For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓണാഘോഷ ചിത്രവുമായി ദിലീപും കാവ്യയും മീനൂട്ടിയും മഹാലക്ഷ്മിയും, ചിത്രങ്ങൾ വൈറൽ

  |

  പൂവിളിയും പൂക്കളവും സദ്യയുമൊക്കെയായി മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. ഒത്തുചേരലിൻ്റെ ഒരു ദിനം കൂടിയാണ് ഇന്ന് . പുത്തനുടുപ്പൊക്കെ കുടുംബസമേതവും സുഹൃത്തുക്കളുമൊക്കെയായി ഓണം ആഘോഷിച്ച ശേഷം സന്തോഷ നിമിഷങ്ങളിൽ പകർത്തിയ സെൽഫികൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന തിരക്കിലുമാണ് പലരും.

  സിനിമാ സീരിയൽ രം​ഗത്തുള്ളവരുടെ ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽകൂടുതൽ ശ്രദ്ധ നേടും. അത്തരത്തിലുള്ള ഒരു കുടുംബ ചിത്രമാണ് സമൂഹമ മാധ്യമങ്ങളിൽ വൈറലാകുന്നത്. ദിലീപും കാവ്യയും മക്കളും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ദിലീപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ദിലീപിന് ഒപ്പം ചിത്രത്തിലുണ്ട്. എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഓണാശംസകൾ എന്ന് ക്യാപ്ഷൻ നൽകിയാണ് ദിലീപ് ഫേസ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

  ദിലീപിൻ്റെ മൂത്ത മകൾ മീനാക്ഷിയും ഓണചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. വീട്ടിലെ പൂജാമുറിക്കരികിൽ കസവു സാരി ചുറ്റി കാവ്യയ്ക്കും മീനാക്ഷിക്കും ഒപ്പം പട്ടുപാവാട അണിഞ്ഞ് സുന്ദരിയായാണ് മഹാലക്ഷ്മി ഉള്ളത്. കസവുമുണ്ടും വെള്ളഷർട്ടും അണിഞ്ഞാണ് ദിലീപ് ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്.

  Also Read: ഒരാളെയും വിശ്വസിക്കരുത്, ഞാൻ ലെസ്ബിയൻ ആണെന്ന് വരെ പറഞ്ഞു, ട്രാപ്പിൽ പെട്ടതിനെക്കുറിച്ച് യമുന

  നാല് പേർക്കുമുള്ള ചിത്രത്തിന് പുറമേ മീനാക്ഷിയും മഹാലക്ഷ്മിയും മാത്രമുള്ള ചിത്രം കൂടി മീനാക്ഷി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് അവർക്ക് ഓണാശംസകളുമായി രം​ഗത്ത് വന്നിട്ടുള്ളത്. കുറേ നാളുകൾക്കു ശേഷമാണ് കുഞ്ഞ് മഹാലക്ഷ്മിയും അച്ഛൻ ദിലീപിനും അമ്മ കാവ്യക്കും മീനൂട്ടിക്കും ഒപ്പമുള്ള ചിത്രമെത്തുന്നത്. മീനാക്ഷിയുടെ കവിളിൽ മഹാലക്ഷ്മി ഉമ്മ നൽകുന്ന ചിത്രമാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

  Also Read: മാം​ഗ്ലൂരിൽ നിന്ന് തിരികെ വീട്ടിൽ വന്നപ്പോഴുള്ള കാഴ്ച അതിഭീകരം, ബിബി ഹൗസിൽ കള്ളൻ കയറിയെന്ന് ബഷീർ ബഷി

  ചിത്രത്തിന് ലഭിച്ച ചില കമൻ്റുകൾ നോക്കാം ദിലീപേട്ടനും കാവ്യക്കും മീനൂട്ടിക്കും മാമ്മാട്ടിക്കും ഓണം ആശംസകൾ, എന്നുമെന്നും ഈ സന്തോഷം നിലനിൽക്കട്ടെ, ദൈവം അനു​ഗ്രഹിക്കട്ടെയെനും ഒരു ആരാധകൻ കമൻ്റ് ചെയ്തു.

  ദീലിപേട്ടനും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞ നല്ല നാളുകൾ ഉണ്ടാകട്ടെ... പഴയത് പോലെ നല്ല സിനിമയുടെ ഭാഗമാകാൻ സാധിക്കട്ടെ. ത്രില്ലറും പ്രതികാര കഥകളും സൈക്കോ കഥകളും കണ്ട് മടുത്തു. മനസ്സ് തുറന്ന് ചിരിക്കാൻ ദീലിപേട്ടൻ്റെ സിനിമകൾ തന്നെ വേണം എന്നാണ് ഒരാൾ കമൻ്റ് ചെയ്തിരിക്കുന്നത്.

  Also Read: 'ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയദർശന്റെ സമയം തെളിഞ്ഞു'; താരദമ്പതികളെ കുറിച്ച് കലൂർ ഡെന്നീസ്!

  ഒറ്റ മണിക്കൂറിൽ നിങ്ങൾക്ക് 54 k ലൈക്സ്.. അതു ചില്ലറ കാര്യമല്ല... ജനഹൃദയങ്ങളിൽ ഇപ്പോഴും എപ്പോഴും ഉണ്ടാകും എന്നതിന്റെ തെളിവാണ്.. ഞാൻ എന്റെ ഹൃദയം കൊണ്ട് പറയുന്നു.. "എന്റെ ഹൃദയം നിറഞ്ഞ തിരുവോണംദിന ആശംസകൾ ..., ദിലീപേട്ടനും കുടുംബത്തിനും നന്മകൾ മാത്രം ഉണ്ടാവട്ടെ ഇങ്ങനെ തുടങ്ങി നിരവധി കമൻ്റുകളാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരുന്നത്.

  Read more about: dileep
  English summary
  Actor Dileep Shared an onam picture with kavya madhavan, meenakshy and mahalekshmi goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X