For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടിവി സീരീസ് കണ്ട് മെസേജ് അയച്ചു ചാറ്റിങ്ങായി, മുംബൈയിൽ പോയി പ്രപ്പോസ് ചെയ്തു; സിജുവിന്റെ പ്രണയകഥ!

  |

  വിനയൻ സംവിധാനം ചെയ്ത് ഓണക്കാലത്ത് തിയേറ്ററുകളിൽ എത്തിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം വലിയ വിജയമായി മാറിയിരിക്കുകയാണ്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിനയന്റെ വമ്പൻ തിരിച്ചുവരവയാണ് ആരാധകർ സിനിമയെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിച്ച സിജു വിൽസന്റെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു.

  ചിത്രത്തിനായി സിജു നടത്തിയ മേക്കോവറും താരത്തിന്റെ പ്രകടനവുമെല്ലാം കയ്യടി നേടുകയാണ്. തന്റെ കരിയറിലെ രണ്ട് വര്‍ഷം സിജു മാറ്റിവച്ചത് വെറുതെയായില്ലെന്നാണ് ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. അങ്ങനെ മലയാളി പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങുന്നതിനിടെ തന്റെ ഈ നേട്ടങ്ങൾക്ക് എല്ലാം പുറകിൽ ഭാര്യ ശ്രുതിയുമുണ്ടെന്ന് പറയുകയാണ് സിജു.

  Also Read: 'ജ​ഗതി വന്നില്ല, മമ്മൂട്ടി പിണങ്ങി പോകുമെന്നായപ്പോൾ എന്നെ പിടിച്ച് മിന്നൽ പ്രതാപനാക്കി'; സുരേഷ് ​ഗോപി

  സിജു സിനിമയിൽ എത്തുന്നതിനും താരമാകുന്നതിനും മുൻപെല്ലാം കൂടെ കൂടിയതാണ് ഭാര്യ ശ്രുതി. തന്റെ കഷ്ടപ്പാടുകളിൽ എല്ലാ ഒപ്പമുണ്ടായ ശ്രുതിയെ കണ്ടുമുട്ടിയതും പ്രണയത്തിലായതുമെല്ലാം പങ്കുവയ്ക്കുകയാണ് സിജു ഇപ്പോൾ. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് സിജു തന്റെ പ്രണയകഥ പങ്കുവച്ചത്. സിജുവിന്റെ വാക്കുകൾ വായിക്കാം വിശദമായി.

  'പണ്ട് ഞാൻ ജസ്റ്റ് ഫൺ ചുമ്മാ (അമൃത ടിവി) എന്നൊരു ടിവി സീരീസ് ചെയ്തിരുന്നു. അതു കണ്ട് ശ്രുതി എനിക്ക് നന്നായിരുന്നു എന്ന് ഫെയ്സ്ബുക്കിൽ മെസേജ് അയച്ചു. ഞാൻ നന്ദി പറഞ്ഞു. ഓരോ എപ്പിസോഡ് കഴിയുമ്പോഴും ശ്രുതിയുടെ മെസേജ് വരും. അന്ന് വീട്ടിൽ കംപ്യൂട്ടർ ഇല്ല. ഏതെങ്കിലും കഫെയിൽ പോകുമ്പോഴാണ് മെസേജ് നോക്കുന്നതും മറുപടി കൊടുക്കുന്നതും, ഞങ്ങൾ നല്ല സുഹൃത്തുക്കളായി. പി ന്നെ ലാപ്ടോപ് വാങ്ങിച്ചു. സ്ഥിരം മെസേജ് അയയ്ക്കാൻ തുടങ്ങി,'

  Also Read: ക്യാമറയ്ക്ക് മുന്നിൽ വരാൻ പേടി ആയിരുന്നു; ആദ്യം ശ്രമിച്ചത് ബോളിവുഡിൽ കയറിപ്പറ്റാൻ: ദുൽഖർ സൽമാൻ

  'പരസ്പരം ഒരു ഇഷ്ടം ഉണ്ടെന്നു ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾ നേരിട്ടു കണ്ടിരുന്നില്ല. ശ്രുതി മുംബൈയിലായിരുന്നു. നേരം സിനിമയുടെ ഹിന്ദി ചെയ്യാൻ അൽഫോൺസ് പുത്രനോടൊപ്പം മുംബൈ യിൽ പോയപ്പോൾ ആ പേരും പറഞ്ഞ് ഞാനും പോയി. ശ്രുതിയെ നേരിൽ കണ്ടു. അന്നുതന്നെ പ്രപ്പോസും ചെയ്തു. ഇപ്പോൾ ഞങ്ങൾക്കു കൂട്ടായി മകൾ മെഹറും ഉണ്ട്. അവൾക്ക് ഒന്നര വയസ്സാകുന്നു,' സിജു വിൽസൺ പറഞ്ഞു.

  ഒന്നുമല്ലാതിരുന്ന കാലത്ത് തന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞാണ് ശ്രുതി കൂടെ കൂട്ടിയതെന്നും താരം പറഞ്ഞു. 'എന്റെ എല്ലാ കാര്യങ്ങളും ശ്രുതിക്ക് അറിയാമായിരുന്നു. ശ്രുതി എനിക്ക് പ്രചോദനം തന്നു, എന്നെ പിന്തുണച്ചു. എന്റെ സിനിമകൾ കണ്ട് വിമർശിച്ചു. നേരം റിലീസ് ചെയ്തതിനു ശേഷമാണ് ഞങ്ങൾ ആദ്യമായി ഫോണിൽ സംസാരിക്കുന്നത്. കാൻഡിൽ ലൈറ്റ് ഡിന്നറിനൊന്നും കൊണ്ടുപോകാൻ പറ്റിയിരുന്നില്ലെങ്കിലും ഒരു മസാലദോശയൊക്കെ വാങ്ങിക്കൊടുക്കാൻ അന്നെനിക്കു പറ്റിയിരുന്നു,'

  Also Read: പ്രേമം എനിക്ക് മാത്രമല്ല, അച്ഛനും അമ്മയ്ക്കും അനിയനുമൊക്കെ ലൈഫ് ബ്രേക്കായ ചിത്രം; മലയാളത്തിലേക്ക് ഉടൻ: അനുപമ

  'ശ്രുതി മുംബൈയിൽ മൾട്ടിപ്ലക്സ് എന്ന ചാനലിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. നാലു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. ശ്രുതിയുടെ അച്ഛനും അമ്മയും തലശ്ശേരിക്കാരാണെങ്കിലും മുംബൈയിൽ സെറ്റിൽഡായിരുന്നു. ശ്രുതി ജനിച്ചതും വളർന്നതും എല്ലാം മുംബൈയിലാണ്. ഞാൻ ക്രിസ്ത്യനും ശ്രുതി ഹിന്ദുവും ആയതുകൊണ്ട് വിവാഹത്തിനു വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ പിന്നീട് അവർ സമ്മതിക്കുകയായിരുന്നു,' സിജു പറഞ്ഞു.

  അതേസമയം, പത്തൊമ്പതാം നൂറ്റാണ്ട് ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. 25 കോടി രൂപ ബഡ്‌ജറ്റിൽ ഒരുക്കിയ ചിത്രം ആദ്യ ആഴ്ച തന്നെ 23 കോടിയോളം സ്വന്തമാക്കിയെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.

  Read more about: siju wilson
  English summary
  Actor Siju Wilson opens up how het met his wife Shruthi and shares their love story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X