For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛൻ തന്ന 100 രൂപയും കൊണ്ട് എട്ടാം ക്ലാസ്സിൽ ഓളിച്ചോടി; കാരണം പറഞ്ഞ് സീരിയൽ നടൻ കൈലാസ് നാഥ്

  |

  മലയാള ടെലിവിഷൻ ചാനലിലും സിനിമാ മേഖലയിലും സജീവമായിരുന്ന കൈലാസ് നാഥ് എന്ന നടനെ അറിയാത്ത പ്രേക്ഷകർ ഉണ്ടാവില്ല.
  തമിഴിലും മലയാളത്തിലും കന്നഡത്തിലും ഒരു അറബി സീരിയലിൽ ഉൾപ്പെടെ ഏതാണ്ട് 160ഓളം ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടനാണ് കൈലാസ് നാഥ്. അടുത്തിടെ അസുഖ ബാധിതനായി ​ഗുരുതരാവസ്ഥയിൽ ആയിരുന്നെങ്കിലും ആരോ​ഗ്യവാനായ് തിരിച്ച് എത്തിയിട്ടുണ്ട്. സീ വിത്ത് എലിസ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സിനിമയിലേക്കെത്തിയ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ചിക്കുന്നത്.

  വിശേഷങ്ങൾ പങ്കുവെച്ച കൂട്ടത്തിൽ എട്ടാം ക്ലാസിൽവെച്ച് നായകനാവാൻ വേണ്ടി വീട്ടിൽ‌ നിന്ന് ഒളിച്ചോടിപ്പോയ കഥ വളരെ രസകരമായി പറഞ്ഞിരുന്നു. മൂന്നാം ക്ലാസിലാണ് ആദ്യമായി കലയിലേക്ക് വന്നത്. ആദ്യമായി വേദിയിൽ പാട്ട് പാടിയപ്പോൾ കൂക്ക് വിളിയായിരുന്നു ലഭിച്ചത്. കൂട്ടുകാർ വേദിയിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു. അതായിരുന്നു ആദ്യ അനുഭവം. പിന്നീട് അഞ്ചാം ക്ലാസ്സിൽവെച്ച് വീണ്ടും വേദിയിൽ കയറി. ഫാൻസ് ഡ്രസ് കോമ്പിറ്റീഷൻ ആയിരുന്നു. ഒന്നാം സ്ഥാനം അതിന് ലഭിച്ചു.

  പ്രായമായ ഭിക്ഷക്കാരൻ്റെ വേഷമാണ് ഫാൻസി ഡ്രസ് കോമ്പിറ്റീഷനിൽ തിരഞ്ഞെടുത്തത്. പിന്നീട് ആരിലോ ഏഴിലോ മര്റൊരു സ്കൂലിലാണ് പഠിച്ചത്. അവിടുത്തെ യൂത്ത് ഫെസ്റ്റിവലിൽ മിക്ക പരിപാടികളിലും പങ്കെടുക്കുമായിരുന്നു. അങ്ങനെ കുറച്ച് ഐറ്റത്തിന് ഫസ്റ്റ് കിട്ടി. അങ്ങനെ അവിടുത്തെ രണ്ട് മൂന്ന് അധ്യാപകരാണ് ചിലപ്പോൾ സിനിമയിലൊക്കെ അവസരം ചോദിച്ചാൽ അഭിനയിക്കാൻ കഴിയുമെന്ന് പറയുന്നത്. ഒന്ന് ശ്രമിച്ച് നോക്കൂ എന്നും അധ്യാപകർ പറഞ്ഞു.

  Read Also: ആരെയും നിർബന്ധിച്ചു വിവാഹത്തിന് സമ്മതം വാങ്ങരുത്, റോബിന് പൂർണ്ണ പിന്തുണയുമായി നിമിഷ

  ആരെയാണോ എങ്ങനെയാണോ സിനിമാക്കാരുമായി ബന്ധപ്പെടേണ്ടത് എന്ന് അറിയില്ല. അങ്ങനെ ആ വർഷം അങ്ങ് കടന്നു പോയ. എട്ടാം ക്ലാസിൽ ആയപ്പോഴേക്കും എങ്ങനെയെങ്കിലും സിനിമയിൽ വരണം എന്ന് ആ​ഗ്രഹം കലശലായി. രണ്ട് സ്രഅറുഡിയോയെക്കുറിച്ച് അറിയാം ആലപ്പുഴയിലെ ഉദയ സ്റ്റുഡിയോയെ ക്കുറിച്ചും മറ്റൊന്ന് തിരുവനന്തപുരത്തുള്ള സ്റ്റിഡിയോയെ ക്കുറിച്ചും. പത്രങ്ങളിൽ ഒക്കെ കണ്ടുള്ള അറിവാണ് ഇത്.

  Read Also: പ്ലാൻ ചെയ്ത പ്ര​ഗ്നൻസി അല്ല, ​ഗോവയിലേക്ക് ട്രിപ്പ് പോകാൻ നേരമാണ് പ്ര​ഗ്നന്റ് ആണെന്നറിയുന്നതെന്ന് മൃദുല

  അങ്ങനെ അങ്ങോട്ടേക്ക് ഒളിച്ചോടി പോകാൻ തീരുമാനിച്ചു. പിള്ള മനസ്സിൽ കള്ളമില്ലാത്തത് കൊണ്ട് അമ്മയോട് കാര്യം പറഞ്ഞു. അമ്മ ചോദിച്ച വേറെ ചോദ്യങ്ങൾക്ക് ഒന്നും മറുപടി പറഞ്ഞില്ല.താൻ ഒളിച്ചോടി പോവുവ എന്ന് മാത്രം പറഞ്ഞു. അമ്മ അത് അച്ഛനെ അറിയിച്ചു. അച്ഛൻ എന്നെ വിളിപ്പിച്ചിട്ട് ചോദിച്ച്, നീ ഒളിച്ചോടി പോവാൻ നിക്കുവാണെന്ന് അമ്മ പറഞ്ഞല്ലോ? കാര്യം ശരിയാണോന്ന് അച്ഛൻ തന്നോട് ചോദിച്ചു. അതേയെന്ന് താൻ അച്ഛനോട് മറുപടിയും പറഞ്ഞു.

  Read Also:ഞാൻ എന്താ പാവയാണോ, ഇനി എനിക്ക് ഡോക്ടറുമായി ഒരു ബന്ധവുമില്ലെന്ന് തുറന്ന് പറഞ്ഞ് ദിൽഷ

  Read more about: kailas nath
  English summary
  Actor Kailas Nath Reveal about His experience about the first entry to the stage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X