ഇന്ത്യയിലെ മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് പീറ്റര്‍ ഹെയ്ന്‍.ശങ്കര്‍,രാജമൗലി തുടങ്ങി പ്രശസ്തരായ സംവിധായകരുടെ ചിത്രങ്ങളിലൂടെയാണ് പീറ്റര്‍ ഹെയ്ന്‍ മലയാളികള്‍ക്ക് പ്രശസ്തനാവുന്നത്.സ്റ്റണ്ട് മാസ്റ്റര്‍ പെരുമാള്‍ ആണ് പിതാവ്.വിയറ്റ്‌നാം സ്വദേശിനിയാണ് അമ്മ.സാമ്പത്തിക ബുദ്ധിമുട്ടുകളെതുടര്‍ന്ന് ചെറുപ്പത്തില്‍തന്നെ പീറ്റര്‍ പഠനം നിര്‍ത്തിയിരുന്നു.ചെറുപ്പത്തില്‍തന്ന ചെന്നൈയുടെ തെരുവോരങ്ങളില്‍ പണിയെടുത്തായിരുന്നു പീറ്റര്‍ ജീവിച്ചത്.25 പൈസയ്ക്ക് ഒരുപാത്രം വെള്ളം ഹോട്ടലുകളില്‍ എത്തിച്ചു.അങ്ങനെ കിട്ടുന്ന കാശ് പക്ഷപാതം വന്ന് തളര്‍ന്നുകിടക്കുന്ന അമ്മൂമ്മയ്ക്ക് കൊടുക്കുമായിരുന്നു.പിന്നീടാണ് ഫൈറ്റ് മാസറ്ററായി ചലച്ചിത്രരംഗത്തേക്കു കടന്നവരുന്നത്.നിരവധി ചിത്രങ്ങളില്‍ ഫൈറ്റ് മാസ്റ്ററായി ജോലി ചെയ്തു.പിന്നീട് ആക്ഷന്‍ കൊറിയോഗ്രാഫറായി മാറി.
അന്യന്‍, ശിവാജി, എന്തിരന്‍, 2.0, എന്നീ ശങ്കര്‍ സിനിമകളില്‍ പ്രവര്‍ത്തിച്ച പീറ്റര്‍ ഹെയ്ന്‍ ബാഹുബലി,ഏഴാം അറിവ്,രാവണന്‍, ഗജിനി എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെയും അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇന്ത്യന്‍ സിനിമയ്ക്കും വിയറ്റ്‌നാം സിനിമയ്ക്കും ഇടയിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആണിന്ന് പീറ്റര്‍ ഹെയ്ന്‍.തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെയാണ് മലയായാളത്തിലേക്ക് കടന്നുവരുന്നത്.മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ പുലികളുമായുള്ള ആക്ഷന്‍ തയ്യാറാക്കാനായി പീറ്റര്‍ മാസങ്ങളോളം പുലികളെകുറിച്ച് പഠിച്ചിരുന്നു.കോടിക്കണക്കിന് രൂപ പ്രതിഫലമായി കിട്ടാവുന്ന പല സിനിമകളും ഈ ചിത്രത്തിനായി അദ്ധേഹം വേണ്ടെന്നു വച്ചിരുന്നു.അതോടെ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ആക്ഷന്‍ കൊറിയോഗ്രാഫറായി പീറ്റര്‍ ഹെയ്ന്‍ മാറി.
അപൂര്‍വതരം വസ്ത്രവുമായി എത്തുന്ന പീറ്റര്‍ വ്യത്യസ്തനായ ഒരാളു കൂടിയാണ്.വളരെ ആഴത്തില്‍ വായന.ഓഷോയെപ്പോലുള്ളവരുടെ ചിന്തകള്‍ അദ്ധേഹത്തെ പിന്തുടര്‍ന്നിരുന്നു.ഓരോ നിമിഷവും വരച്ചു മാര്‍ക്കു ചെയ്താണ് അദ്ധേഹം ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നത്.പുലിമുരുകനുശേഷം മോഹന്‍ലാല്‍ തന്നെ നായകനായി എത്തുന്ന ഒടിയനാണ് ആക്ഷന്‍ ചെയ്ത മലയാള ചിത്രം.പരസ്യ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനാണ് ഒടിയന്‍ ഒരുക്കുന്നത്.മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, പ്രകാശ് രാജ്, നരേന്‍, സിദ്ധിഖ്,മനോജ് ജോഷി എന്നിവരും ചിത്രത്തിലുണ്ട്.