For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രവീണ ടണ്ടനോട് പോയി മനോരോഗ വിദഗ്ധനെ കാണെന്ന് പറഞ്ഞ അജയ് ദേവ്ഗൺ; കാരണമിതാണ്

  |

  തൊണ്ണൂറുകളിൽ ബോളിവുഡിലെ തിരക്കേറിയ നടിമാരിൽ ഒരാളായിരുന്നു രവീണ ടണ്ടന്‍. നടൻ അജയ് ദേവ്ഗണും രവീണയും തമ്മിലുള്ള പ്രണയവും കലഹവും ഒക്കെ ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞു നിന്ന വാർത്തകളായിരുന്നു. രവീണയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് അജയ് കരിഷ്മ കപൂറുമായി പ്രണയത്തിലാകുന്നത്. അതിനിടെ രവീണയും അജയ് ദേവ്ഗണും പരസ്‌പരം രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു രംഗത്ത് എത്തുകയും ചെയ്തിരുന്നു.

  തൊണ്ണൂറുകളുടെ മധ്യത്തിൽ ബോളിവുഡിലെ ഹോട്ട് ടോപിക്കായിരുന്നു ഇവരുടെ പോര്. അജയ് ദേവ്ഗണിനെതിരെ രവീണ പരസ്യമായി രംഗത്ത് എത്തുകയായിരുന്നു. ആരോപണങ്ങൾ ഗുരുതരമായപ്പോൾ അജയ് ദേവ്ഗണും തിരിച്ചടിച്ചു.

  Also Read: 'ഞാൻ പ്രസവിച്ചിട്ടില്ലെങ്കിലും നിന്നോടുള്ള സ്നേഹത്തിൽ കുറവുണ്ടാകില്ല'; ഡിംപിളിന്റെ കു‍ഞ്ഞിനൊപ്പം ഡിവൈൻ!

  രവീണയെ കുറിച്ചുള്ള സത്യങ്ങൾ ഒക്കെ ഞാൻ വിളിച്ചു പറഞ്ഞാൽ അവർക്ക് പിന്നെ ജനങ്ങൾക്ക് മുന്നിൽ വരാൻ കഴിയില്ല എന്നായിരുന്നു 1994 ൽ ഒരു പ്രമുഖ സിനിമാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അജയ് പറഞ്ഞത്.അജയ് കരിഷ്മയുമായി പ്രണയത്തിലായതാണ് ഇവർക്കിടയിലെ പ്രശ്‌നങ്ങൾക്ക് പ്രധാന കാരണമായത്. ഇവർക്കിടയിലെ പോര് വർഷങ്ങളോളം തുടർന്നു, ഓരോ അഭിമുഖങ്ങളും, അജയും രവീണയും പരസ്പരം അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ പതിവാക്കി.

  അങ്ങനെ ഒരിക്കൽ അജയ്, രവീണയെ ജന്മനാ നുണച്ചിയെന്ന് വിളിക്കുകയും ഉടനെ ഒരു മനോരോഗ വിദഗ്‌ധനെ കണ്ടില്ലെങ്കിൽ അവൾ വെല്ല ഭ്രാന്താലയത്തിലും എത്തിപ്പെടുമെന്നും പറയുകയുണ്ടായി. വേണമെങ്കിൽ കൂടെ പോകാൻ താൻ തയ്യാറുമാണ് എന്നായിരുന്നു, അജയ് പറഞ്ഞത്. എപ്പോഴും രവീണയുമായുള്ള പ്രണയം നിരസിക്കുകയാണ് അജയ് ചെയ്തിരുന്നത്. തങ്ങൾക്കിടയിൽ പ്രണയമില്ലെന്ന് അജയ് പറഞ്ഞപ്പോൾ അതിന് നേരെ വിപരീതമായിട്ടായിരുന്നു രവീണയുടെ പ്രതികരണങ്ങൾ.

  Also Read: മിനിമം 12 കുട്ടികളെയെങ്കിലും വേണം എനിക്ക്; തന്റെ സ്വപ്‌നം പങ്കുവച്ച രേഖയ്ക്ക് സംഭവിച്ചത്!

  ഒരിക്കൽ അജയ് തനിക്ക് എഴുതിയ കത്തുകൾ പുറത്തുവിടുമെന്ന് രവീണ പറഞ്ഞിരുന്നു. എന്നാൽ അതൊക്കെ അവളുടെ ഭാവനയാണെന്നാണ് അജയ് പറഞ്ഞത്. 'കത്തുകളോ, എന്ത് കത്തുകള്‍? ആ പെണ്‍കുട്ടിയോട് അത് പ്രസിദ്ധീകരിക്കാന്‍ പറയൂ. അവളുടെ ഭാവനാസൃഷ്ടി വായിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. എന്റെ പേരുമായി ബന്ധിപ്പിച്ച് പബ്ലിസിറ്റി നേടാനാണ് അവൾ ശ്രമിക്കുന്നത്. അവളുടെ ആത്മഹത്യാശ്രമവും ഒരു പബ്ലിസിറ്റി ഗിമ്മിക്ക് ആയിരുന്നു.' എന്നാണ് അജയ് പറഞ്ഞത്.

  അതേസമയം, 1997 ൽ രവീണ ബോളിവുഡിലേക്ക് തിരിച്ചുവരവ് നടത്തിയ ദമൻ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷമുള്ള അഭിമുഖങ്ങളിലൊന്നിൽ തന്നെ ഒരു നായിക കളിയാക്കുകയും ഒരു നടനുമായുള്ള വഴക്ക് കാരണം തനിക്ക് അവസരങ്ങൾ നഷ്ടമായെന്നും വല്ലാത്തൊരു അവസ്ഥയിലൂടെയാണ് താൻ കടന്നു പോയതെന്നും രവീണ വെളിപ്പെടുത്തിയിരുന്നു. രവീണ അന്ന് പറഞ്ഞ നടൻ അജയും നടി കരിഷ്മയും ആയിരുന്നു എന്നാണ് സൂചന.

  Also Read: പോയ കാമുകൻ തിരിച്ചു വരും, അപ്പോഴേക്കും എനിക്ക് മറ്റൊരു ബന്ധം ഉണ്ടാവും; പ്രണയത്തകർച്ചകളെക്കുറിച്ച് കങ്കണ

  അതിനിടെ ഷാരൂഖ് ഖാൻ നടത്തിയ ഹോളി ആഘോഷത്തിൽ കരിഷ്മ രവീണയ്‌ക്കൊപ്പം പോസ് ചെയ്യാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനോട് രവീണ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, 'ഒരു കരിഷ്മ കപൂറിനൊപ്പം പോസ് ചെയ്താൽ അത് എന്നെ സൂപ്പർസ്റ്റാർ ആക്കില്ല. അവൾ എന്റെ ജീവിതത്തിൽ ഒരു തരത്തിലും പ്രാധാന്യമുള്ളതല്ല. ആവശ്യമെങ്കിൽ ഞാൻ ഒരു ചൂൽ കൊണ്ട് പോസ് ചെയ്യും. ഞാനും കരിഷ്മയും നല്ല സുഹൃത്തുക്കളല്ല. അജയുമായും.'

  ഒരിക്കൽ ഒരു അഭിമുഖത്തിൽ എന്തിനാണ് രവീണയുടെ കരിയർ നശിപ്പിക്കുന്നതെന്ന് അജയ് ദേവ്ഗണിനോട് ചോദിച്ചപ്പോൾ, 'രവീണ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. എന്റെ സിനിമയിൽ നിന്ന് ഒരു നായികയെ ഒഴിവാക്കണമെന്ന് ഞാൻ ഒരു നിർമ്മാതാവിനോട് പറഞ്ഞിട്ടില്ല, നായികമാരെ ശുപാർശയും ചെയ്തിട്ടില്ല.' എന്നായിരുന്നു താരം പറഞ്ഞത്. അതേസമയം ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കണം എന്ന് വന്നപ്പോൾ താൻ നിർമാതാവിനോട് നായകനെ മാറ്റിക്കോളു എന്നാണ് പറഞ്ഞതെന്നും അജയ് പറഞ്ഞു.

  Also Read: അതിഥികളില്ല, ഫോട്ടോയില്ല; വിവാഹത്തിന് ഇത്ര സ്വകാര്യത എന്തിനെന്ന് വെളിപ്പെടുത്തി കത്രീന

  ഇന്നിപ്പോൾ കാജോളുമായി വിജയകരമായി ദാമ്പത്യം മുന്നോട്ട് കൊണ്ടുപോവുകയാണ് അജയ് ദേവ്ഗൺ. രവീണയാകട്ടെ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവായിരിക്കുകയാണ്. കെ ജി എഫ് രണ്ടാം ഭാഗത്തിൽ രാമിക സെൻ എന്ന കഥാപാത്രമായി എത്തി രവീണ തെന്നിന്ത്യൻ പ്രേക്ഷകരുടെയും ഇഷ്ടം കവർന്നിരുന്നു.

  Read more about: ajay devgn
  English summary
  When Ajay Devgn Asked Raveena Tandon To Meet A Psychiatrist, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X