For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കളി കാര്യമായി'; ബി​ഗ് ബോസ് താരം രമ്യയും സീരിയൽ നടി അൻഷിതയും തമ്മിൽ അടി, രമ്യയുടെ ദേഹത്ത് ഉപ്പെറിഞ്ഞ് അൻഷിത!

  |

  തിരുവോണം പ്രമാണിച്ച് നിരവധി പുതിയ പ്രോ​ഗ്രാമുകളാണ് ചാനലുകൾ സംപ്രേഷണം ചെയ്യുന്നത് അക്കൂട്ടത്തിൽ മലയാളത്തിലെ പ്രമുഖ ചാനലായ ഏഷ്യാനെറ്റും നിരവധി സ്പെഷ്യൽ പ്രോ​ഗ്രാമുകൾ സംപ്രേഷണം ചെയ്തിരുന്നു. ഒപ്പം നിരവധി പുതിയ സിനിമകളുടെ സംപ്രേഷണം ചാനലിലുണ്ടായിരുന്നു.

  സീരിയൽ-സിനിമാ രം​ഗത്തെ താരങ്ങൾ അണിനിരന്ന പരിപാടികളായിരുന്നു ഏറെയും. അക്കൂട്ടത്തിൽ ഏറെ ജനശ്രദ്ധ നേടിയ പരിപാടിയാണ് കുക്ക് വിത്ത് കോമഡി. തമാശയും പാലകവുമെല്ലാം കലർന്ന രസകരമായ പരിപാടിയായിരുന്നു കുത്ത് വിത്ത് കോമഡി.

  Also Read: ഈ ശരീരം കൊണ്ട് എല്ലാം ചെയ്യാം; പണം കണ്ടിട്ടാണോ ഗുണ്ടിനെ കല്യാണം കഴിച്ചത്? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി താരങ്ങൾ

  നടി,​ ​ഗായിക, അവതാരിക, യുട്യൂബർ തുടങ്ങി വിവിധ ടാ​ഗുകളിൽ തിളങ്ങുന്ന പേർളി മാണിയായിരുന്നു പരിപാടിയുടെ അവതാരിക. ബി​ഗ് ബോസിന് ശേഷം ഒരു പക്ഷെ പേർളി മാണി ഏഷ്യാനെറ്റുമായി ചേർന്ന് ചെയ്ത ഏറ്റവും ശ്രദ്ധിക്കപ്പെട്ട പരിപാടിയാണ് കുക്ക് വിത്ത് കോമഡി.

  ക്രിസ്ത്യൻ ബ്രദേഴ്സ് അടക്കമുള്ള സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി കനിഹയായിരുന്നു വിധി കർത്താക്കളിൽ ഒരാൾ. ഒപ്പം ഒരു ഷെഫും താരങ്ങൾ ഉണ്ടാക്കുന്ന വിഭവങ്ങൾ രുചിച്ച് ഏറ്റവും ബെസ്റ്റ് കണ്ടെത്താനായി ഉണ്ടായിരുന്നു.

  Also Read: അത് കഴിയുന്നത് വരെയുള്ള മൂന്ന് ദിവസം ഞാൻ കുളിച്ചില്ല; ലൊക്കേഷന്‍ വൃത്തിയില്ലായിരുന്നുവെന്ന് നടി പരിനീതി ചോപ്ര

  ഗംഭീരമായി പോയികൊണ്ടിരുന്ന പരിപാടിയിൽ‌ അപ്രതീക്ഷിതമായി രണ്ട് താരങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നടി അൻഷിതയും ബി​ഗ് ബോസ് താരം രമ്യയും തമ്മിലാണ് അടിയും തർക്കവും നടന്നത്.

  അൻഷിതയും സഹായി എലീന പടിക്കലും ചേർന്ന് തയ്യാറാക്കിയ സാമ്പാറിൽ രമ്യയും സഹായി തങ്കച്ചനും ചേർന്ന് ഉപ്പ് കലർത്തിയെന്ന് ആരോപിച്ചാണ് വഴക്ക് തുടങ്ങിയത്.

  ഇരു ടീമുകളും ഈ വിഷയത്തിൽ തർക്കിക്കുകയും പകരം വീട്ടൽ എന്നോണം അൻഷിത രമ്യയുടെ ദേഹത്തും ഉപ്പ് എറിയുകയുമായിരുന്നു. അൻഷിത ഉപ്പെറിയുമ്പോൾ രമ്യ ഒഴിഞ്ഞുമാറുന്നതും വീഡിയോയിൽ കാണാം.

  ​Also Read: 'ഗോപി ചേട്ടൻ‌ കുടുംബത്തിലേക്ക് വന്നതോടെ പിക്ചർ കംപ്ലീറ്റായി'; വല്യേട്ടനൊപ്പമുള്ള ഓണത്തെ കുറിച്ച് അഭിരാമി!

  താൻ സാമ്പാറിൽ ഉപ്പ് ചേർത്തിട്ടില്ലെന്ന് രമ്യ ആവർത്തിച്ച് പറയുകയും ചെയ്തിരുന്നു. തന്റെ സാമ്പാറിൽ ഉപ്പിട്ടതിനാലാണ് താനും ഉപ്പെറിഞ്ഞത് എന്നാണ് അൻഷിത രമ്യയോട് കയർത്ത് സംസാരിക്കവെ പറഞ്ഞത്. താൻ ആരുടെ ദേഹത്തും ഉപ്പിട്ടിട്ടില്ലെന്നും തന്റെ ദേഹത്ത് ഉപ്പിട്ട അൻഷിതയുടെ പ്രവൃത്തി ബോറായി പോയിയെന്നും രമ്യ പറഞ്ഞിരുന്നു.

  ഉടൻ രമ്യയുടെ ദേഹത്തുള്ള ഉപ്പ് നീക്കം ചെയ്യാൻ തയ്യാറായി അൻഷിത വന്നപ്പോൾ രമ്യ അതിന് നിന്ന് കൊടുക്കാൻ തയ്യാറായില്ല. മാത്രമല്ല അൻഷിതയുടെ പ്രവ‍ൃത്തിയിൽ മനംനൊന്ത് രമ്യ കരയുന്നതും ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയിൽ കാണാം.

  Also Read: മഞ്ജു വാര്യര്‍ ഉള്ളില്‍ കരയുകയല്ലേ, പലതും ഉള്ളിലൊളിപ്പിക്കുന്നുണ്ടാവും; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി

  കുക്ക് വിത്ത് കോമഡി ടീം പുറത്തുവിട്ട വീഡിയോയിൽ അൻഷിതയുടെ സാമ്പാറിൽ തങ്കച്ചൻ ഉപ്പ് വിതറുന്നതും കാണിക്കുന്നുണ്ട്. തങ്കച്ചൻ ചെയ്ത പ്രവൃത്തിക്ക് രമ്യയോട് അൻഷിത മോശമായി പെരുമാറിയെന്നാണ് വീഡിയോ കണ്ടവരെല്ലാം കുറിക്കുന്നത്.

  ദേഹത്ത് ഉപ്പ് കുടഞ്ഞ അൻഷിതയുടെ പ്രവൃത്തി മോശമായിപ്പോയിയെന്നും ആരാധകർ കുറിച്ചു. ചങ്ക്സ് എന്ന സിനിമയിൽ ജോളി മിസ് എന്ന കഥാപാത്രമായെത്തി ഏറെ ശ്രദ്ധ നേടിയ താരമാണ് നടി രമ്യ.

  തിരുവനന്തപുരം സ്വദേശിയായ താരം മോഡലിങ്, അവതാരക, ഡാൻസ‍ർ തുടങ്ങിയ രംഗങ്ങളിലും സജീവമാണ്. ഒരേ മുഖം എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തിയത്.

  ശേഷം എട്ടോളം സിനിമളുടെ ഭാഗമായിട്ടുണ്ട്. ഹാദിയ, ചങ്ക്സ്, ഇര, സൺഡേഹോളിഡേ, മാസ്റ്റര്‍പീസ്, മാഫിഡോണ, പൊറിഞ്ചു മറിയം ജോസ് ഇവയാണ് രമ്യ അഭിനയിച്ച സിനിമകള്‍.

  ഒരു വാതിൽകോട്ടൈ, അജിത് ഫ്രാം അർപ്പുകോട്ടൈ തുടങ്ങിയവയാണ് തമിഴിൽ അഭിനയിച്ച ചിത്രങ്ങള്‍. കൂടെവിടെ സീരിയലിൽ സൂര്യ കൈമൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അൻഷിത കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

  Read more about: serial
  English summary
  bigg boss fame Remya Panicker and serial actress anshitha anji fight video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X