For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഐറ്റം ഡാൻസ്' അവതരിപ്പിക്കാൻ കോടികൾ പ്രതിഫലം ആവശ്യപ്പെട്ട് സാമന്ത

  |

  തെന്നിന്ത്യൻ സിനിമകളിൽ സർവസാധാരണമാണ് ഐറ്റം ഡാൻസുകൾ മുൻനിര നടിമാർ അടക്കമുള്ളവർ ചില സിനിമകളിൽ ഐറ്റം ഡാൻസ് അവതരിപ്പിക്കാൻ വേണ്ടി മാത്രം പ്രത്യക്ഷപ്പെടാറുമുണ്ട്. വലിയ തുക പ്രതിഫലം നൽകിയാണ് മനോഹരമായി നൃത്തം ചെയ്യുന്ന സുന്ദരികളായ നടിമാരെ ഐറ്റം ഡാൻസ് അവതരിപ്പിക്കാൻ വേണ്ടി മാത്രം സിനിമകളിലേക്ക് അണിയറപ്രവർത്തകർ എത്തിക്കുന്നത്. തെലുങ്ക് സിനിമകളിലെ അവിഭാജ്യ ഘടകമായി ഐറ്റം ഡാൻസുകൾ മാറിയിട്ടുണ്ട്. തെലുങ്കിൽ മാത്രമല്ല തമിഴിലും കന്നടയിലും ഐറ്റം ഡാൻസുകൽ സിനിമകളിൽ സംഭവിക്കുന്നത് സ്ഥിരം കാഴ്ചയാണ്. മലയാളത്തിലെ ചില മാസ് മസാല സിനിമകളിൽ മാത്രമാണ് ഇത്തരം ഐറ്റം ഡാൻസുകൾ കാണുന്നത്.

  Also Read: 'തമ്പി ആരാ മഹാരാജാവോ...?' ശിവന്റെ അവസ്ഥയിൽ മനംനൊന്ത് അഞ്ജു!

  അല്ലു അർജുൻ സിനിമക്കായി ഐറ്റം ഡാൻസ് ചെയ്യാൻ അണിയറപ്രവർത്തകർ സമീപിച്ചത് മുൻനിര നടി സാമന്ത റൂത്ത് പ്രഭുവിനെയാണ്. എന്നാൽ ഐറ്റം ഡാൻസിന് മാത്രമായി സാമന്ത ചോദിച്ച പ്രതിഫലമാണ് നിർമാതാക്കളെ അതിശയിപ്പിച്ചത്. ഒരു മുഴുവൻ സിനിമയിൽ അഭിനയിക്കുന്നതിന് സമാനമായ തുകയേക്കാൾ കൂടുതൽ പ്രതിഫലമാണ് സാമന്ത ചോദിച്ചത് എന്നാണ് തെലുങ്കിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ.

  Also Read: 'തൻഹാജി' കണ്ട തൈമൂറിൽ വന്ന വിചിത്രമായ മാറ്റങ്ങളെ കുറിച്ച് സെയ്ഫ് അലി ഖാൻ

  അല്ലു അർജുന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ പുഷ്പയിലാണ് സാമന്ത ഐറ്റം ഡാൻസ് അവതരിപ്പിക്കാൻ പോകുന്നത്. പുഷ്പയുടെ സംവിധായകൻ സുകുമാറിനോടുള്ള ബഹുമാനവും അല്ലു അർജുനൊപ്പം സൺ ഓഫ് സത്യമൂർത്തി അടക്കമുള്ള സിനിമകൾ ചെയ്തതിലെ അടുപ്പവും കണക്കിലെടുത്താണ് സാമന്ത പുഷ്പയിലെ ഐറ്റം സോങ് അവതരിപ്പിക്കാമെന്ന് സമ്മതിച്ചത്. മൈത്രി മൂവിസുമായി മുമ്പും പ്രവർത്തിച്ചിട്ടുള്ളയാളാണ് സാമന്ത എന്നതും ഐറ്റം സോങ് അവതരിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് താരത്തെ എത്തിക്കുകയായിരുന്നു. എന്നാൽ താരം ചോദിച്ച പ്രതിഫലമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.

  ഐറ്റം ഡാൻസ് അവതരിപ്പിക്കുന്ന താരങ്ങൾ ഒരു കോടി രൂപ വരെ പ്രതിഫലം വാങ്ങിയ നിരവധി സംഭവങ്ങളുണ്ട്. എന്നാൽ ഇപ്പോൾ ഏകദേശം രണ്ട് കോടി രൂപയാണ് സാമന്ത ചിത്രത്തിലെ ഐറ്റം സോങിന് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്ന പ്രതിഫലം. വെറും നാല് ദിവസം മാത്രമുള്ള ചിത്രീകരണമാണ് ഐറ്റം സോങിന് ആവശ്യമായി വരുന്നത്. ഇതിന് താരം ഇത്രയും വലിയ തുക പ്രതിഫലം ചോദിച്ചത് നിർമാതാക്കളെയും അതിശയിപ്പിച്ചിരുന്നു. ഒരു മുഴുവൻ സിനിമയിൽ അഭിനയിക്കുന്നതിന് സാമന്ത ഇത് വരെ വാങ്ങിയിരുന്ന പ്രതിഫലത്തിനും മുകളിലാണ് ഐറ്റം ഡാൻസിന് വേണ്ടി മാത്രം താരം ഈടാക്കുന്ന പ്രതിഫലം. മൊത്തത്തിൽ സാമന്തയ്ക്ക് 1 കോടി 75 ലക്ഷം രൂപയോളം പുഷ്പയിൽ ​ഗസ്റ്റ് റോളിൽ എത്തുന്നത് നൽകും. ജിഎസ്ടിയും മറ്റ് ചെലവുകളും ഉൾപ്പെടെ ഇത് 2 കോടി കവിയുമെന്നാണ് റിപ്പോർട്ട്.

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലേക്ക് ഇതോടെ സാമന്ത എത്തിച്ചേർന്നിരിക്കുകയാണ്. വെറും നാല് ദിവസത്തെ ജോലിക്ക് സാമന്ത ഒരു സിനിമയ്ക്ക് വാങ്ങുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണിതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. കള്ളക്കടത്തുകാരനും ട്രക്ക് ഡ്രൈവറുമായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ പുഷ്പയിൽ അവതരിപ്പിയ്ക്കുന്നത്. സുകുമാർ തന്നെ തിരക്കഥ എഴുതുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും മുട്ടംസെട്ടിയുടെ ബാനറിൽ വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മിറോസ്ലോ കുബ ബറോസേക് ഛായാഗ്രഹണം നിർവ്വഹിയ്ക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നടത്തുന്നത് കാർത്തിക് ശ്രീനിവാസാണ്. 250 കോടി ബഡ്ജറ്റിലൊരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് പുഷ്പ. സിനിമ ‍ ഡിസംബർ 17 ന് തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും.

  Read more about: samantha allu arjun
  English summary
  Latest Buzz: Samantha To Charge Highest Remuneration For An Item Song?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion