For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതിലും ഭേദം ആത്മഹത്യയാണ്! ദീപികയേയും കത്രീനയേയും കുറിച്ചുള്ള ചോദ്യത്തോട് കരീന കപൂര്‍

  |

  ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍ ഖാന്‍. ഓഫ് സ്‌ക്രീനിലെ കരീനയും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. തനിക്ക് പറയാനുള്ളത് യാതൊരു മറയുമില്ലാതെ സംസാരിക്കുന്ന കരീനയുടെ ശീലം എപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. പലപ്പോഴും കരീനയുടെ വാക്കുകള്‍ വിവാദമായി മാറാറുമുണ്ട്. സൂപ്പര്‍നായികമാരായ കത്രീന കൈഫിനേയും ദീപിക പദുക്കോണിനേയും കുറിച്ചും കരീന വിവാദമായി മാറിയ പ്രസ്താവന നടത്തിയിരുന്നു.

  പച്ച സാരിയില്‍ അതിസുന്ദരിയായി ശ്രുതി; പുത്തന്‍ ചിത്രങ്ങളിതാ

  യുവനടന്‍ രണ്‍ബീര്‍ കപൂറിന്റെ കസിന്‍ ആണ് കരീന. ഇരുവരും വളരെ അടുപ്പത്തിലുമാണ്. രണ്‍ബീറിന്റെ മുന്‍ കാമുകിമാരാണ് കത്രീന കൈഫും ദീപിക പദുക്കോണും. ദീപികയുമായുള്ള രണ്‍ബീറിന്റെ പ്രണയ ബന്ധം തകരുന്നത് തന്നെ കത്രീനയുമായുള്ള ബന്ധമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്‍ബീര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് വരെ ദീപിക പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. ഈ ചരിത്രം എല്ലാവര്‍ക്കും അറിയുന്നതു കൊണ്ട് തന്നെ ഇവരെക്കുറിച്ചുള്ള ചെറിയ പരാമര്‍ശം പോലും വാര്‍ത്തയായിട്ടുണ്ട്.

  ഒരിക്കല്‍ കോഫി വിത്ത് കരണ്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കരീന നടത്തിയ പരാമര്‍ശവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീപിക പദുക്കോണിനും കത്രീന കൈഫിനും ഒപ്പം ലിഫ്റ്റില്‍ കുടുങ്ങിപ്പോയാല്‍ എന്ത് ചെയ്യും എന്നായിരുന്നു അവതാരകനായ കരണ്‍ ജോഹര്‍ ചോദിച്ചത്. ഇതിന് കരീന നല്‍കിയ മറുപടി, ഞാന്‍ സ്വയം കൊല്ലുമെന്നാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു. കരീനയ്‌ക്കൊപ്പം സോനവും അതിഥിയായി എത്തിയിരുന്നു. ഈ സമയം ചുമരിലെ ഒരു ഈച്ചയാകാന്‍ താനും ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു സോനം പറഞ്ഞത്.

  പിന്നാലെ സമാനമായ ഓപ്ഷനില്‍ സെയ്ഫ് അലി ഖാന്റേയും ഷാഹിദ് കപൂറിന്റേയും പേരും കരണ്‍ പറഞ്ഞു. കരീനയുടെ ഭര്‍ത്താവാണ് സെയ്ഫ്. കരീനയുടെ മുന്‍ കാമുകനാണ് ഷാഹിദ്. എന്നാല്‍ രസകരമായൊരു മറുപടിയായിരുന്നു കരീനയ്ക്ക് നല്‍കാനുണ്ടായിരുന്നത്. അവരോട് എന്തുകൊണ്ട് തന്നെ രംഗൂണില്‍ കാസ്റ്റ് ചെയ്തില്ലെന്ന് ചോദിക്കുമെന്നായിരുന്നു കരീനയുടെ മറുപടി. ഷാഹിദും സെയ്ഫും ഒരുമിച്ചെത്തിയ ചിത്രത്തില്‍ കങ്കണയായിരുന്നു നായിക.

  Also Read: 'ഷാരൂഖ് എന്റെ കാല് നക്കുകയാണ്'; നായയ്ക്ക് ഷാരൂഖ് ഖാന്റെ പേരിട്ട ആമിര്‍ ഖാന്‍, പിടിച്ചുലച്ച വിവാദം!

  ഈയ്യടുത്തായിരുന്നു കരീന കപൂര്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജേഹ് എന്ന് വിളിക്കുന്ന ജഹാംഗീര്‍ ആണ് രണ്ടാമത്തെ മകന്‍. എന്നാല്‍ മകന്റെ പേരിന്റെ പേരില്‍ കരീനയ്ക്കും സെയ്ഫിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. നേരത്തെ തൈമുറിന്റെ പേരിനെതിരേയും ഇതേ കൂട്ടര്‍ രംഗത്ത് ത്തെിയിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്നാണ് കരീന പറയുന്നത്.

  ''ഞാന്‍ വളരെ പോസിറ്റീവായ വ്യക്തിയാണ്. കൊവിഡ് കാലത്ത് പോസിറ്റിവിറ്റിയും സന്തോഷവുമാണ് പ്രചരിപ്പിക്കേണ്ടത്. മറ്റൊരു വഴിയുമില്ല. ഞാന്‍ ട്രോളുകളേയും നെഗറ്റിവിറ്റിയേയും കുറിച്ച് ചിന്തിക്കാറില്ല. ഞാന്‍ ഇപ്പോള്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതിനാല്‍ മെഡിറ്റേറ്റ് ചെയ്യുന്നുണ്ട്'' എന്നായിരുന്നു കരീനയുടെ പ്രതികരണം.

  Also Read: ഞാന്‍ സുനില്‍ ഷെട്ടിയാണ്, വരൂ നമുക്ക് ഒളിച്ചോടാം; രാത്രി രണ്ട് മണിക്ക് സൊനാലി ബേന്ദ്രേയ്ക്ക് വന്ന ഫോണ്‍കോള്‍!

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം രണ്‍ബീറിന്റെ കാമുകിയായ ആലി ഭട്ടും കത്രീനയും സ്‌ക്രീനില്‍ ഒരുമിക്കുകയാണ്. ഇരവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. ജീ ലേ സര എന്ന രോഡ് മൂവിയിലാണ് താരങ്ങള്‍ ഒരുമിക്കുന്നത്. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ മറ്റൊരു നായിക. ദീപികയുമായും രണ്‍ബീറും ആലിയയുമെല്ലാം ഇപ്പോള്‍ നല്ല സൗഹൃദത്തിലാണ്. പഴ പിണക്കമെല്ലാം മറന്ന് ഒരുമിച്ച് വീണ്ടും അഭിനയിക്കുകയും ചെയ്തിരുന്നു.

  English summary
  When Kareena Kapooor Was Asked What If She Was Stuck With Katrina And Deepika In A Lift
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X