For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവസാനം അത് ലഭിച്ചു', ത്രില്ലടക്കാനാകാതെ സൈമ വേദിയിൽ തുള്ളിച്ചാടി ശോഭന

  |

  എത്രയെത്ര സുന്ദരികളായ അഭിനേത്രിമാർ വന്നാലും ശോഭന എന്ന നടിയുടെ തട്ട് താണ് തന്നെ ഇരിക്കും. 'നർത്തകിയായ ശോഭന, അഭിനേത്രിയായ ശോഭന' ഇതിൽ നിന്ന് ഇഷ്ടമുള്ള ഒന്ന് തെരഞ്ഞെടുക്കുക എന്നത് അസാധ്യമാണ്. അലസമായി വാരിച്ചുറ്റിയ സാരിയിൽ ഇത്രയേറെ സുന്ദരിയായി കാണപ്പെട്ട മറ്റൊരു നടി ഉണ്ടോയെന്നത് തന്നെ സംശയമാണ്. സിനിമയേയും ഭരതനാട്യത്തെയും പരസ്പരം രണ്ടായി പകുക്കാനും അഭിനയത്തിൽ നവരസങ്ങളുടെ അടിയൊഴുക്കില്ലാത്ത മിതാഭിനയം കാഴ്ചവെച്ച് വിസ്മയിപ്പിക്കാനും ശോഭനയ്ക്ക് നന്നായി അറിയാം.

  actress shobana funny speech, actress shobana speech, shobana siima awards, shobana stills, shobana images, നടി ശോഭന സിനിമകൾ, സൈമ അവാർഡ് ശോഭന, ശോഭന സൈമ, ശോഭന ഫോട്ടോകൾ

  മലയാളത്തിൽ തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലെ സിനിമകളുടെ ഭാ​ഗമായി മാറി കഴിഞ്ഞു ശോഭന. മായരാവൺ ഉൾപ്പെടെയുള്ള ശോഭനയുടെ നൃത്ത സൃഷ്ടികൾക്കും ആരാധകർ ഏറെയാണ്. വെള്ളിത്തിരയുടെ വെള്ളിവെളിച്ചം കൊണ്ടല്ല ശോഭന എന്ന നർത്തകിയുടെ നൃത്തവേദികൾ ധന്യമാകുന്നത്. അതുപോലെ ഒരു നർത്തകിയുടെ രംഗാഭിനയ സാധ്യതകളല്ല ശോഭന എന്ന അഭിനേത്രിയെ സിനിമയിൽ പ്രശസ്തയാക്കിയതും. സിനിമയും നൃത്തവേദിയും ഒരുപോലെ ശോഭനമാക്കുന്ന ശോഭന ഒരു അത്ഭുതമാണ് എന്നും കാഴ്ചക്കാരന്.

  മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയായി ഒട്ടനവധി ഹിറ്റുകൾ സൃഷ്ടിച്ച നടിയാണ് ശോഭന. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം അഭിനയിച്ച് തകർത്ത നായിക. 80കളില്‍ മമ്മൂട്ടി-ശോഭന, മോഹന്‍ലാല്‍-കാര്‍ത്തിക ജോഡികളായിരുന്നു മലയാള സിനിമയിലെ മിന്നും താരങ്ങള്‍. സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ ലാല്‍-ശോഭന ടീം സാധാരണക്കാരുടെ മനസില്‍ കൂടുകൂട്ടി. ഒടുവില്‍ മണിച്ചിത്രത്താഴിലൂടെ ശോഭന ദേശീയ അവാര്‍ഡ് വാങ്ങി.

  Also read: 'ലാൽസാറിന് ഇനിയൊരു ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം' വൈറലായി കോച്ചിന്റെ വാക്കുകൾ

  സങ്കീര്‍ണമായ മാനസിക വ്യാപാരങ്ങളിലൂടെ കടന്നുപോകുന്ന ഗംഗ ശോഭനയ്ക്ക് പക്ഷേ പുത്തരിയായിരുന്നില്ലെന്ന് വേണം പറയാന്‍. പത്മരാജന്റെ ഇന്നലെയിലൂടെ മുമ്പും സമാനമായ കഥാപാത്രം ഭംഗിയായി ചെയ്ത് വെച്ചിട്ടുണ്ട് ശോഭന. ശോഭനയെന്ന പെൺക്കുട്ടിയിലെ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും ചുരുണ്ട മുടിയും മലയാളികള്‍ക്കിടയ്ക്ക് വലിയ പ്രിയപ്പെട്ടതാണ്. ഏപ്രില്‍ 18 എന്ന ബാലചന്ദ്രമേനോന്‍ സിനിമയില്‍ നായികയായാണ് മലയാളത്തിലെ ശോഭനയുടെ അരങ്ങേറ്റം. പിന്നീട് പെട്ടെന്ന് നായികനിരയിലെ അവഗണിക്കാനാകാത്ത സാന്നിധ്യമായി.

  actress shobana funny speech, actress shobana speech, shobana siima awards, shobana stills, shobana images, നടി ശോഭന സിനിമകൾ, സൈമ അവാർഡ് ശോഭന, ശോഭന സൈമ, ശോഭന ഫോട്ടോകൾ

  അംബിക, മേനക, കാര്‍ത്തിക, രേവതി, രോഹിണി, നദിയ മൊയ്തു, സുഹാസിനി തുടങ്ങിയവരായിരുന്നു ആ സമയത്തെ പ്രധാന മലയാളി നായികമാര്‍. അവര്‍ക്കിടയില്‍ ഇരിപ്പിടം നേടാന്‍ ശോഭനയ്ക്കായി. മലയാള സിനിമകളില്‍ നിറസാന്നിധ്യമായിരുന്ന വേളയിൽ തമിഴ് ചിത്രം ദളപതിയിലും നായികയായി ശോഭന. ദളപതിയിലെ സുന്ദരീ കണ്ണാലൊരു സെയ്തി ഏറ്റവും മികച്ച പ്രണയഗാനമായി തോന്നിയത് ശോഭനയുടെ സൗന്ദര്യവും ജാനകിയുടെ ശബ്ദവും ഇളയരാജയുടെ സംഗീതവും കൊണ്ടാണ്. ഏപ്രില്‍ 18ല്‍ അഭിനയിക്കുമ്പോള്‍ 14 വയസ് ആയിരുന്നു ശോഭനയ്ക്ക് പ്രായം.

  Also read: 'ഓരേ ദിവസം തന്നെ സന്തോഷവും സങ്കടവും' എല്ലാം എന്റെ മകളുടെ അനു​ഗ്രഹമെന്ന് സീമ.ജി.നായർ

  കുട്ടിത്തം വിടാത്ത പ്രായത്തിലും സിനിമയില്‍ ഭാര്യയുടെ പക്വതയാര്‍ന്ന റോള്‍ ചെയ്യാൻ ശോഭനയ്ക്കായി. കളിക്കളം, അടയാളം, മിന്നാരം പോലുള്ള ചിത്രങ്ങളിലൂടെ ശോഭന മലയാളം കീഴടക്കുകയായിരുന്നു. വളരെ ചെറുപ്പത്തിലേ അമ്മ വേഷവും ചെതിട്ടുണ്ട് ശോഭന. അമ്മയായി അഭിനയിച്ച് പ്രേക്ഷക ഹൃദയത്തിലിടം നേടിയ ചിത്രമാണ് പപ്പയുടെ സ്വന്തം അപ്പൂസ്. അതിലെ മോഡേണ്‍ വേഷത്തില്‍ വരുന്ന അമ്മ, മറ്റാര് ചെയ്താലും ഒരു പക്ഷേ അംഗീകരിക്കപ്പെടാതെ പോയേനെ.

  actress shobana funny speech, actress shobana speech, shobana siima awards, shobana stills, shobana images, നടി ശോഭന സിനിമകൾ, സൈമ അവാർഡ് ശോഭന, ശോഭന സൈമ, ശോഭന ഫോട്ടോകൾ

  ഇന്ത്യന്‍ സിനിമയില്‍ ശ്രീദേവി എങ്ങനെയായിരുന്നോ അതേ പോലെ മലയാളത്തില്‍ തിളങ്ങിയ നായികയാണ് ശോഭന. സത്യത്തില്‍ ശോഭനയ്ക്ക് വേണ്ടി ഇനിയും നല്ല കഥാപാത്രങ്ങള്‍ ഉണ്ടാകേണ്ടതാണ്. ഒരിടവേളയ്ക്ക് ശേഷം ശോഭനയുടെ മടങ്ങിവരവ് സംഭവിച്ചത് വരനെ ആവശ്യമുണ്ട് എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയായിരുന്നു. കല്യാണി പ്രിയദർശന്റെ അമ്മവേഷമായിരുന്നു ചിത്രത്തിൽ ശോഭനയ്ക്ക്. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ സൈമ അവാർഡ്സ് നേടിയിരിക്കുകയാണ് ശോഭന ഇപ്പോൾ.

  Also read: രതിനിർവേദത്തിന്റെ റീമേക്കിൽ അഭിനയിക്കുമ്പോൾ ഒറിജിനൽ കണ്ടിരുന്നില്ലെന്ന് ശ്വേത മേനോൻ

  മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ശോഭനയുടെ രസകരമായ പ്രതികരണത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്. അവാര്‍ഡ് വാങ്ങിയ ശേഷം 'സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ. കുറച്ചു ത്രില്ലൊക്കെ ഉണ്ട്... താങ്ക്യൂട്ടോ' എന്നായിരുന്നു ശോഭന പറഞ്ഞത്. വേദിയില്‍ നിന്ന് മടങ്ങുന്നവഴി കുട്ടികളെ പോലെ ശോഭന തുള്ളിച്ചാടുന്നതും വീഡിയോയില്‍ കാണാം.

  ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ വലിയ താരനിര അരങ്ങേറിയ ഹിറ്റ് ചിത്രമാണ് വരനെ ആവശ്യമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയും സുരേഷ്​ഗോപിയും ഒന്നിച്ച ചിത്രം എന്ന നിലയില്‍ സിനിമ ഏറെ ശ്ര​ദ്ധ നേടിയിരുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശോഭന സിനിമാഅഭിനയം തുടങ്ങിയത്. അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു വരനെ ആവശ്യമുണ്ട്.

  Shobhana Biography | ആരാണ് ശോഭന | FilmiBeat Malayalam

  Also read: 'ആ യാത്രയിൽ അദ്ദേഹത്തിൽ കണ്ടത് ഒരു കുഞ്ഞിന്റെ ഉത്സാഹം', കുറിപ്പുമായി ഋതംഭര സ്പിരിച്വല്‍ കമ്മ്യൂണ്‍

  Read more about: shobana malayalam films actress
  English summary
  actress shobana funny speech after receiving siima awards, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X