിദ്ധീഖ് ലാലാണ് തീയേറ്ററില്‍ ഓളമുണ്ടാക്കാന്‍ ഒരു ഐഡിയ പറഞ്ഞു കൊടുക്കുന്നത്. സിനിമയുടെ പോസ്റ്ററില്‍ മൊത്തം മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പടമായിരുന്നു. ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടില്ല, പക്ഷെ നിങ്ങള്‍ ഈ സിനിമ കാണണം എന്നവര്‍ പറയുന്നതായിട്ടായിരുന്നു പോസ്റ്റര്‍.


  മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സമ്മതം വാങ്ങിയിട്ടാണ് അത് ചെയ്തത്. പടം ഹിറ്റായി. അതോടെ രാധാകൃഷ്ണാ നിങ്ങളുടെ അടുത്ത പടം ഞാന്‍ ചെയ്യുമെന്ന് ജയരാജ് പറഞ്ഞു. ആ ചിത്രമാണ് കളിയാട്ടം. സുരേഷ് ഗോപിയന്ന് ആക്ഷന്‍ പടങ്ങള്‍ ചെയ്യുന്ന സമയമാണ്. കമ്മീഷ്ണറൊക്കെ കഴിഞ്ഞു നില്‍ക്കുകയാണ്. ഞങ്ങളുടെ മനസിലുമൊരു ആക്ഷന്‍ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നെ ജയരാജ് വിളിച്ചിട്ട് തെയ്യം വച്ചൊരു സിനിമ ചെയ്താലോ, ഒഥല്ലോയുടെ കഥ ആസ്പദമാക്കിയാല്‍ എന്ന് ചോദിച്ചു. ജയരാജിന് ഓക്കെയാണെങ്കില്‍ തയ്യാറാണെന്ന് ഞാന്‍ പറഞ്ഞു.

  സുരേഷ് ഗോപിയോട് പറഞ്ഞു നോക്കാം എന്ന് പറഞ്ഞ് അദ്ദേഹത്തെ കാണാന്‍ ചെന്നു. ഇതാണ് കഥ. നിങ്ങള്‍ മീശ എടുക്കേണ്ടി വരും, നിങ്ങളുടെ ഇപ്പോഴത്തെ പ്രതിഫലമായിരിക്കും ഈ സിനിമയുടെ ആകെ ബജറ്റ് എന്ന്. രാധാകൃഷ്ണന് തരാന്‍ പറ്റുന്നത് തന്നാല്‍ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അന്ന് സുരേഷ് ഗോപിയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ എല്ലാവരും ഞെട്ടി. ആക്ഷന്‍ പടം ചെയ്തു കൊണ്ടിരിക്കുന്ന സുരേഷ് ഗോപിയ്ക്ക് നാഷണല്‍ അവാര്‍ഡ്!

  English summary
  Producer Radhakrishnan Shares The Story Of Kaliyattam And Deshadanam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X