For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആസിഫലിയെക്കുറിച്ച് എന്നോട് ചോദിക്കും, തിരിച്ച് ചോദിക്കില്ല; അഭിമുഖങ്ങളിൽ മടുപ്പിക്കുന്നതെന്തെന്ന് നിഖില

  |

  യുവനിരയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് കരിയറിൽ മുന്നേറുകയാണ് നടി നിഖില വിമൽ. മധുരം, ജോ ആന്റ് ജോ, കൊത്ത് തുടങ്ങി ഒരുപിടി സിനിമകളിൽ തുടരെ പ്രേക്ഷകർ‍ക്ക് മുന്നിൽ എത്തിയിരിക്കുകയാണ് നിഖില. സിബി മലയിൽ സംവിധാനം ചെയ്ത് കൊത്ത് ആണ് നിഖിലയുടെ ഏറ്റവും പുതിയ സിനിമ.

  ആസിഫ് അലി, റോഷൻ മാത്യു എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. ആറ് വർഷത്തിന് ശേഷം സിബി മലയിൽ ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്.

  സിനിമയുമായി ബന്ധപ്പെട്ട് പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നിഖില. ഇപ്പോൾ ഒരു അഭിമുഖത്തിൽ നിഖില വിമൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്. ഒപ്പം അഭിനയിച്ചവരെക്കുറിച്ചുള്ള ചോ​ദ്യങ്ങൾ അഭിമുഖങ്ങളിൽ മടുപ്പുളവാക്കുന്നതാണെന്ന് നിഖില പറയുന്നു. അഭിമുഖങ്ങളിൽ ഇഷ്ടമില്ലാത്ത കാര്യത്തെ പറ്റി സംസാരിക്കുകയായിരുന്നു നിഖില.

  Also Read: 'ഇതൊരു പയ്യന്റെ ഹെയർ സ്റ്റെെൽ ആണ്, ആളുകൾ കൂവും'; മമ്മൂട്ടി പറഞ്ഞ മറുപടി

  'നമ്മൾ എല്ലാവരും തന്നെ കംഫർട്ടബിൾ ആയിട്ടായിരിക്കും വർക്ക് ചെയ്യുന്നുണ്ടാവുക. ഇനി കംഫർട്ടബിൾ അല്ലെങ്കിൽ പബ്ലിക്കായി ഒരിക്കലും പറയില്ല. അപ്പോൾ പിന്നെ അങ്ങനെയൊരു ചോദ്യത്തിന് പ്രസക്തിയില്ല. നമ്മളുടെ കംഫർട്ടിനനുസരിച്ച് വർക്ക് ചെയ്യുക പോവുക എന്നതാണ്. ആസിഫ്ക്കയുടെ കൂടെ വർക്ക് ചെയ്ത എക്സ്പീരിയൻസ് എങ്ങനെയുണ്ടായിരുന്നെന്ന് എന്റെയടുത്ത് ചോദിക്കുമായിരിക്കും. ചിലപ്പോൾ നിങ്ങളിത് ആസിഫ്ക്കയോട് ചോദിക്കില്ല. ഞാനും മമ്മൂക്കയും കൂടി പടം ചെയ്യുന്ന സമയത്ത് നിഖില വിമലിന്റെ കൂടെയുള്ള എക്സ്പീരിയൻസ് എങ്ങനെ ഉണ്ടായിരുന്നെന്ന്'

  Also Read: ഒരാൾ മറ്റാെരാളെ വലിച്ച് താഴെയിടും; ബോളിവുഡിന്റെ മറ്റൊരു മുഖത്തെക്കുറിച്ച് ഐശ്വര്യ റായുടെ വാക്കുകൾ

  'നമ്മൾ സഹപ്രവർത്തകരായി കണ്ട് ബഹുമാനിച്ച് വർക്ക് ചെയ്യുകയാണ്. ആ ബഹുമാനം എല്ലാവർക്കും എല്ലാവരോടും ഉണ്ടാവും. അതിനൊരു ചോദ്യം ചോദിക്കേണ്ട ആവശ്യമില്ല. ഇവരുടെ കൂടെ വർക്ക് ചെയ്തിട്ട് വളരെ മോശം അനുഭവം ആയിരുന്നെന്ന് ഒരു ഇന്റർവ്യൂവിലും ഒരാളും പറഞ്ഞ് എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ദിവസം നമ്മൾ 15 അഭിമുഖം കൊടുക്കുകയാണെങ്കിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഇതേ മറുപടി ആണ് പറഞ്ഞ് കൊണ്ടിരിക്കുക,' നിഖില വിമൽ പറഞ്ഞു. ബിഹെെന്റ്വുഡ്സിനോടാണ് പ്രതികരണം.

  Also Read: പ്രാർത്ഥനകൾക്ക് നന്ദി, ഞാൻ ആരോഗ്യം വീണ്ടെടുക്കുകയാണ്; ആരാധകരോട് താര കല്യാൺ

  പൊതുവെ അഭിമുഖങ്ങളിൽ വെട്ടിത്തുറന്ന് കാര്യങ്ങൾ പറയുന്ന പ്രകൃതമാണ് നിഖിലയ്ക്കുള്ളതെന്ന് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
  ഭാ​ഗ്യദേവത എന്ന സത്യൻ അന്തിക്കാട് സിനിമയിൽ ബാലതാരമായാണ് നിഖില സിനിമയിലെത്തുന്നത്. പിന്നീട് ലൗ 24 എന്ന സിനിമയിൽ നായികയായി.

  അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ, മേരാ നാം ഷാജി, യമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളിൽ മലയാളത്തിൽ നടി നായികയായി. മലയാളത്തിന് പുറമെ തമിഴിലും നടി അഭിനയിച്ചിട്ടുണ്ട്.
  സിനിമകൾക്ക് പുറമെ സോഷ്യൽ മീഡിയിൽ ഇടയ്ക്കിടെ വൈറലാവുന്ന നടിയുമാണ് നിഖില. നടി പോവുന്ന മിക്ക പരിപാടികളുടെയും വീഡിയോ വൈറലാവാറുണ്ട്. എന്നാൽ ഇത്തരം വീഡിയോകളൊന്നും താൻ ശ്രദ്ധിക്കാറില്ലെന്നാണ് നിഖില വ്യക്തമാക്കിയത്.

  Read more about: nikhila vimal
  English summary
  kotthu actress nikhila vimal says she is tired of talking about co actors in interviews; says its irrelevant question ആസിഫലിയെക്കുറിച്ച് എന്നോട് ചോദിക്കും, തിരിച്ച് ചോദിക്കില്ല; അഭിമുഖങ്ങളിൽ മടുപ്പിക്കുന്ന കാര്യത്തെക്കുറിച്ച് നിഖില
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X