For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ‌ട്രോളിയതിൽ തെറ്റില്ല, മലയാളത്തിൽ നിന്ന് നല്ല സിനിമകൾ വന്നില്ല; അനുപമ പരമേശ്വരൻ പറയുന്നു

  |

  മലയാളത്തിൽ പ്രേമം എന്ന സിനിമയ്ക്ക് ശേഷം തരം​ഗം സൃഷ്ടിച്ച നടിയാണ് അനുപമ പരമേശ്വരൻ. എന്നാൽ പിന്നീട് വളരെ പെട്ടെന്ന് തന്നെ നടിക്കെതിരെ ട്രോളുകളും സൈബർ ആക്രമണവും വന്നു. മലയാളത്തിൽ നടി സജീവവുമല്ല. തെലുങ്കിലേക്ക് ചുവടുമാറിയ അനുപമ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. ഹിറ്റ് സിനിമകളിലെ നായികയായ അനുപമ തെലുങ്കിൽ ഇന്ന് മുൻനിര നായിക നടിയാണ്.

  ഒടുവിലിറങ്ങിയ കാർത്തികേയ 2 സൂപ്പർ ഹിറ്റായിരിക്കുകയാണ്. മലയാളത്തിലേക്ക് മൊഴി മാറ്റി സിനിമ സെപ്റ്റംബർ 23 ന് റിലീസ് ചെയ്യും. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങളും മലയാളത്തിൽ നിന്ന് മാറി നിന്നതിനെ പറ്റിയും സംസാരിച്ചിരിക്കുകയാണ് അനുപമ പരമേശ്വരൻ.

  'മലയാളം മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് സംസാരിക്കുന്നത് ആദ്യത്തെ എക്സ്പീരിയൻസ് ആണ്. 2015 ൽ പ്രേമം ഇറങ്ങിയ ശേഷം ഞാൻ വളരെ ചുരുക്കം സിനിമകളെ ചെയ്തിട്ടുള്ളൂ. അതിനാൽ ഇങ്ങനെ അവസരം മുമ്പ് കിട്ടിയിട്ടില്ല. ഞാൻ വളരെ ചുരുക്കം സിനിമകൾക്കാണ് കഥ കേട്ടയുടനെ യെസ് ഞാനിത് ചെയ്യുകയാണ് എന്ന് പറഞ്ഞിട്ടുള്ളൂ. അങ്ങനെ യെസ് പറഞ്ഞ കുറച്ചു സിനിമകളിൽ ഒരു സിനിമയാണ് കാർത്തികേയ'

  'അഞ്ച് വയസ്സുള്ള കുട്ടി തൊട്ട് മുത്തശ്ശനോ മുത്തശ്ശിക്കോ വരെ റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമ ആയിരിക്കും എന്നെനിക്ക് തോന്നി. അങ്ങനെ ഒരുപാട് ഇഷ്ടപ്പെട്ടാണ് ഈ സിനിമ തുടങ്ങിയത്. ലൈഫിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്തിരിക്കുന്നത് ഈ സിനിമയുടെ ഷൂട്ടിന്റെ സമയത്താണ്'

  Also Read: ആസിഫലിയെക്കുറിച്ച് എന്നോട് ചോദിക്കും, തിരിച്ച് ചോദിക്കില്ല; അഭിമുഖങ്ങളിൽ മടുപ്പിക്കുന്നതെന്തെന്ന് നിഖില

  'ഈ സിനിമയ്ക്ക് ലഭിച്ച സ്വീകരണം പ്രതീക്ഷിച്ചതിനും മുകളിലായിരുന്നു. തെലു​ങ്ക് ഡബ് ചെയ്ത സമയത്ത് തന്നെയാണ് മലയാളവും ഡബ് ചെയ്തത്. ഇവർ എന്റെയടുത്ത് പ്രോമിസ് ചെയ്തിരുന്നു അന്ന് തന്നെ ഇറക്കാമെന്ന്. പക്ഷെ സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം അതിറക്കാൻ പറ്റിയില്ല. ഞാൻ സ്ക്രിപ്റ്റ് തെരഞ്ഞെടുക്കുന്നതിനേക്കാൾ കൂടുതൽ സ്ക്രിപ്റ്റ് എന്നെയാണ് ചൂസ് ചെയ്തത്. തെലുങ്കിൽ എന്റെ ആദ്യത്തെ സിനിമ അ അ ആണ്'

  'അതെന്റെ ഒരു ചോയ്സ് ആയിരുന്നില്ല. കാരണം അതിൽ ചെറിയ ഒരു കഥാപാത്രമാണ് ചെയ്തിരുന്നത്. കുറച്ച് മിനുട്ട് മാത്രമേ ഉള്ളൂ. പക്ഷെ എന്തുകൊണ്ടോ ആ കഥാപാത്രം ആൾക്കാർക്ക് ഇഷ്ടപ്പെട്ടു. മലയാളത്തിലേക്ക് വരാൻ സമയമില്ലാത്തത് കൊണ്ടല്ല. ഞാൻ സ്ക്രിപ്റ്റുകൾ ചൂസ് ചെയ്യുന്നത് പോലെ എന്നെയും സ്ക്രിപ്റ്റ് ചൂസ് ചെയ്യേണ്ടേ. നല്ല സ്ക്രിപ്റ്റുകൾ എനിക്ക് അധികം വന്നിരുന്നില്ല'

  Also Read: പരിഹാസങ്ങളാണ് ഊർജ്ജം; തുടക്കകാലത്ത് ചെയ്ത സിനിമ കുടുംബവുമായി കാണാൻ പറ്റാത്തതാണ്; ഫിറോസ് പറയുന്നു

  'മലയാളത്തിൽ കഥയ്ക്ക് പഞ്ഞമില്ല. നല്ല അടിപൊളി കഥകളാണ്. എന്റെയടുത്ത് വരുന്ന കഥകൾ കുറവായിരുന്നു. പിന്നെ ലോക്ഡൗൺ കഴിഞ്ഞാണ് കുറച്ച് കൂടി നല്ല കഥകൾ കിട്ടിത്തുടങ്ങിയത്. പക്ഷെ തെലുങ്കിൽ നേരത്തെയുള്ള കമ്മിറ്റ്മെന്റുകളുണ്ട്. അത് തീർത്ത് ഒരുപക്ഷെ ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം മലയാളത്തിൽ രണ്ട് പ്രൊജക്ട് തുടങ്ങാൻ സാധ്യതയുണ്ട്'

  Also Read: നടി മഞ്ജിമയുടെ വിവാഹ നിശ്ചയം ഉടൻ?, യുവനടന്റെ കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ഫോട്ടോകൾ വൈറലാകുന്നു!

  ' മലയാളം സിനിമ തഴയുന്നത് പോലെ തോന്നിയിട്ടില്ല. പ്രേമം ഇറങ്ങിയ സമയത്താണെങ്കിലും എന്നെ ഒരുപാട് സ്നേഹിച്ചതാണ്. പക്ഷെ പ്രേമം സിനിമയിൽ ഞാനധികം ഇല്ലായിരുന്നു'

  'പിന്നെ എന്തിനാണ് ഇത്രയും വാർത്തയായത് എന്ന് ആൾക്കാർ ചോദിച്ചതിൽ തെറ്റില്ല. ആ സമയത്ത് എനിക്ക് എങ്ങനെയാണ് ആൾക്കാരോട് സംസാരിക്കേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു. വളരെ പച്ചയായി സംസാരിക്കുന്ന ഇരിങ്ങാലക്കുട കുട്ടിയായിരുന്നു ഞാൻ. അതിൽ നിന്നും കുറേ മാറ്റം വന്നിട്ടുണ്ട്'

  Read more about: anupama parameswaran
  English summary
  actress anupama parameswaran about her long break from malayalam movies; says didn't get good scripts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X