For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദൃശ്യം 2 കിട്ടിയത് കൊണ്ടാണ് ഭര്‍ത്താവുമായി പിരിഞ്ഞത് എന്ന് പറയുന്നവരോട്; അഞ്ജലി പറയുന്നു

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജലി നായര്‍. ചെറുതും വലുതുമായി ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാളി മനസില്‍ ഇടം നേടിയ നടിയാണ് അഞ്ജലി. ബാലതാരമായി സിനിമയിലെത്തിയ അഞ്ജലി പിന്നീട് മുതിര്‍ന്നപ്പോള്‍ മുന്‍നിര നടിയായി മാറുകയായിരുന്നു. മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള പ്രതിഭയാണ് അഞ്ജലി.

  പിങ്ക് സാരിയില്‍ സുന്ദരിയായി തന്‍വി; ആരാധികയുടെ ആരാധകരായി സോഷ്യല്‍ മീഡിയ

  ഈയ്യടുത്ത് പുറത്തിറങ്ങിയ ദൃശ്യം 2വിലെ അഞ്ജലിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ഏറ്റവും നിര്‍ണായകമായ കഥാപാത്രങ്ങളിലൊന്നായിരുന്നു അഞ്ജലിയുടേത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ചില സങ്കടങ്ങളെക്കുറിച്ചും സന്തോഷങ്ങളെക്കുറിച്ചുമുള്ള അഞ്ജലിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ടോക്‌സ് ലെറ്റ് മീ ടോക്ക് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

  ജീവിതത്തില്‍, സിനിമാ ജീവിതത്തില്‍ മാത്രമല്ല, അഞ്ജലി എന്ന വ്യക്തിയുടെ ജീവിതത്തില്‍ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം ഒരുപാട് ഉണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും അത് അങ്ങനെ ആയിരിക്കും. സന്തോഷവും സങ്കടവുമെല്ലാം മാറി മാറി വരും. ഒരു വീട് ആദ്യമായി സ്വന്തമാക്കിയപ്പോള്‍ വലിയ സന്തോഷമായിരുന്നു. വാടക വീട്ടില്‍ നിന്നുമാറി സ്വന്തം വീട്ടിലേക്ക് എത്തുമ്പോഴുള്ള സന്തോഷവും സമാധാനവുമൊക്ക പറഞ്ഞ് അറിയിക്കാന്‍ പറ്റാത്തതാണ്. പിന്നെ ആവണിയുടെ ജനനം. അമ്മയായതിന്റെ സന്തോഷം. സംസ്ഥാന അവാര്‍ഡ് കിട്ടി അങ്ങനെ ഒരുപാട് സന്തോഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഞ്ജലി പറയുന്നു.

  സങ്കടങ്ങളുമുണ്ടായിട്ടുണ്ട്. ചില സിനിമകള്‍ കൈവിട്ട് പോയപ്പോള്‍ സങ്കടപ്പെട്ടിട്ടുണ്ട്. ചില കഥാപാത്രങ്ങള്‍ ചെയ്യാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. ചില കഥാപാത്രങ്ങള്‍ ചെയ്യണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ പല തരത്തിലുള്ള സങ്കടങ്ങളുമുണ്ടായിട്ടുണ്ട്. ദൃശ്യം 2വിന്റെ വിജയാഘോഷത്തില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് പേര്‍ പറഞ്ഞ കാര്യം, ദൃശ്യം 2 കിട്ടിയത് കൊണ്ടാണ് വിവാഹ ബന്ധം വേര്‍ പെടുത്തിയതെന്ന് പറഞ്ഞ് ഒരുപാര് മെസേജുകളും പരാമര്‍ശങ്ങളും വന്നിരുന്നു. പക്ഷെ അങ്ങനെയൊന്നുമല്ല. ഞങ്ങളൊരു നാലഞ്ച് വര്‍ഷമായി പിരിഞ്ഞിട്ട്. ദൃശ്യം 2വല്ല കാരണം. ദൃശ്യം പോലൊരു സിനിമയില്‍ വലിയ കഥാപാത്രം കിട്ടിയപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍ മറന്നു പോയെന്നൊക്കെ മെസേജുകള്‍ വന്നിരുന്നു. എന്നും അഞ്ജലി പറയുന്നു.

  പക്ഷെ എന്ന അറിയുന്നവര്‍ക്കും സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും അറിയാം അഞ്ച് വര്‍ഷത്തോളമായി ആ സംഭവങ്ങള്‍ നടന്നിട്ട്. എന്നാല്‍ അത്തരം പോസ്റ്റുകളും മെസേജുകളും കണ്ടപ്പോള്‍ അത് വേദനയായി. ശരിക്കും സങ്കടമാണ്. കാലം കടന്നു പോകുമ്പോള്‍ അവര്‍ക്ക് തിരിച്ചറിവുണ്ടാകട്ടെ എന്ന് കരുതുന്നുവെന്നും അഞ്ജലി നായര്‍ കൂട്ടിച്ചേര്‍ക്കുന്നു. ആവണിയാണ് അഞ്ജലിയുടെ മകള്‍. അമ്മയുടെ പാതയിലൂടെ മകളും സിനിമയിലെത്തിയിരിക്കുകയാണ്. അഞ്ച് സുന്ദരികളില്‍ അഞ്ജലിയുടെ മകളായി തന്നെയാണ് ആവണിയുടേയും അരങ്ങേറ്റം. നാലാം ക്ലാസുകാരിയായ ആവണി ഇതിനോടകം തന്നെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മകള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനാണ് താന്‍ പറയാറെന്നും ഒന്നിനും സമ്മര്‍ദ്ദം ചെലുത്താറില്ലെന്നും അഞ്ജലി പറയുന്നുണ്ട്.

  എന്റെ മുഖത്ത് നോക്കി അയാള്‍ അത് പറയില്ല! മലയാള സിനിമയില്‍ നിന്നും ഒഴിവാക്കിയതോ? അര്‍ച്ചന കവി, വായിക്കാം

  മോഹന്‍കുമാര്‍ ഫാന്‍സ് ആണ് അഞ്ജലി അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ സിനിമ. കാവല്‍, ജിബൂട്ടി, റാം, നമോ, അവിയല്‍, രണ്ടാം പകുതി, ലിക്വര്‍ ഐലന്റ്, ആറാട്ട്, ബേബി സാം തുടങ്ങി നിരവധി സിനിമകള്‍ അഞ്ജലിയുടേതായി പുറത്തിറങ്ങാനുമുണ്ട്. ഇതിന് പിന്നാലെ രണ്ട് തമിഴ് സിനിമകളും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. ലിക്വര്‍ ഐലന്റില്‍ സുരാജിന്റെ ഭാര്യയുടെ വേഷത്തിലാണ് അഞ്ജലി എത്തുന്നത്. ഇരുവരും മുമ്പും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് എത്തുകയും കയ്യടി നേടുകയും ചെയ്ത ജോഡിയാണ്. ബെന്നിലെ പ്രകടനത്തിലൂടെയാണ് അഞ്ജലിയെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തിയത്.

  Read more about: anjali nair
  English summary
  Actress Anjali Nair Opens Up About Her Divorce And Drishyam 2
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X