മാര്‍ക്കോ എന്താലായും അണ്ണന്റെ മൂട്ടില്‍ മാര്‍ക്ക് വീണിട്ടുണ്ട്! മൂടും കുത്തി വീണ് എയറിലായി മാര്‍ക്കോ ഫാന്‍
ഓരോ സിനിമ റിലീസാകുമ്പോഴും തീയേറ്ററിന് അകത്തുള്ളതിനേക്കാളും ഡ്രാമ പുറത്ത് നടക്കുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. സിനിമാ തീയേറ്ററിലെത്തി റിവ്യു പറഞ്ഞും വേഷം കെട്ടിയും പ്രശസ്തരാ നിരവധി പേരുണ്ട്. ആറാട്ടണ്ണനും അലിന്‍ ജോസ് പെരേരയുമൊക്കെ ഇക്കൂട്ടത്തിലെ ആളുകളാണ്. ചിത്രത്തിലെ നായകന്റെ വേഷത്തിലെത്തുന്നവരുമുണ്ട് ഇപ്പോള്‍.
ഇതിനിടെ ഇപ്പോഴിതാ അക്കൂട്ടത്തില്‍ നിന്നുംവൈറലായി മാറിയിരിക്കുകയാണ് ഒരാള്‍. ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോയുടെ റിലീസിന് മാര്‍ക്കോയായി വേഷപ്പകര്‍ച്ച നടത്തി എത്തിയ ആരാധകനാണ് വൈറലാകുന്നത്. ആരാധകന്റെ ലുക്കല്ല പക്ഷെ വൈറല്‍ ആകാന്‍ കാരണം. ആവേശം മൂത്ത് മാര്‍ക്കോ എന്ന് വിളിച്ച് കസേരയില്‍ കയറിയ ആരാധകന്‍ മൂടും കുത്തി വീണതോടെയാണ് വൈറലായത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ സിനിമാപേജുകളിലൊക്കെ ഈ വീഡിയോ നിറഞ്ഞോടുകയാണ്. 'മാര്‍ക്കോ അല്ല. മാറിക്കോ, ഓരോ പുതിയ സിനിമ റിലീസ് ആകുമ്പോള്‍ പുതിയ അവതാരം പിറവി എടുക്കുന്നുണ്ട്, മാര്‍കോയുടെ മൂഡ് കീറി, മാര്‍ക്കോ തനിയെ എണീറ്റ് പോയ്‌ക്കോളും, ആരും കണ്ടില്ല. എണീച്ച് പൊക്കോ, എനിക്കു വയ്യ ചിരിക്കാന്‍.. വളരെയധികം സന്തോഷം' എന്നിങ്ങനെയാണ് ചില കമന്റുകള്‍.
'എട്ട് വർഷത്തെ പ്രണയത്തിനുശേഷം വിവാഹം, മതാചാരപ്രകാരമുള്ള ചടങ്ങുകളില്ല, വീട്ടിൽ എതിർപ്പായിരുന്നു'; ശ്രീലക്ഷ്മി
'നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ റണ്ണൗട്ട് ആകുന്നത് എന്തൊരു കഷ്ടമാണ്, ആ ചൊറിച്ചില്‍ തീര്‍ന്നു, ഒന്ന് വീണാല്‍ എന്താ ഫെയ്മസ് ആയില്ലേ, പടം എന്തായാലും മാര്‍ക്കോ വിളിയും അണ്ണന്റെ വീഴ്ചയും ഹിറ്റായി, ഈ കര ജന്തുക്കളെ ഓടിച്ചു വിട്ടു തിയേറ്റര്‍ ക്ലീന്‍ അന്തരീക്ഷം ആക്കുക. അല്ലെങ്കില്‍ വനിതാ, വിനീത യില്‍ മേലാല്‍ സിനിമ കാണാന്‍ വരില്ല, എല്ലാ വള്ളികളും വനിതായില്‍ തന്നേ വരുന്നേ എന്താണ് എന്നാ ഒരു പിടിയുമില്ലാത്തേ, കരയാനും പറ്റാത്ത അവസ്ഥ, വീണപ്പോള്‍ എവിടേലും മാര്‍ക്ക് വീണോ? ഒരു മണ്‍വെട്ടിയെടുക്കൂ, എന്നെ കുഴിച്ചുമൂടി, മനുഷ്യന്‍ മരപ്പാഴായി മാറുന്ന നിമിഷം, നാട്ടുകാര് തരേണ്ടത് ഇങ്ങനെ കിട്ടി, ഈ ടൈല്‍സൊക്കെ ഇളകി വലിയ കുഴിയായി അതിലോട്ട് ഞാനങ് പോയിരുന്നെങ്കില്‍'' എന്നും കമന്റുകളുണ്ട്.

അതേസമയം ഉണ്ണി മുകുന്ദന്‍ നായകനാകുന്ന മാര്‍ക്കോ തീയേറ്ററിലെത്തിയിരിക്കുകയാണ്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും വയലന്റ് ആ യ സിനിമ എന്ന വിശേഷണവുമായാണ് മാര്‍ക്കോ എത്തിയിരിക്കുന്നത്. ഹനീഫ് അദേനിയാണ് സിനിമയുടെ സംവിധാനം. ഹനീഫ് തന്നെയാണ് രചനയും. ജഗദീഷ്, ആന്‍സണ്‍ പോള്‍, യുക്തി തരേജ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് മാര്‍ക്കോ.


Click it and Unblock the Notifications