For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സൽമാന്റെ നിർദേശ പ്രകാരം ​തന്നെ ശിക്ഷിച്ച നിർമാതാവ്', അനുരാ​ഗ് കശ്യപ് പറയുന്നു

  |

  സാധാരണ ബോളിവുഡ് സിനിമകളിൽ നിന്നും മാറി ഇന്ത്യയിലെ മറ്റാരും ശ്രദ്ധിക്കാതെ പോയ ചില ഭാ​ഗങ്ങളും അവിടുത്തെ അവസ്ഥകളും തന്റെ സിനിമകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ച കഴിവുറ്റ സംവിധായകരിൽ ഒരാളാണ് അനുരാ​ഗ കശ്യപ്. തന്റെ ആശയങ്ങളിലെ രാഷ്ട്രീയം സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷകരിലേക്ക് എത്തിക്കുകയും വീണ്ടും ജീവിത്തെ കുറിച്ച് ഒന്നുകൂടി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതുമാണ് അദ്ദേഹത്തിന്റെ സിനിമകൾ. ബോളിവുഡിൽ അധികം കണ്ടിട്ടില്ലാത്ത ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അനുരാ​ഗ് സിനിമകളിൽ പ്രേക്ഷകന് കാണാൻ സാധിക്കും.

  Also Read: 'അമ്മയ്ക്കും മകൾക്കുമൊപ്പം ഞങ്ങൾ കുറച്ചുപേർക്കൂടി നിങ്ങളിലേക്ക് എത്തുന്നു', ജിഷിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെ

  ഏറെ ചർച്ച ചെയ്യപ്പെട്ട ബ്ലാക്ക് ഫ്രൈഡേ സംവിധാനം ചെയ്തുകൊണ്ടാണ് അനുരാ​ഗ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായത്. ബോംബെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രമായിരുന്നു ബ്ലാക്ക് ഫ്രൈഡേ നീണ്ട കോടതി നടപടികൾക്ക് ശേഷമാണ് ചിത്രം 2004 വെള്ളിത്തിരയിൽ എത്തിയത്. ഗ്യാങ്സ് ഓഫ് വാസിപൂർ എന്ന സിനിമയിലൂടെയാണ് എപ്പോഴും സിനിമാപ്രേമികൾ അനുരാ​ഗിനെ ഓർമിക്കുന്നത്. സംവിധാനത്തിനും എഴുത്തിനും പുറമെ അഭിനയത്തിലും അനുരാ​ഗ് പ്രതിഭ തെളിയിച്ചിട്ടുണ്ട്. നയൻതാര സിനിമ ഇമൈക്ക നൊടികളിലടക്കം അനുരാ​ഗ് കശ്യപ് അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ മകൾ ആലിയയും പിതാവിന്റെ പാത പിന്തുടർന്ന് സംവിധാനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്.

  Also Read: 'കല്യാണിക്ക് ശബ്ദം തിരിച്ച് കിട്ടുന്നു', മൗനരാ​ഗത്തിന്റെ പുതിയ പ്രമോയിലെ ട്വിസ്റ്റ് ഇഷ്ടപ്പെട്ടുവെന്ന് ആരാധകർ

  അനുരാ​ഗും ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനും തമ്മിൽ ഇപ്പോഴും അത്ര ചേർച്ചയിലല്ല. പലപ്പോഴായി സൽമാൻ ഖാനിൻ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തന്നെയാണ് സൽമാൻ ഖാനുമായി അനുരാ​ഗിന് നിലനിൽക്കുന്ന വഴക്കിന് കാരണം. ബോളിവുഡ് ഭായിയുമായി അനുരാ​ഗിന്റെ തർക്കങ്ങൾ ആരംഭിച്ചത് ഏത് സിനിമയുടെ സെറ്റിൽ വെച്ചാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുരാ​ഗ് കശ്യപ്. താരത്തിന്റെ കരിയറിലെ ഒരു സിനിമ നഷ്ടമാക്കിയതും സൽമാന്റെ പ്രവൃത്തികളാണെന്നും അനുരാ​ഗ് തുറന്നടിച്ചു. തേരെ നാം എന്ന സൽമാൻ ഖാൻ ചിത്രത്തിൽ പ്രവർത്തിക്കുമ്പോഴാണ് അനുരാ​ഗിന് ദുരനുഭവം ഉണ്ടായത്. സതീഷ് കൗശിക് സംവിധാനം ചെയ്ത തേരേ നാം 2003ൽ ആണ് റിലീസിനെത്തിയത്. ചിത്രത്തിൽ രാധേ മോഹൻ എന്ന തെരുവ് ​ഗുണ്ടയുടെ വേഷമാണ് സൽമാൻ അവതരിപ്പിച്ചിരുന്നത്.

  സൽമാന്റെ കഥപാത്രത്തെ കൂടുതൽ റിയലിസ്റ്റ് ആക്കുന്നതിന് താൻ നൽകിയ നിർദേശങ്ങൾ അദ്ദേഹത്തെ തന്റെ നേരെ തിരിയാൻ പ്രേരിപ്പിച്ചുവെന്നാണ് അനുരാ​ഗ് കശ്യപ് പറഞ്ഞത്. 'ഞാൻ സൽമാനോട് കഥാപാത്രത്തെ കൂടുതൽ നന്നാക്കുന്നതിന് കുറിച്ച് നിർദേശങ്ങൾ പറഞ്ഞു. മുഴുവൻ നിർദേശങ്ങളും പറയുന്നത് വരെ അദ്ദേഹം കേട്ടുനിന്നു. നടനോട് നെഞ്ചിൽ കുറച്ച് രോമങ്ങൾ വളർത്താൻ ആവശ്യപ്പെട്ടിരുന്നു. കഥാപാത്രത്തിന് വേണ്ടിയായിരുന്നു അത്. നിർദേശങ്ങൾ പറയുമ്പോൾ സൽമാൻ തുറച്ച് നോക്കുന്നുണ്ടായിരുന്നു. തിരിച്ച് എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ല. അടുത്ത ദിവസം ചിത്രത്തിന്റെ നിർമാതാവ് തന്നെ തേടിയെത്തി. ശേഷം ഒരു ഗ്ലാസ് ബോട്ടിൽ എന്റെ നേരെ എറിഞ്ഞുകൊണ്ട് നിയെന്തിനാണ് സൽമാനാണ് നെഞ്ചിൽ രോമം വളർത്താൻ നിർദേശിച്ചത് എന്ന് ചോദിച്ച് അലറി' അനുരാ​ഗ് കശ്യപ് പറഞ്ഞു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ആ സംഭവത്തിന് ശേഷം തന്നെ ആ സിനിമയിൽ തുടർന്ന് പ്രവർത്തിക്കാൻ അവർ അനുവദിച്ചില്ലെന്നും അനുരാ​ഗ് കശ്യപ് പറയുന്നു. സൽമാൻ ഖാന് അനുരാ​ഗ് കശ്യപുമായി മാത്രമല്ല വിവേക് ഒബ്റോയ് അടക്കമുള്ള താരങ്ങളോടും ഇപ്പോഴും വലിയ രസത്തിലല്ല. 2003ൽ ഒരു പത്രസമ്മേളനത്തിൽ വെച്ച് സൽമാൻ ഖാൻ നടൻ വിവേക് ഒബ്റോയ്ക്കെതിരെ ഭീഷണി വരെ മുഴക്കിയിരുന്നു. ഐശ്വര്യ റായിയുമായുള്ള പ്രണയം തകർന്ന ശേഷം ഐശ്വര്യ വിവേക് ഒബ്റോയിയുമായി പ്രണയത്തിലായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന സൽമാൻ പലപ്പോഴായി വിവേകുമായി വാക്കുതർക്കങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.

  Read more about: salman khan anurag kashyap
  English summary
  When Anurag Kashyap Opens Up Why He Has Been Removed From Salman Khan Movie Tere Naam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X