മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കണ്ടപ്പോഴും പറഞ്ഞത് നീ വന്നില്ലല്ലോയെന്ന്; പുനീതിനെക്കുറിച്ച് ഭാവന

തെന്നിന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവം ആയിരുന്നു നടൻ പുനീത് രാജ്കുമാറിന്റെ മരണം. 2021 ഒക്ടോബർ 29 നാണ് കന്നഡയിലെ സൂപ്പർ സ്റ്റാർ മരണമടഞ്ഞത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഇപ്പോഴിതാ പുനീതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഭാവന. ജാക്കി എന്ന കന്നഡ സിനിമയിൽ ഉൾപ്പെടെ ഭാവനയും പുനീതും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

'അങ്ങനെയാണ് സിനിമ ചെയ്യുന്നത്'

'പുനീതിന്റെ കൂടെ മൂന്ന് സിനിമകൾ ചെയ്തിട്ടുണ്ട്. അവരോടൊപ്പം സിനിമ ചെയ്യുമ്പോൾ ഒരു ഫാമിലിയിലേക്ക് വരുന്ന പോലെയാണ്. അങ്ങനെ ആണവർ ട്രീറ്റ് ചെയ്യുക. ജാക്കി എന്ന സിനിമ കഥകേട്ട് എനിക്കിഷ്ടപ്പെട്ടു. അങ്ങനെയാണ് സിനിമ ചെയ്യുന്നത്. അവർ അവിടത്തെ സൂപ്പർ സ്റ്റാറുകൾ ആണ്. പക്ഷെ അവർ എല്ലാ ദിവസവും രാവിലെ വന്ന് നമ്മൾ കംഫർട്ടബിൾ ആണെന്ന് നോക്കും'

'ഷൂട്ടിം​ഗിന് ഇറ്റലി, നമീബിയ ഒക്കെ ഞങ്ങൾ പോയിരുന്നു. അമ്മ വെജിറ്റേറിയനാണ്. പുറത്ത് പോയിക്കഴിഞ്ഞാൽ വെജിറ്റേറിയൻ ഭക്ഷണം ഭയങ്കര ബുദ്ധിമുട്ടാണ്. പുനീതിന് ഇതറിയാവുന്നത് കൊണ്ട് രാവിലെ വന്നാൽ ആന്റി, എല്ലാം ഓക്കെ അല്ലെയെന്ന് ചോദിക്കും. അവരിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്'

'പുനീത് പറയുന്നു എന്റെ പൈസ ആണ് ഞാൻ കൊണ്ടു പോവുമെന്ന്'

'നമീബിയയിൽ നിന്ന് ഞങ്ങൾ തിരിച്ച് ബാം​ഗ്ലൂരിലേക്ക് പോവുകയാണ്. ജോഹന്നാസ്ബർ​ഗിൽ നിന്ന് ദുബായ്, ദുബായിൽ നിന്ന് ബാം​ഗ്ലൂർ അങ്ങനെ ആണ് കണക്ഷൻ. ദുബായിൽ നമ്മൾ ഇമി​ഗ്രേഷൻ ലൈനിൽ നിൽക്കുകയായിരുന്നു. പെട്ടന്ന് നോക്കുമ്പോൾ പുനീതും ഓഫീസറും ആയി ചെറിയൊരു വഴക്ക്. പുനീതിന്റെ കൈയിൽ കുറച്ച് ഡോളറുകൾ ഉണ്ട്'

'അത് കൊണ്ട് പോവാൻ സമ്മതിക്കില്ലെന്ന് ഓഫീസർ പറയുന്നു. പുനീത് പറയുന്നു എന്റെ പൈസ ആണ് ഞാൻ കൊണ്ടു പോവുമെന്ന്. പരിചയമില്ലാത്തത് പോലെ മെല്ലെ മാറാം എന്ന് കരുതി. ഈ ഫ്ലെെറ്റിൽ നിങ്ങൾ കയറില്ലെന്ന് ഓഫീസർ പറഞ്ഞു. പുനീത് പറയുന്ന കൗണ്ടർ, ഓക്കെ കയറേണ്ട, പക്ഷെ ഈ ഫ്ലെെറ്റ് ഇന്ത്യയിൽ ലാന്റ് ചെയ്യില്ല എന്നാണ്. വളരെ സിംപിൾ ആയാണ് പറയുന്നത്. അപ്പോൾ ഞാൻ മെല്ലെ ആ ലൈനിലേക്ക് തന്നെ വന്നു'

Also Read: റൂമിലേക്ക് വരട്ടേന്ന് ചോദിച്ചവരുണ്ട്; ദുബായില്‍ ജോലിയ്ക്ക് പോയപ്പോൾ നേരിട്ട ദുരനുഭവത്തെ കുറിച്ച് സൂര്യ

മരിക്കുന്നതിന്റെ തലേന്നതിന്റെ തലേ ദിവസം ഞങ്ങളൊക്കെ ഒന്നിച്ചായിരുന്നു

'അപ്പോഴേക്കും അറിയുന്ന ഓഫീസർമാരൊക്കെ വന്നു. അതൊക്കെ പരിഹരിച്ചു. പുനീത് മരിക്കുന്നതിന്റെ തലേന്നതിന്റെ തലേ ദിവസം ഞങ്ങളൊക്കെ ഒന്നിച്ചായിരുന്നു. പുനീതിന്റെ ബ്രദറിന്റെ കൂടെ ചെയ്ത പടത്തിന്റെ ലോഞ്ച് ആയിരുന്നു. ഞങ്ങളൊക്കെ ഒരുമിച്ചിട്ടുണ്ടായിരുന്നു. ഭയങ്കര ഷോക്കിം​ഗ് ആയിരുന്നു മരണം. ഫേക്ക് ന്യൂസാണെന്ന് വിചാരിച്ചിരുന്നു'

Also Read: ടിവി സീരീസ് കണ്ട് മെസേജ് അയച്ചു ചാറ്റിങ്ങായി, മുംബൈയിൽ പോയി പ്രപ്പോസ് ചെയ്തു; സിജുവിന്റെ പ്രണയകഥ!

'ഞങ്ങൾ ഒരു ജിമ്മിലായിരുന്നു വർക്കൗട്ട് ചെയ്തിരുന്നത്'

'ഞങ്ങൾ ഒരു ജിമ്മിലായിരുന്നു വർക്കൗട്ട് ചെയ്തിരുന്നത്. അപ്പോഴൊക്കെ പറയും വീട്ടിലേക്ക് നവീനെയും കൊണ്ട് വാ, നമുക്ക് ഡിന്നർ കഴിക്കാമെന്ന്. മരിക്കുന്നതിന് മുമ്പ് കാണുമ്പോഴും പ്ലാൻ ചെയ്യുന്നേ ഉള്ളൂ നിങ്ങൾ വരുന്നില്ലല്ലോ എന്ന് പറയുമായിരുന്നു. മരിച്ചതിറിഞ്ഞ് ഭയങ്കര ഷോക്കിം​ഗ് ആയിരുന്നു,' ഭാവന പറഞ്ഞു. ഫ്ലവേഴ്സ് ടിവിയോടാണ് പ്രതികരണം.

Also Read: ക്യാമറയ്ക്ക് മുന്നിൽ വരാൻ പേടി ആയിരുന്നു; ആദ്യം ശ്രമിച്ചത് ബോളിവുഡിൽ കയറിപ്പറ്റാൻ: ദുൽഖർ സൽമാൻ

More from Filmibeat

Read more about: bhavana puneeth rajkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X