എന്റെ തല്ല് അവൾ താങ്ങില്ല: ഐശ്വര്യയുടെ ആരോപണങ്ങൾക്ക് സൽമാൻ നൽകിയ മറുപടി ഇതാണ്

സൽമാൻ ഖാനും ഐശ്വര്യ റായിയും ഒരുകാലത്ത് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ജോഡികളായിരുന്നു. കരിയറിന്റെ തുടക്ക കാലത്ത്, ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയുടെ സെറ്റിൽ വച്ച് ആരംഭിച്ച ഈ പ്രണയബന്ധം മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ, ഈ ബന്ധം അവസാനിച്ചത്, ഏറെ വിവാദങ്ങൾ ഉണ്ടാക്കിക്കൊണ്ടാണ്. ആ കാലത്ത് വന്ന റിപോർട്ടുകൾ അനുസരിച്ച്, ഐശ്വര്യയെ പല വട്ടം പരസ്യമായി വരെ തല്ലിയതായും, ഒരിക്കൽ നടൻ കോണിയിൽ നിന്ന് തള്ളിയിട്ട് മുൻ ലോക സുന്ദരിയുടെ തോളെല്ല് ഒടിഞ്ഞതായും ഒക്കെ റിപോർട്ടുകൾ വന്നിരുന്നു.

വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷം, ആ ബന്ധം തന്നിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് പല തവണ ഐശ്വര്യ തുറന്നുപറഞ്ഞിരുന്നു. 2002-ൽ ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിൽ, സൽമാനിൽ നിന്ന് തനിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഐശ്വര്യ ആരോപിച്ചു. "അദ്ദേഹത്തിന്റെ മദ്യപാനവും മോശം പെരുമാറ്റങ്ങളും ഞാൻ സഹിച്ചു. പകരമായി എനിക്ക് ലഭിച്ചത് വാക്കാലുള്ളതും ശാരീരികവും വൈകാരികവുമായ പീഡനങ്ങളും, വഞ്ചനയും അപമാനവുമാണ്," അവർ പറഞ്ഞു.

Salman Khan and Aishwarya Rai
Photo Credit: Filmibeat

അമിതാഭ് ബച്ചൻ ഈ നടിയോട് അടുത്തപ്പോൾ കോലാഹലമുണ്ടാക്കി രേഖ; കരണത്തടിച്ച് താരത്തിന്റെ പ്രതികരണം

"ഒന്നും സംഭവിക്കാത്തതുപോലെ ഞാൻ ജോലിക്ക് പോകുമായിരുന്നു. ഞാൻ ഫോൺ എടുക്കാത്തപ്പോൾ സൽമാൻ സ്വയം മുറിവേൽപ്പിക്കുകയും, അത് എന്റെ കുറ്റമാണെന്ന് വരുത്തി തീരുകയും വരെ ചെയ്തു. അതുകൊണ്ടാണ്, ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയെയും പോലെ ഞാനും ആ ബന്ധം അവസാനിപ്പിച്ചത്," ഒരിക്കൽ പ്രശസ്ത ബോളിവുഡ് താരം പറഞ്ഞു. ഇതിനെല്ലാം പുറമെ, ഒരിക്കൽ തന്റെ മകളെ സൽമാൻ തള്ളുന്നത് കണ്ട് തടയാനായി ചെന്ന ഐശ്വര്യയുടെ അച്ഛൻ കൃഷ്ണരാജ് റായിയെയും സൽമാൻ തല്ലിയതായി റിപോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ, പിന്നീട് ഒരു അഭിമുഖത്തിൽ, ഈ ആരോപണങ്ങൾ നിഷേധിച്ചു സൽമാൻ ഖാൻ പൂർണ്ണമായും നിഷേധിച്ചു. "ആ സ്ത്രീ അങ്ങനെയൊക്കെ പറഞ്ഞതിന് ഞാൻ എന്ത് മറുപടി പറയാൻ... പണ്ട് ഒരു പത്രപ്രവർത്തകൻ എന്നോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, ദേഷ്യം സഹിക്കാനാവാതെ ഞാൻ അവിടെ ഇരുന്ന ഒരു ഞാൻ മേശയിൽ ഇടിക്കുകയാണ് ചെയ്തത്. ആ മേശ തകർന്നതുപോലെ തന്നെ ആയാലും ഞെട്ടിപ്പോയി," സൽമാൻ അവകാശപ്പെട്ടു.

Salman Khan and Aishwarya Rai
Photo Credit: Filmibeat

അഭിഷേകിന് വിഷമം ആവാതിരിക്കാൻ ഷാരുഖ് ചിത്രം വേണ്ടെന്ന് വച്ചു; ഐശ്വര്യ റായി പറഞ്ഞത്

"ഞാൻ ആരെയെങ്കിലും അടിക്കുകയാണെങ്കിൽ, അതൊരു വലിയ വഴക്കായിരിക്കും. ചെറിയൊരു അടിയല്ല, എന്റെ സർവശക്തിയുമെടുത്ത് അടിക്കും. അത് അതിജീവിക്കാൻ അവർക്ക് കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അതിനാൽ, ആ പറഞ്ഞതൊന്നും ശരിയല്ല, എന്ത് കാരണത്താലാണ് അങ്ങനെ പറഞ്ഞതെന്നും എനിക്കറിയില്ല. എന്റെ തല്ല് അവൾ താങ്ങില്ല," തന്റെ സ്വതസിദ്ധമായ ശൈലിയിൽ, കുറച്ചു പുച്ഛം നിറച്ചു കൊണ്ട് സൽമാൻ ഖാൻ വെളിപ്പെടുത്തി. എന്നാൽ നടന്റെ ആ പ്രതികരണം ഐശ്വര്യ റായ് അവഗണിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് ഒരിക്കലും അദ്ദേഹത്തെ പറ്റി സംസാരിക്കാൻ അവർ തയ്യാറായിട്ടില്ല.

എന്തായാലും, ഐശ്വര്യ പോയതിന് ശേഷം പല കാമുകിമാർ വന്നെങ്കിലും, സൽമാൻ ഖാൻ ഒരിക്കലും വിവാഹം ചെയ്തില്ല. മുൻ ലോക സുന്ദരിയാവട്ടെ, അമിതാഭ് ബച്ചന്റെ മകനും, നടനുമായ അഭിഷേക് ബച്ചനെ കുറച്ചു കാലങ്ങൾക്ക് ശേഷം വിവാഹം കഴിച്ചു. ഇന്ന് ഇരുവർക്കും ആരാധ്യ ബച്ചൻ എന്ന കൗമാരക്കാരിയായ മകളുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X