ഭര്‍ത്താവിനെ ചീത്തവിളിക്കുകയും അസഭ്യം പറയുകയും ചെയ്യാറുണ്ട്; റാണി മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍
ബോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് റാണി മുഖര്‍ജി. കുച്ച് കുച്ച് ഹോത്താ ഹേയിലെ ടീനയായി ആരാധകരുടെ മനസില്‍ ഇടം നേടിയ റാണി ഇന്ന് വലിയ താരമാണ്. മര്‍ദാനി 2വിലൂടെ ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവന്ന റാണി വന്‍ വിജയം നേടുകയും ചെയ്തിരുന്നു. മാധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമെല്ലാം അകലം പാലിക്കുന്ന വ്യക്തിയാണ് റാണി മുഖര്‍ജി. എങ്കിലും ഗോസിപ്പുകളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ റാണിയ്ക്ക് സാധിച്ചിരുന്നില്ല.
ഒരിടയ്ക്ക് ഗോസിപ്പ് കോളങ്ങളെല്ലാം റാണി മുഖര്‍ജിയും നര്‍മ്മാതാവ് ആദിത്യ ചോപ്രയും പ്രണയത്തിലാണെന്ന് എഴുതിയിരുന്നു. എന്നാല്‍ ഈ ഗോസിപ്പുകളെ റാണിയും ആദിത്യയും തുടക്കം മുതല്‍ തന്നെ നിരസിക്കുകയും ചെയ്തു. പക്ഷെ പിന്നീട് ഇവര്‍ വിവാഹിതരാവുകയായിരുന്നു. 2014ലായിരുന്നു റാണിയും ആദിത്യയും തമ്മിലുള്ള വിവാഹം. ആരാധകരും സിനിമാലോകവുമെല്ലാം ആഘോഷമാക്കിയതായിരുന്നു ഈ വിവാഹം.

വിവാഹ ശേഷം ആദിത്യയും റാണിയും മാധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമെല്ലാം അകലം പാലിക്കുകയാണ്. റാണിയും ആദിത്യയും രണ്ടു പേരും തങ്ങളുടെ വ്യക്തി ജീവിതത്തെ ലോകത്തിന് മുന്നില്‍ തുറന്നു കാണിക്കാന്‍ ഇഷ്ടപ്പെടുന്നവരല്ല. എന്നാല്‍ ഒരിക്കല്‍ നേഹ ധൂപിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ചില വ്യത്യസ്തമായ ശീലങ്ങളെക്കുറിച്ചും ഭര്‍ത്താവ് ആദിത്യ ചോപ്രയെക്കുറിച്ചുമെല്ലാം റാണി മനസ് തുറന്നിരുന്നു. വിശദമായി വായിക്കാം.
ആദിത്യയുമായി വഴക്കുണ്ടാക്കാറുണ്ടോ എന്ന നേഹയുടെ ചോദ്യത്തിനായിരുന്നു റാണി മനസ് തുറന്നത്. താന്‍ ആദിത്യയുമായി വഴക്കുണ്ടാക്കാറുണ്ട്. അസഭ്യം പറയുകയും ചെയ്യാറുണ്ട്. എന്നാല്‍ അത് ആദിത്യയ്ക്ക് ഇഷ്ടമാണെന്നും റാണി പറയുന്നു. താന്‍ ചീത്ത പറയുന്നത് സ്‌നേഹം കൊണ്ടാണെന്നാണ് റാണി പറയുന്നത്. തന്റെ കുടുംബത്തില്‍ എല്ലാവരും അങ്ങനെയാണെന്നും റാണി പറയുന്നു. താന്‍ ആരോടെങ്കിലും ചീത്ത പറയുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം താന്‍ ആ വ്യക്തിയെ സ്‌നേഹിക്കുന്നുണ്ടെന്നാണ് റാണി പറയുന്നത്.
അതേസമയം വിവാഹ ശേഷം ആദിത്യയ്ക്കുണ്ടായിരുന്ന ആശങ്കയെക്കുറിച്ചും റാണി മനസ് തുറന്നു. താനൊരു നടിയെ വിവാഹം കഴിച്ചതിനാല്‍ ഇനി മുതല്‍ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറയുമോ എന്നായിരുന്നു ആദിത്യയുടെ ആശങ്ക. സോഷ്യല്‍ മീഡിയയും മാധ്യമങ്ങളുമടക്കമുള്ള സകല ശ്രദ്ധാകേന്ദ്രങ്ങളില്‍ നിന്നും അകലം പാലിക്കുന്നവരാണ് ആദിത്യയും റാണിയും.
'സിസേറിയൻ വേണ്ടെന്ന് തീരുമാനിച്ച ഐശ്വര്യ', മരുമകളെ കുറിച്ച് ബിഗ് ബി പറഞ്ഞത്, വായിക്കാം
മര്‍ദാനി 2വാണ് റാണിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. പോലീസ് ഉദ്യോഗസ്ഥയായി റാണി എത്തിയ ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. അതേസമയം ബണ്ടി ഓര്‍ ബബ്ലിയാണ് റാണിയുടെ പുതിയ സിനിമ. അടുത്ത മാസമാണ് ചിത്രം റിലീസ് ചെയ്യുക. റാണിയും അഭിഷേക് ബച്ചനും ടൈറ്റില്‍ റോളുകളിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ അഭിഷേകിന് പകരം സെയ്ഫ് അലി ഖാനാണ് നായകനാകുന്നത്.


Click it and Unblock the Notifications