For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിരവധി ലൊക്കേഷനുകളിൽ പിന്തുടർന്നു, കാലിൽ വീണ് കരഞ്ഞു; ഒടുവിൽ അമ്മ ഇടപെട്ടു'; ഭാവന

  |

  മലയാളത്തിന് പുറമെ മറുഭാഷകളിലും പ്രശസ്തിയാർജിച്ച നടിയാണ് ഭാവന. തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച ഭാവന കന്നഡയിലാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിൽ നിന്ന് നീണ്ട ഇടവേളയെടുത്ത ഭാവന കന്നഡയിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടിയുടെ ഭർത്താവ് നവീനും കന്നഡ സിനിമകളുടെ നിർമാതാവാണ്.

  കന്നഡയിലെ മുൻനിര നായിക നടിയായ ഭാവനയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ ചില കർണാടകയിൽ നിന്നുള്ള ചില ആരാധകരെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഭാവന. ഫ്ലവേഴ്സ് ടിവിയോടാണ് പ്രതികരണം.

  'ഭാവന എന്ന് ടാറ്റൂ ചെയ്ത ഒരു കന്നഡ ഫാൻ ഉണ്ട്. ഒരു ലൊക്കേഷനിൽ എന്നെ കാണാൻ വന്നിരുന്നു. കല്യാണം കഴിക്കുമ്പോൾ ഭാവന എന്ന് പേരുള്ള കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നതായിരിക്കും ആരോ​ഗ്യത്തിന് നല്ലതെന്ന് ഞാൻ പറഞ്ഞു. അടുത്തിടെ നടന്ന മറ്റൊരു സംഭവമാണ്. ഒരാൾ എല്ലാ ലൊക്കേഷനിലും വരും'

  'എന്നെ കാണാൻ വേണ്ടിയാണ് വരുന്നതെന്ന് എനിക്കറിയില്ല. ഇത്രയും പേരുള്ളതിനാൽ നമ്മൾ അങ്ങനെ ശ്രദ്ധിക്കുന്നില്ലല്ലോ. പരിചയമുള്ള മുഖം രണ്ട് മൂന്ന് ലൊക്കേഷനിൽ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഷൂട്ടിം​ഗിന്റെ ആളായിരിക്കും എന്ന്'

  Also Read: 'കൂട്ടം കൂടി ഇരിക്കലില്ല, കരീനയും സൽമാനും സ്ക്രീനിൽ വന്ന് നോക്കുക പോലും ഇല്ല'; സിദ്ദിഖ്

  'പക്ഷെ ഇയാളിങ്ങനെ നോക്കിക്കൊണ്ടേ ഇരിക്കും. ഒരിക്കൽ ബാം​ഗ്ലൂരിൽ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുമ്പോൾ എന്റെ മേക്കപ്പ്മാൻ ശരവണൻ പറഞ്ഞു മാഡം, ഇങ്ങനെ ഒരാൾ വന്നിട്ടുണ്ട് കാണണം എന്നാണ് പറയുന്നതെന്ന്. ഞാൻ പറഞ്ഞു വന്നോളൂ എന്ന്. വന്നപ്പോൾ ഇങ്ങേരാണ്. കണ്ടയുടനെ ഇയാൾ കരച്ചിലൊക്കെ തുടങ്ങി'

  'കാലിലൊക്കെ വീണ് ഭയങ്കര സ്നേഹപ്രകടനം. എന്തായാലും വേണ്ടില്ല പൈസ വേണ്ട ഒന്നും വേണ്ട ഞാൻ കൂടെത്തന്നെ നിന്നോളാം എന്നാണ് ഇയാൾ പറയുന്നത്. ഞാൻ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം എന്ന് പറഞ്ഞ് ശരവണന്റെ നമ്പർ കൊടുത്തു'

  Also Read: വിവാഹമോചനത്തിന് ശേഷം തിരിച്ചെത്തിയ മേഘ്‌ന; ഈ ദിവസം മനോഹരമായതിന്റെ കാരണം പറഞ്ഞ് നടി

  'പിന്നെ ശരവണന് അതൊരു ശല്യം ആയി. പിന്നെ തൃശൂരിൽ വീടൊക്കെ തപ്പി വന്ന് വീടിന് മുന്നിൽ ​ഗിഫ്റ്റ് ബോക്സ് ഒക്കെ വെച്ചിട്ട് പോവും. കുറേ പ്രാവശ്യം ബോക്സ് വെക്കലൊക്കെ ആയപ്പോൾ അമ്മ ഇത് ശരിയാവില്ലെന്ന് ഫോൺവിളിച്ച് പറഞ്ഞു. ഏത് ഭാഷയിലാണ് അമ്മ അത് പറഞ്ഞ് മനസ്സിലാക്കിയതെന്ന് എനിക്കറിയില്ല. അമ്മ പറഞ്ഞിട്ടാണ് ആ വരവൊക്കെ നിന്നത്' മേക്കപ്പ്മാൻ ശരവണന് ഇപ്പോഴും ഈ ആരാധകന്റെ കോൾ വരുന്നുണ്ടെന്നും ഭാവന പറഞ്ഞു.

  Also Read: മോഹന്‍ലാലിന് മുന്നില്‍ നാണംകെട്ട് നിന്നു, ലാലിന്റെ ഒരു നോട്ടമുണ്ട്! വിഷമിപ്പിച്ച ഓര്‍മ്മയുമായി സുരേഷ് ഗോപി

  അടുത്തിടെ കേരളത്തിൽ നിന്ന് ഒരു കുഞ്ഞിന് പേരിട്ടതിനെക്കുറിച്ചും ഭാവന സംസാരിച്ചു. അത് വളരെ ടച്ചിം​ഗ് ആയ അനുഭവമായിരുന്നു. പേരൊക്കെ അവർ കണ്ടുവെച്ചിരുന്നെന്നും ഭാവന പറഞ്ഞു. നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് ഭാവന. ഷറഫുദീൻ ആണ് സിനിമയിലെ നായകൻ.

  Read more about: bhavana
  English summary
  actress bhavana about her fans in kannada; shares a fan's act made her surprised
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X