For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാനൊരിക്കലും സിനിമയിൽ എത്തില്ലെന്ന് പറഞ്ഞു', പക്ഷെ ആ സ്വഭാവം നല്ലതുമാണ് മോശവുമാണ്‌, അച്ഛനെക്കുറിച്ച് ധ്യാൻ

  |

  മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ധ്യാൻ ശ്രീനിവാസൻ. താരപുത്രനാണെങ്കിലും താരജാഡകളില്ലാതെയുള്ള പെരുമാറ്റമാണ് ധ്യാനിന് ആരാധക പ്രശംസ നേടിക്കൊടുക്കുന്നത്. ധ്യാൻ നൽകുന്ന അഭിമുഖങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. എന്തുകാര്യവും തുറന്ന് പറയുന്ന പ്രകൃതമാണ് ധ്യാനിൻ്റേത്. അത് ഓരോ അഭിമുഖങ്ങളിലൂടെയും മനസ്സിലാക്കാൻ സാധിക്കും. വിനീത് ശ്രീനിവാസന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ തിരയിലൂടെയായിരുന്നു ധ്യാനിന്റെ അരങ്ങേറ്റം. ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ ധ്യാൻ സംവിധായകനുമായി രം​ഗപ്രവേശനം ചെയ്തിട്ടുണ്ട്.

  ധ്യാൻ അച്ഛൻ ശ്രീനിവാസനെക്കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ശ്രീനിവാസൻ്റെ നല്ല സ്വഭാവത്തെക്കുറിച്ചും മോഷം സ്വഭാവത്തെക്കുറിച്ചുമാണ് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞത്. അച്ഛൻ്റെ ഏറ്റവും നല്ല സ്വഭാവം ഏതാണെന്ന അവതാരകൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധ്യാൻ. അച്ഛൻ വരെ സ്ട്രെയിറ്റ് ഫോർവേഡ് ആണ്. ഉള്ള കാര്യം ഉള്ളത് പോലെ മുഖത്ത് നോക്കി പറയും.

  'ഇത് നല്ലതും അതുപോലെ തന്നെ മോശവുമാണ് ചില സന്ദർഭങ്ങളിൽ. തുറന്ന് പറയുന്നത് നല്ലത് തന്നെയാണ് പക്ഷെ പേഴ്സണലി പറയുമ്പോൾ പലർക്കും വിഷമം ആകാറുണ്ട്. അച്ഛൻ ഒരിക്കൽ എന്നോട് പറഞ്ഞു നീ ഒരിക്കലും ഒരു നടനാകില്ലെന്ന്. അത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു'വെന്നും ധ്യാൻ പറഞ്ഞു.

  'ഞാൻ സിനമയിൽ എത്തിയപ്പോൾ ആ വിഷമം മാറി. എനിക്ക് ഏറ്റവും കൂടുതൽ പരി​ഗണന കിട്ടിയിട്ടുള്ളത് അച്ഛനിൽ നിന്നാണ്. അച്ഛനെ പോലെ തന്നെയാണ് ചേട്ടനും. അച്ഛന്റെ സ്ഥാനമാണ് ചേട്ടനും നൽകുന്നത്', ധ്യാൻ കൂട്ടിച്ചേർത്തു.

  Also Read: 'അഭിമാന നിമിഷം', പതിനാറ് വർഷങ്ങൾക്ക് മുമ്പ് കണ്ണ് നിറഞ്ഞ് പടിയറങ്ങിയ അതേ സകൂളിൽ മാസ്സ് ആയി റോബിൻ എത്തി

  നടൻ ശ്രീനിവാസന്റെ മകനെന്ന ലേബലുള്ളതുകൊണ്ട് തനിക്ക് ഏത് പാതിരാത്രിയും കേരളത്തിലെ വീടുകളിൽ നിന്ന് ഒരു ഗ്ലാസ് പച്ചവെളളമെങ്കിലും തരുമെന്ന പ്രതീക്ഷയുണ്ട്. ആ സന്മനസ് പ്രേക്ഷകർ എന്നോട് കാണിക്കുമെന്നാണ് എൻ്റെയൊരു വിശ്വാസം. ചേട്ടൻ വിനീത് ശ്രീനിവാസൻ സംവിധായകനും നടനും പാട്ടുകാരനുമൊക്കെയായി പേരെടുത്തയാളാണ്. വീട്ടിൽ അമ്മ ചേട്ടനെ വെച്ച് ധ്യാനിനെ താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ധ്യാൻ പറഞ്ഞത്. വീട്ടിൽ അമ്മ ചേട്ടനെ കണ്ട് പഠിക്കാനൊന്നും പറയാറില്ല.

  Also Read: 'ഭർത്താവിൻ്റെ കാശ് നോക്കിയപ്പോൾ സൗന്ദര്യം നോക്കിയില്ല', നടി മഹാലക്ഷ്മിയുടെ വിവാഹ ചിത്രങ്ങൾക്ക് പരിഹാസ കമൻ്റുകൾ

  ചേട്ടനെപ്പോലെ സ്വീറ്റായിട്ടും പാവമായിട്ടുമൊന്നുമല്ല ഞാൻ സംസാരിക്കാറുള്ളത്. എന്റെ അഭിപ്രായത്തിൽ അങ്ങനെ സംസാരിക്കുന്നവരൊക്കെ ലോക കള്ളന്മാർ ആണെന്നാണ്. ഇന്നത്തെ കാലത്ത് അതിന്റെ ആവശ്യമില്ല. പറയാനുള്ളത് നേരിട്ട് തുറന്ന് പറയണം. ഉള്ളത് ഉള്ളതുപോലെ പറയുക. അതാണ് എന്റെ പോളിസി.

  Also Read: 'മരണം വരെയും നമ്മൾ സുഹൃത്തുക്കൾ ആയിരിക്കും', പിന്നീട് ചിലരെ ടാർജെറ്റ് ചെയ്യാം, റോബിനെ ആണോയെന്ന് ആരാധകർ

  ഒരു സിനിമ കണ്ട് അതിന്റെ അഭിപ്രായം ഞാൻ ഉള്ളതുപോലെ പറയും. നല്ലതെങ്കിൽ നല്ലത് ആണെന്നും അതല്ലെങ്കിൽ മോശം എന്നും ഞാൻ പറയാറുണ്ട്. പക്ഷെ, എന്റെ ചേട്ടൻ ഒരിക്കലും നെഗറ്റീവായി പറയില്ല. അവർ വിഷമിക്കരുതെന്ന് കരുതി ചിലപ്പോൾ കൊളളാം എന്നൊക്കെ പറയും. അതുകൊണ്ടെന്താ, എന്നോട് ആരും ഒന്നും ചോദിക്കാൻ വരാറില്ല.

  ഞാൻ സത്യമേ പറയൂ. അങ്ങനെ അഭിനയിച്ചു നടന്നാൽ പല ഇടങ്ങളിലും കള്ളം പറയേണ്ടി വരും. ഓവർ വിനയവും ഓവർ സ്വീറ്റ്‌നെസും ഒക്കെയാണെങ്കിൽ നമുക്ക് പലതും പറയാൻ പറ്റില്ല. അഭിനയം മാത്രമേ കാണുള്ളൂ, ധ്യാൻ പറയുകയുണ്ടായി.

  Read more about: dhyan sreenivasan
  English summary
  Actor Dhyan Sreenivasan Open ups about his father Sreenivasan Good and Bad character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X