For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയെ എങ്ങനെയാണ് പ്രൊപ്പോസ് ചെയ്തത്; അമൃതയോട് ഇഷ്ടം പറഞ്ഞതിനെ കുറിച്ച് ബിഗ് ബോസ് താരം അപര്‍ണ മള്‍ബറി

  |

  ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലെ ശ്രദ്ധേയരായ മത്സരാര്‍ഥികളില്‍ ഒരാളിയിരുന്നു അപര്‍ണ മള്‍ബറി. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ അപര്‍ണ ബിഗ് ബോസ് ഷോ യിലേക്ക് എത്തിയതിന് ശേഷമാണ് കൂടുതല്‍ പ്രശംസ നേടിയെടുക്കുന്നത്. താനൊരു ലെസ്ബിയന്‍ ആണെന്നും താന്‍ വിവാഹിതയാണെന്നുമൊക്കെ അപര്‍ണ മുന്‍പും പറഞ്ഞിട്ടുണ്ട്.

  ഇപ്പോഴിതാ തന്റെ പങ്കാളിയായ അമൃതയെ കുറിച്ച് ആരാധകരോട് പറയുകയാണ് അപര്‍ണ. ഇന്‍സ്റ്റാഗ്രാം പേജിലെ ക്യൂ ആന്‍ഡ് ഏ സെക്ഷനിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു താരം. രസകരമായ ചോദ്യങ്ങളുമായിട്ടാണ് പലരും അപര്‍ണയുടെ അടുത്ത് എത്തിയത്. എല്ലാത്തിനും അപര്‍ണ വ്യക്തമായ ഉത്തരം നല്‍കുകയും ചെയ്തിട്ടുണ്ട്.

  അമൃത ശ്രീ എന്ന യുവതിയെയാണ് അപര്‍ണ വിവാഹം കഴിച്ചത്. അമൃതയോട് എങ്ങനെയാണ് വിവാഹാഭ്യര്‍ഥന നടത്തിയതെന്ന ചോദ്യത്തിനും വ്യക്തമായിട്ടുള്ള ഉത്തരമാണ് താരം നല്‍കിയിരിക്കുന്നത്.

  'മാസങ്ങള്‍ക്ക് മുന്‍പാണ് അവളെ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യാറാണെന്നുള്ള കാര്യം അറിയിച്ചത്. പിന്നീട് അവളും അതിന് സമ്മതമാണെന്ന് തോന്നിയപ്പോള്‍ തിരിച്ചും ഇങ്ങോട്ട് പ്രൊപ്പോസുമായി വരികയായിരുന്നു. പക്ഷേ ഞങ്ങള്‍ പരസ്പരം ഒരാള്‍ മറ്റൊരാളെ കണ്ടെത്തുകയായിരുന്നു. അമൃത എന്റെ ഏറ്റവും നല്ല സുഹൃത്തും എനിക്ക് പ്രിയപ്പെട്ട വ്യക്തിയുമാണെന്ന്' അപര്‍ണ പറയുന്നു.

  Also Read: അവളുടെ വീട്ടുകാര്‍ ആദ്യം കല്യാണത്തിന് സമ്മതിച്ചില്ല; നടി ഗിരിജയെ ഭാര്യയാക്കിയതിനെ കുറിച്ച് നടന്‍ കൊച്ചു പ്രേമൻ

  മാതാ അമൃതാനന്ദമയിയുടെ ശിഷ്യ കൂടിയായ അപര്‍ണ തന്റെ ജീവിതം പോസിറ്റീവായി തുടരാന്‍ പ്രചോദനമായ കാര്യത്തെ കുറിച്ചും പറഞ്ഞു. 'ജീവിതത്തിലെ പല സാഹചര്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവരെന്നെ പഠിപ്പിച്ചു. കൃതജ്ഞത തിരഞ്ഞെടുക്കാനും എന്നെ പഠിപ്പിച്ചു. ക്ഷമയോടെ കാത്തിരിക്കുകയും ക്ഷമിക്കാനും പഠിച്ചു. അനുകമ്പ ഉള്ളവരായിരിക്കുക, മറ്റുള്ളവരുടെ വേദന മനസിലാക്കണം. മനുഷ്യരാശിയെ സഹായിക്കാനും സേവിക്കാനും അഗ്രഹമുണ്ട്' ഇതെല്ലാം അമൃതാനന്ദമയിലൂടെ പഠിച്ചതാണെന്നാണ് അപര്‍ണ പറയുന്നത്.

  Also Read: മറ്റൊരാളെ കൊണ്ട് വരാതെ രക്ഷയില്ല; എന്നിട്ടും വിനയൻ ആ സീൻ കളഞ്ഞില്ല, ഭര്‍ത്താവിൻ്റെ വേഷത്തെ കുറിച്ച് റാണി ശരണ്‍

  അപര്‍ണ മള്‍ബറി എന്നാണ് പേരെങ്കിലും ഇന്‍സ്റ്റാഗ്രാം പേജില്‍ ഇന്‍വേര്‍ട്ടഡ് കോക്കനട്ട് എന്നാണ് അപര്‍ണ പേരിട്ടിരിക്കുന്നത്. ഇങ്ങനൊരു പേരിടുന്നതിന് പിന്നിലെ രഹസ്യമെന്താണെന്ന് കൂടി അപര്‍ണ പങ്കുവെച്ചു. 'തേങ്ങ എന്ന് പറയുന്നത് അകത്ത് വെളുത്തിട്ടുള്ള സാധനമാണ്. ഞാന്‍ പുറത്തും വെളുത്തിട്ടാണ്. ഉള്ളിലുള്ള മല്ലുവാണ് അങ്ങനെ ഇന്‍വേര്‍ട്ടഡ് കോക്കനട്ട് എന്ന പേരിനുള്ള ആശയം തോന്നിച്ചതെന്ന്' അപര്‍ണ വ്യക്താക്കി.

  Also Read: ഷാഹിദിനെ പരസ്യമായി ചുംബിച്ച് കരീന കപൂര്‍; കാഴ്ചക്കാരനായി സെയ്ഫ് അലി ഖാനും; പിന്നെ സംഭവിച്ചത്

  തന്റെ ലക്ഷ്യം എന്താണെന്നും അപര്‍ണ പറഞ്ഞിരുന്നു. 'കേരളത്തിലെ ഏറ്റവും മോശം നിലയിലുള്ള ഗ്രാമത്തില്‍ പോലും ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കണം എന്നതാണ് തന്റെ ലക്ഷ്യം. രണ്ടാമത്തെ കാര്യം തെരുവിലെ നായകളുടെ ക്ഷേമത്തിന് വേണ്ടി ഏബിസി പോലെയുള്ള പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും മൃഗക്ഷേമ പദ്ധതി ആരംഭിക്കുകയുമാണ്'.

  Read more about: aparna
  English summary
  Bigg Boss Malayalam 4 Fame Aparna Mulberry opens Up About Amrita Sri, Latest Q/A Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X