twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അമിതാഭ് ബച്ചൻ പ്രതിഫലത്തിന്റെ ബാക്കി നൽകിയില്ല', വിടാതെ പിന്തുടർന്ന് നടി!‌

    |

    ബോളിവുഡ് വാഴുന്ന രാജാവാണ് അമിതാഭ് ബച്ചൻ. ഇന്ത്യയിലെ ഏറെ ബഹുമാനിക്കപ്പെടുന്ന ചലച്ചിത്രതാരങ്ങളില്‍ ഒരാൾ കൂടിയാണ് അമിതാഭ് ബച്ചന്‍. നൈനിറ്റാള്‍ ഷെയര്‍വുഡ് കോളജിലും ഡല്‍ഹി യൂണിവേഴ്സിറ്റിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബച്ചന്‍ കൊല്‍ക്കത്തയിലെ കപ്പല്‍ ശാലയില്‍ കുറച്ചുകാലം ജോലി നോക്കിയ ശേഷമാണ് സിനിമാരംഗത്തെത്തിയത്. 1969ല്‍ ഖ്വാജാ അഹ്മദ് അബാസ്‌ സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ പ്രവേശനം നടത്തിയത്. 1973ല്‍ പുറത്തിറങ്ങിയ സഞ്ജീര്‍ എന്ന ചിത്രത്തിലെ അമിതാബ് ബച്ചന്റെ കഥാപാത്രം അദ്ദേഹത്തെ സൂപ്പര്‍ സ്റ്റാറാക്കി. 1975ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ ഷോലെ അദ്ദേഹത്തെ ഹിന്ദി സിനിമയിൽ അടയാളപ്പെടുത്തി.

    Also Read: 'ഐറ്റം ഡാൻസ്' അവതരിപ്പിക്കാൻ കോടികൾ പ്രതിഫലം ആവശ്യപ്പെട്ട് സാമന്ത

    എണ്ണമറ്റ ദേശീയ അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡുകളും ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരവും അമിതാഭ് ബച്ചൻ ഇക്കാലയളവിൽ സ്വന്തമാക്കിയിട്ടുണ്ട്. 190ലധികം ഇന്ത്യൻ സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന് ബോളിവുഡിലെ ഷഹൻഷാ, നൂറ്റാണ്ടിലെ ഏറ്റവും മികച്ച നടൻ, സ്റ്റാർ ഓഫ് മില്ലേനിയം, ബിഗ് ബി, എന്നിങ്ങനെ വിളിപ്പേരുകൾ ഉണ്ട്. അഞ്ച് പതിറ്റാണ്ട് പിന്നിട്ട ബച്ചന്റെ സിനിമാ ജീവിതം കടന്നുവന്നത് നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ്.

    Also Read: 'തമ്പി ആരാ മഹാരാജാവോ...?' ശിവന്റെ അവസ്ഥയിൽ മനംനൊന്ത് അഞ്ജു!

    കടക്കെണിയിലേക്ക് കൂപ്പുകുത്തിയ ബച്ചൻ

    പരാജയങ്ങളിൽ നിന്നാണ് അദ്ദേഹം ഇന്ന് കാണുന്ന സ്ഥാനത്തേക്ക് എത്തിയത്. ബിഗ് ബി ദശകങ്ങളായി ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളെ ഭരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്വന്തമായ അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് എന്ന പേരിലുള്ള പ്രൊഡക്ഷൻ ഹൗസ് ഒരിടയ്ക്ക് വലിയ കടക്കെണിയിലായിരുന്നു. അന്ന് തന്റെ സിനിമകളിൽ അഭിനയിച്ച താരങ്ങളുടെ പ്രതിഫലം മുഴുവനായും കൊടുത്ത് തീർക്കാൻ പോലും ബച്ചന് സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ താൻ അഭിനയിച്ചതിന്റെ മുഴുവൻ പ്രതിഫലവും വേണമെന്ന് ആവശ്യപ്പെട്ട് ബച്ചനെ ഫോണിലൂടെയും അല്ലാതെയും നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയിരുന്ന നടിയായിരുന്നു ഡിംപിൾ കപാഡിയ.

    പ്രതിഫലത്തിനായി വാശിപിടിച്ച് ഡിംപിൾ കപാഡിയ

    1997ൽ പുറത്തിറങ്ങിയ മൃത്യുദാത എന്ന അദ്ദേഹത്തിന്റെ ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. ഡിംപിൾ കപാഡിയ, പരേഷ് റാവൽ, കരിഷ്മ കപൂർ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ പരാജയമായതോടെ അമിതാഭ് ബച്ചന് വലിയ നഷ്ടം നേരിടേണ്ടിവന്നു. ആ സമയത്ത് അഭിനേതാക്കളുടെ ബാലൻസായ പ്രതിഫലം നൽകാൻ പോലും ബച്ചന് കഴിഞ്ഞിരുന്നില്ല. ബച്ചൻ കടക്കെണിയിൽ ആയിരുന്നിട്ടും അദ്ദേഹത്തിൽ നിന്ന് തങ്ങളുടെ കുടിശ്ശിക പണം വാങ്ങാതെ പോകില്ലെന്ന തീരുമാനത്തിൽ ഉറച്ച് ഡിംപിൾ കപാഡിയ അടക്കമുള്ള താരങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിച്ചു. പണമിടപാട് തീർത്ത് തരണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചനെ നിരന്തരം ഫോണിലും അല്ലാതെയും ഡിംപിൾ കപാഡിയ ശല്യപ്പെടുത്തി. കൂടാതെ ബാലൻസ് വാങ്ങിക്കാനായി നടി തന്റെ സെക്രട്ടറിയെ വരെ അമിതാബ് ബച്ചന്റെ അടുത്തേക്ക് അയച്ചു. ഡിംപിൾ കപാഡിയയുടെ ഈ നടപടി ബിഗ് ബിയെ അസ്വസ്ഥനാക്കിയിരുന്നു.

    Recommended Video

    Kurup movie in 50 crore club on its fifth day | FilmiBeat Malayalam
    നായകസ്ഥാനം വീണ്ടെടുത്ത ബി​ഗ് ബി

    ശേഷം ഉടൻ തന്നെ അദ്ദേഹം കടങ്ങളിൽ നിന്നെല്ലാം കരകയറുകയും ബോളിവുഡിൽ നഷ്ടമായ നായകസ്ഥാനം തിരിച്ച് പിടിക്കുകയും ചെയ്തു. 1973ൽ ആയിരുന്നു ഡിംപിളിന്റെ ബോളിവുഡ് അരങ്ങേറ്റം. ആദ്യ ചിത്രം ബോബിയായിരുന്നു. അജൂബ് ഷാ, ഹം കോൻ ഹെ തുടങ്ങി നിരവധി സിനിമകളിൽ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് ഡിംപിൾ കപാഡിയ. അടുത്തിടെ ടെനറ്റ് എന്ന ഹോളിവുഡ് സിനിമയിലും ഡിംപിൾ കപാഡിയ അഭിനയിച്ചിരുന്നു. ബ്രഹ്മാസ്ത്ര, പതാൻ എന്നിവയാണ് ഇനി റിലീസിനെത്താനുള്ള സിനിമകൾ. അമിതാഭ് ബച്ചനും മെയ് ഡേ അടക്കമുള്ള തന്റെ പുത്തൻ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുമായി തിരക്കിലാണ്.

    Read more about: dimple kapadia amitabh bachchan
    English summary
    When Dimple Kapadia Upset With Amitabh Bachchan Over Non Settling Her Dues
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X