For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കഴിഞ്ഞ വർഷത്തെ ഓണത്തിന് പാച്ചു ആശുപത്രിയിൽ, ഇത്തവണത്തെ ഓണം കെങ്കേമമാക്കി ഡിംപിളും കുടുംബവും

  |

  മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഡിംപിൾ റോസ്. ബാലതാരമായി സിനിമയിലെത്തിയ ഡിംപിൾ മുതിർന്നപ്പോൾ മിനിസ്‌ക്രീനിൽ സജീവമാവുകയായിരുന്നു. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത താരം സോഷ്യൽ മീഡിയയിൽ സജീവമായി കൊണ്ടാണ് തിരികെ വന്നത്. യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റ​ഗ്രമിലൂടെയുമൊക്കെയാണ് വിശേഷങ്ങൾ പങ്കുവെക്കുന്നത്. താരത്തിൻ്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും ഇഷ്ടമാണ്.

  മകന്റെ ജനനവും തുടർന്നുള്ള സംഭവങ്ങളും അടുത്തിടെയാണ് ഡിംപിൾ ആരാധകരുമായി പങ്കുവെച്ചത്. ഇരട്ടക്കുട്ടികൾ ആയിരുന്നു ഡിംപിളിന്. എന്നാൽ ഒരാളെ മാത്രമേ ഡിംപിളിന് കിട്ടിയുള്ളൂ. ആറാം മാസത്തിലാണ് ഡിംപിൾ പ്രസവിച്ചത്. അതിന് ശേഷം ഡിംപിൾ കടന്നുപോയ മാനസിക സംഘർഷാവസ്ഥയെക്കുറിച്ചും ആരോ​ഗ്യകരമായി പ്രശ്നങ്ങളെക്കുറിച്ചുമെല്ലാം ആരാധകരോട് പങ്കുവെച്ചിരുന്നു. പൂർണ്ണ പിന്തുണയാണ് ആരാധകർ ഡിംപിളിന് നൽകിയത്.

  കഴിഞ്ഞ ഓണത്തിന് പ്രസവം കഴിഞ്ഞെങ്കിലും ഓണം ആഘോഷിക്കാൻ പറ്റാത്ത വിഷമത്തിലൂടെയാണ് ഡിംപിളും കുടുംബവും കടന്ന് പോയത്. മാസം തികയാതെ പ്രസവിക്കേണ്ടി വരികയും ജനിച്ച ഇരട്ടക്കുട്ടികളിൽ ഒരാളെ ഡിംപിളിന് നഷ്ടപ്പെടുകയും ചെയ്തിരുന്നു. പുതിയ വീഡിയോയിലൂടെ പാച്ചുവിൻ്റെയും കൂടെ സഹോദരൻ്റെ മകൻ തൊമ്മുവിൻ്റെയും ഓണവിശേഷങ്ങളാണ് പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

  Also Read: ശ്രീനിവാസൻ കാരണം കുറേ പ്രശ്നങ്ങൾ ഉണ്ടായി, 'ഒറ്റ രാത്രി കൊണ്ട് നഷ്ടമായത് ലക്ഷങ്ങൾ'; നിർമ്മാതാവ്

  ഓണനാളിൽ വീട്ടിൽ എല്ലാവരും ഒരുങ്ങി വീടും പൂക്കൾ കൊണ്ട് ഒരുക്കിയാണ് ഓണ വീഡിയോ ആരാധകർക്കായി പങ്കുവെച്ചത്. പാച്ചുവിനെ കുഞ്ഞു മുണ്ടൊക്കെ ചുറ്റിക്കൊടുത്ത് ഷർട്ടുമൊക്കെ ഇട്ടാണ് ഓണ സദ്യ കഴിക്കാൻ കൊണ്ട് വന്നത്.

  കഴിഞ്ഞ വർഷം ഇതേ സമയം വളരെ വിഷമത്തോടെയാണ് ഓരോ ദിവസവും പോയതെന്ന് ഡിംപിളിൻ്റെ മമ്മി പറഞ്ഞു. ഓണ വീഡിയോയിൽ ഡിംപിളിന്റെ ഭർത്താവ് ആൻസൺ‍ ഇല്ലാത്തത് ബാം​ഗ്ലൂർ ആയതു കൊണ്ടാണ് വീഡിയോകളിൽ കാണാത്തത് എന്നും ഡിംപിളിൻ്റെ മമ്മി പറഞ്ഞു.

  Also Read: 'കളി കാര്യമായി'; ബി​ഗ് ബോസ് താരം രമ്യയും സീരിയൽ നടി അൻഷിതയും തമ്മിൽ അടി, രമ്യയുടെ ദേഹത്ത് ഉപ്പെറിഞ്ഞ് അൻഷിത!

  ഡിംപിളിന്റെ അമ്മയുടെ ചേച്ചിയുടെ മകളും ഭർത്താവും മകനും ഓണാഘോഷത്തിൽ പങ്കുചേരാൻ എത്തിയരുന്നു. തൊമ്മുവും പാച്ചുവും ഡ്രസ്സൊക്കെ മാറ്റിയിട്ട ശേഷമാണ് സദ്യ കഴിച്ചത്. കഴിഞ്ഞ വർഷമൊന്നും സന്തോഷിക്കാൻ കഴിഞ്ഞിരുന്നില്ല. അതിൻ്റെയൊക്കെ ചേർത്താണ് ഇപ്പോഴത്തെ ഓണം ആഘോഷിക്കുന്നത് എന്നും താരം പറഞ്ഞു.

  Also Read: പ്രസവശേഷം ബോഡി ഷെമിങ്ങിന് വിധേയയായ ഐശ്വര്യ; അന്ന് വിമർശകരുടെ വായടപ്പിച്ചത് ഇങ്ങനെ

  ബാലതാരമായി സിനിമയിലേക്ക് എത്തി പിന്നീട് സീരിയലിലും സജീവമായി മാറിയ നടിയാണ് ഡിംപിള്‍ റോസ്. തെങ്കാശിപ്പട്ടണം, കാറ്റ് വന്ന് വിളിച്ചപ്പോൾ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. പൊരുത്തമെന്ന സീരിയലിലൂടെയായിരുന്നു ഡിംപിൾ സീരിയൽ മേഖലയിലേക്ക് എത്തിയത്. വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടാണ് ഡിംപിൾ സീരിയലിൽ തിളങ്ങിയത്. ബിസിനസുകാരനാണ് ഡിംപിളിന്റെ ഭർത്താവ്. എല്ലാ കാര്യത്തിനും ശക്തമായ പിന്തുണയാണ് അദ്ദേഹം നൽകുന്നതെന്ന് ഡിംപിൾ പറഞ്ഞിരുന്നു.

  Read more about: dimple rose
  English summary
  Actress Dimple Rose shared His son Paachu's Frist Onam Celebration With Family goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X