For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായ് നിരസിച്ച കഥാപാത്രങ്ങൾ ദീപികയടക്കമുള്ള താരങ്ങളുടെ 'തലവര' മാറ്റിയപ്പോൾ

  |

  നാൽപത്തിയെട്ടിലും കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിലെ സ്വപ്ന സുന്ദരിയായി നിലകൊള്ളുന്ന ഇന്ത്യൻ സിനിമയിലെ സൗന്ദര്യറാണിയാണ് ഐശ്വര്യ റായി. ബോളിവുഡിലെയും കോളിവുഡിലെയും സിനിമാ പ്രേമികളുടെ മനം കവർന്ന ഐശ്വര്യ മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജ് റായ്‌യുടെയും എഴുത്തുകാരിയായ വൃന്ദ റായ്‌യുടെയും മകളായി 1973 നവംബർ ഒന്നിന് മംഗലാപുരത്തായിരുന്നു ജനിച്ചത്. ആർക്കിടെക്ച്ചർ പഠനത്തിനിടയിൽ മോഡലിങാണ് ഐശ്വര്യയുടെ ജീവിതത്തിൽ വഴിത്തിരവായത്. ബിഗ് സ്ക്രീനിലെത്തിയ ഐശ്വര്യ 1994ലാണ് ലോകസുന്ദരി പട്ടം നേടിയത്. 1997ൽ മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ചലച്ചിത്രരംഗത്ത് എത്തിയത്. 1998ൽ റിലീസായ 'ജീൻസ്' ആണ് ഐശ്വര്യയെ ശ്രദ്ധേയയാക്കിയ മറ്റൊരു സിനിമ.

  Also Read: മുഖമില്ലാതെ‌‌ കത്രീനയുടെ ശരീരമായി അഭിനയിച്ചതിനെ കുറിച്ച് ബി​ഗ് ബോസ് വിജയിയായ നടി

  ഇന്ന് ഇന്ത്യയും കടന്ന് ലോകരാജ്യങ്ങളിൽ വരെ ഐശ്വര്യയുടെ പ്രശസ്തി എത്തിനിൽക്കുകയാണ്. സഞ്ജയ് ലീലാ ബൻസാലിയുടെ ദേവദാസിലൂടെയാണ് ഐശ്വര്യ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. 2002ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ദേവദാസിനെ മില്ലേനിയത്തിലെ മികച്ച പത്ത് ചിത്രങ്ങളിലൊന്നായി ടൈം മാഗസിൻ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതിനോടകം ഇന്ത്യൻ സിനിമയ്ക്ക് നിരവധി മനോഹരമായ കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഐശ്വര്യ പലകാരണങ്ങൾ വേണ്ടെന്ന് വെച്ച് സിനിമകളും കഥാപാത്രങ്ങളും നിരവധിയാണ്. അത്തരത്തിൽ ഐശ്വര്യ വേണ്ടെന്ന് വെച്ച കഥാപാത്രങ്ങൾ ബോളിവുഡിലെ മറ്റ് താരസുന്ദരിമാരുടെ സിനിമാ ജീവിത്തതിൽ വഴിത്തിരിവായിട്ടുണ്ട്. ആ സിനിമകളും കഥാപാത്രങ്ങളും ഏതെല്ലാമെന്ന് നോക്കാം....

  Also Read: പ്രതികരിച്ചവന് നേരെ ആക്രോശിക്കുന്നതും വണ്ടി തല്ലിപൊളിക്കുന്നതും 'വിജിലന്റ് ഫാസിസം' അഡോണി ജോൺ

  മലയാളികള്‍ അടക്കമുള്ള സിനിമാ പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടിയിട്ടുള്ള ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കുച് കുച് ഹോത്താ ഹേ. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ 1998 ഒക്ടോബര്‍ 16 ന് പുറത്തിറങ്ങിയ ഹിന്ദി-ഉറുദു ചിത്രമാണ് കുച് കുച് ഹോത്താ ഹേ. രാജ്യത്തെമ്പാടുമുള്ള തീയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രത്തില്‍ ഷാരുഖ് ഖാന്‍, കാജല്‍, റാണി മുഖര്‍ജി, സല്‍മാന്‍ ഖാന്‍ തുടങ്ങിയവരാണ് അഭിനയിച്ചത്. ചിത്രത്തിൽ റാണി മുഖർജി അവതരിപ്പിച്ച ഷാരൂഖിന്റെ കാമുകിയുടെ കഥാപാത്രം അവതരിപ്പിക്കാൻ ആദ്യം ക്ഷണം ലഭിച്ചത് ഐശ്വര്യയ്ക്കായിരുന്നു.

  2004ൽ യാഷ് ചൊപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് വീർ സറാ. ഷാരൂഖ് ഖാനോടൊപ്പം പ്രീതി സിൻ‌ഡയും , റാണി മുഖർജിയും പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു. അമിതാഭ് ബച്ചനും ഹേമ മാലിനിയും ഈ സിനിമയിൽ അതിഥി വേഷങ്ങൾ ചെയ്തിട്ടുണ്ട്. സാമിയ സിദ്ദിഖി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ റാണി മുഖർജി അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രം ഐശ്വര്യ അവതരിപ്പിക്കേണ്ടതായിരുന്നു. റാണി മുഖർജിയുടെ എക്കാലത്തെയും നല്ല കഥാപാത്രങ്ങളിൽ ഒന്നുകൂടിയാണ് വീർ സറായിലേത്.

  സഞ്ജയ് ലീലി ബൻസാലിയുടെ ബജ്റാവോ മസ്താനിയിലും ഐശ്വര്യ ഭാ​ഗമാകേണ്ടതായിരുന്നു എൻ്നാൽ പല കാരണങ്ങൾ കൊണ്ട് ചിത്രത്തിലെ ദീപിക അവതരിപ്പിച്ച മസ്താനി കഥാപാത്രം ഐശ്വര്യക്ക് അഭിനയിക്കാൻ സാധിച്ചില്ല. രൺവീർ സിങായിരുന്നു ചിത്രത്തിൽ നായകനായി അഭിനയിച്ചത്. നടി പ്രിയങ്ക ചോപ്രയും ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  2008ൽ റിലീസ് ചെയ്ത തരുൺ മൻസുകനി സംവിധാനം ചെയ്ത സിനിമയിൽ നായികയാകേണ്ടിയിരുന്നതും ഐശ്വര്യറായി ആയിരുന്നു. താരം ആ കഥാപാത്രം നിരസിച്ചതോടെ പ്രിയങ്ക ചോപ്രയ്ക്ക ആ വേഷം ലഭിച്ചു. അഭിഷേക് ബച്ചൻ ജോൺ എബ്രഹാം എന്നിവരാണ് സിനിമയിൽ നായകന്മാരായി എത്തിയത്. നേഹ മെൽവാനി എന്ന കഥാപാത്രമായുള്ള പ്രിയങ്കയുടെ പ്രകടനം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.

  Read more about: aiswarya rai deepika padukone
  English summary
  When the films rejected by Aishwarya Rai Bachchan became blockbuster movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X