For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്വന്തം കഴിവുകളിലൂടെ ഉയർന്നുവന്നവൾ', കൊച്ചു‍മകൾ നവ്യാ നവേലി ബച്ചന് പ്രിയപ്പെട്ടവളാകുന്നതിന് പിന്നിലെ കാരണം

  |

  ബച്ചൻ ഫാമിലിയിൽ നിന്നും എത്തി ഇന്ന് സൈബർ ലോകത്ത് ഒട്ടനവധി ആരാധാകരെ സൃഷ്ടിച്ചിട്ടുള്ള താരമാണ് നവ്യ നവേലി നന്ദൻ. അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും മകൾ ശ്വേത ബച്ചന്റെ മകളാണ് നവ്യ നവേലി. അടുത്തിടെ കൊച്ചുമകളെ കുറിച്ച് വാചാലയായ അമിതാഭ് ബച്ചന്റെ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Navya Naveli, Navya Naveli photos, Amitabh Bachan kids, Amitabh Bachan films, Navya Naveli photos, നവ്യ നവേലി ഫോട്ടോകൾ, നവ്യ നവേലി വാർത്തകൾ, നവ്യ നവേലി അമിതാഭ് ബച്ചൻ, അമിതാഭ് ബച്ചൻ സിനിമകൾ

  കൊച്ചു മകള്‍ നവ്യ നവേലി നന്ദയോട് തനിക്ക് സ്‍നേഹവും അഭിമാനവും തോന്നുന്നതിന്റെ കാര്യങ്ങള്‍ തുറന്നുപറയുകയാണ് അമിതാഭ് ബച്ചന്‍ കുറിപ്പിലൂടെ ചെയ്തിരിക്കുന്നത്. 'സ്വയം കാര്യങ്ങള്‍ പഠിക്കുന്നു... സാങ്കേതിക വിദ്യാഭ്യാസം, സ്വന്തം വ്യവസായം ആരംഭിച്ചു, നിര്‍ധനരായ സ്‍ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്നു, പിതാവിന്റെ കുടുംബ ബിസിനസിലും സഹായിക്കുന്നു...' ഇങ്ങനെയുള്ള കാര്യങ്ങളാല്‍ തനിക്ക് കൊച്ചുമകളോട് സ്‍നേഹം കൂടുകയാണ് എന്നാണ് അമിതാഭ് ബച്ചൻ കുറിച്ചത്.

  Also read: 'ലാലേട്ടനിലൂടെ ലഭിച്ച മറക്കാനാവാത്ത അനുഭവം തുറന്ന് പറഞ്ഞ്' ഷോബി തിലകൻ

  ഒപ്പം നവ്യ പിയാനോ വക്കുന്ന ഒരു വീഡിയോയും ബച്ചൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുത്തച്ഛന്റെ സ്നേഹവും വാത്സല്യവും നിറഞ്ഞ വാക്കുകൾ നവ്യയുംട നന്ദി പറഞ്ഞു. ന്യൂയോര്‍ക്കിലെ ഫോര്‍ധാം യൂണിവേഴ്‍സിറ്റിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയിരുന്നു നവ്യ നവേലി നന്ദ. നവ്യ നവേലി നന്ദയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ബച്ചൻ കുടുംബം സിനിമാപ്രേമികൾക്ക് സുപരിചിതമായതിനാൽ നവ്യയുടേതായി പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളെല്ലാം നിമിഷനേരം കൊണ്ട് തരം​ഗമായി തീരുകയും ചെയ്യാറുണ്ട്.

  Also read: 'ഓരേ ദിവസം തന്നെ സന്തോഷവും സങ്കടവും' എല്ലാം എന്റെ മകളുടെ അനു​ഗ്രഹമെന്ന് സീമ.ജി.നായർ

  ശ്വേത ബച്ചൻ നന്ദയുടേയും നിഖിൽ നന്ദയുടേയും മകളാണ് നവ്യ നവേലി നന്ദ. ഒരു സഹോദരൻ കൂടിയുണ്ട് നവ്യയ്ക്ക്. ഇതുവരെ സിനിമയിലേക്ക് അരങ്ങേറിയിട്ടില്ലാത്ത നവ്യ അഭിനയം എന്ന് ആരംഭിക്കുമെന്ന ആകാംഷയിലാണ് ബച്ചൻ കുടുംബത്തിന്റെ ആരാധകർ എല്ലാവരും. നിർധനരായ സ്ത്രീകളെ സഹായിക്കുന്നതിനായി പ്രോജക്ട് നവേലി എന്ന പരിപാടിയാണ് നവ്യ നവേലി ഇപ്പോൾ നേതൃത്വം നൽകി നടത്തിക്കൊണ്ട് പോകുന്നത്. പദ്ധതി ആരംഭിച്ചപ്പോൾ മുതൽ നവ്യ വാർത്തകളിൽ ഇടംനേടിയിരുന്നു.

  Navya Naveli, Navya Naveli photos, Amitabh Bachan kids, Amitabh Bachan films, Navya Naveli photos, നവ്യ നവേലി ഫോട്ടോകൾ, നവ്യ നവേലി വാർത്തകൾ, നവ്യ നവേലി അമിതാഭ് ബച്ചൻ, അമിതാഭ് ബച്ചൻ സിനിമകൾ

  ഇതിന് പിന്നാലെയാണ് മുത്തച്ഛന്റെ അഭിനന്ദനങ്ങളും നവ്യയെ തേടി എത്തിയത്. 2018ൽ ഡിസൈനർ മോനിഷ ജൈസിങുമായി സഹകരിച്ച് അമ്മ ശ്വേത ബച്ചൻ നന്ദയുടെ ഡിസൈനർ സ്റ്റുഡിയോയ്ക്ക് വേണ്ടിയും നവ്യ മോഡലായിരുന്നു. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അടുത്ത സുഹൃത്ത് കൂടിയാണ് നവ്യ നവേലി. കഴിഞ്ഞ ദിവസം മുത്തശ്ശി ജയ ബച്ചനോടൊപ്പം കുസൃതി ചിരിയുമായി ഇരിക്കുന്ന നവ്യയുടെ ചിത്രങ്ങളും വൈറലായിരുന്നു.

  Also read: 'അവസാനം അത് ലഭിച്ചു', ത്രില്ലടക്കാനാകാതെ സൈമ വേദിയിൽ തുള്ളിച്ചാടി ശോഭന

  ജാവേദ് ജഫ്രിയുടെ മകനും നടനുമായ മീസാൻ ജഫ്രിയും നവ്യയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള റൂമറുകളും അടുത്തിടെയായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇരുവരും സുഹൃത്തുക്കളാണ് എന്നാണ് ബോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. സാത് ഹിന്ദുസ്ഥാനി, ആനന്ദ്, ബവാർച്ചി, സഞ്ജീർ, ബോംബെ ടു ഗോവ, നമക് ഹറാം, സൗദാഗർ, ദീവാർ, ഷോലെ, മിലി, കഭി കബീ, ഡോൺ, മുഖദ്ദർ കാ സിക്കന്ദർ തുടങ്ങി നിരവധി ഹിറ്റുകളിൽ അഭിനയിച്ച് ബോളിവുഡും ഇന്ത്യൻ സിനിമയും അടക്കിവാഴുന്ന താരമാണ് അമിതാഭ് ബച്ചൻ.

  Navya Naveli, Navya Naveli photos, Amitabh Bachan kids, Amitabh Bachan films, Navya Naveli photos, നവ്യ നവേലി ഫോട്ടോകൾ, നവ്യ നവേലി വാർത്തകൾ, നവ്യ നവേലി അമിതാഭ് ബച്ചൻ, അമിതാഭ് ബച്ചൻ സിനിമകൾ

  ഇമ്രാൻ ഹാഷ്മിയോടൊപ്പം ചെഹ്രെയിലാണ് അമിതാഭ് ബച്ചനെ അവസാനമായി കണ്ടത്. കഴിഞ്ഞ വർഷം ഷൂജിത് സിർകാറിന്റെ ഗുലാബോ സിതാബോയിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ഒടിടി റിലീസായിരുന്ന ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ആയുഷ്മാൻ ഖുറാനയായിരുന്നു ചിത്രത്തിൽ ബച്ചനോടൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജൂട്ട്, ബ്രഹ്മാസ്ത്ര, ഭട്ടർഫ്ലൈ, മെയ് ഡേ, ​ഗുഡ് ബൈ തുടങ്ങി നിരവധി ചിത്രങ്ങൾ ഇനി ബി​ഗ് ബിയുടേതായി അണിയറിയിൽ ഒരുങ്ങുന്നുണ്ട്. രൺബീർ കപൂർ, ആളിയ ഭട്ട്, മൗനി റോയി തുടങ്ങി ബോളിവുഡിലെ മുൻ നിര താരങ്ങളെല്ലാം അണിനിരക്കുന്ന സിനിമ കൂടിയാണ് ബച്ചന്റെ ബ്രഹ്മാസ്ത്ര. ഈ ബി​ഗ് ബജറ്റ് സിനിമ അയാൻ മുഖർജിയാണ് സംവിധാനം ചെയ്യുന്നത്.

  Weird Habits Of Most Successful Celebrities | FilmiBeat Malayalam

  Also read: കൂട്ടുകാരി തന്ന വിലമിക്കാനാവാത്ത സമ്മാനത്തെ കുറിച്ച് വെളിപ്പെടുത്തി സംവൃത സുനിൽ

  Read more about: amitabh bachan bollywood cinema
  English summary
  why granddaughter Navya Naveli became Bachchan's favorite, These are the reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X