For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ​'ഗോപി ചേട്ടൻ‌ കുടുംബത്തിലേക്ക് വന്നതോടെ പിക്ചർ കംപ്ലീറ്റായി'; വല്യേട്ടനൊപ്പമുള്ള ഓണത്തെ കുറിച്ച് അഭിരാമി!

  |

  ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് എന്ന ഗായികയെ മലയാളികൾ അറിയുന്നത്. അമൃതയ്ക്ക് ഒപ്പം ഷോയിൽ കൂട്ടിനെത്തിയ അനിയത്തി അഭിരാമിയും അധികം വൈകാതെ പ്രേക്ഷകരുടെ ശ്രദ്ധ നേടി.

  പിന്നീട് അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി ചേച്ചിയ്ക്ക് ഒപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡും യുട്യൂബ് ചാനലും ​മ്യൂസിക്ക് ഷോകളുമെല്ലാം നടത്താറുണ്ട്. നിരവധി സ്റ്റേജ് ഷോകളും യുട്യൂബ് വ്ലോഗിങ്ങും ഒക്കെയായി സജീവമാണ് ഈ സഹോദരിമാർ.

  Also Read: അവള്‍ എന്റെ ചോരയില്‍ പിറന്നതല്ല; മകളുടെ പ്രണയ വിവാഹത്തിന് പിന്നാലെ വെളിപ്പെടുത്തി രാജ് കിരണ്‍

  ബി​ഗ് ബോസ് മലയാളം സീസൺ രണ്ടിലും അഭിരാമിയും ചേച്ചി അമൃതയ്ക്കൊപ്പം പങ്കെടുത്തിരുന്നു. ഹലോ കുട്ടിച്ചാത്തൻ അടക്കമുള്ള സീരിയലിലൂടെ അഭിരാമി ചെറുപ്പം മുതൽ അഭിനയത്തിൽ പ്രതിഭ തെളിയിച്ചിരുന്നു. അഭിരാമിയുടെ വേറിട്ട ശബ്ദത്തിനും നിരവധി ആരാധകരുണ്ട്.

  ബി​ഗ് ബോസ് സീസൺ രണ്ട് പാതി വഴിയിൽ കൊവിഡ് കാരണം അവസാനിപ്പിച്ചതിനാൽ ആ സീസണിൽ വിജയികളുണ്ടായിരുന്നില്ല. സീസൺ 2വിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുണ്ടായിരുന്ന മത്സരാർഥികളിൽ രണ്ടുപേർ അമൃതയും അഭിരാമിയും തന്നെയാണ്.

  Also Read: മുരളി രാവും പകലും മദ്യപാനമായിരുന്നു, ആ നടനെ പ്രതിഫലം പോലും കൊടുക്കാതെ ചിലർ ഒതുക്കി; മാമുക്കോയ

  അതേസമയം ആദ്യത്തെ വിവാഹ മോചനത്തിന് ശേഷം അമൃത അടുത്തിടെ പുതിയൊരു ജീവിതം തുടങ്ങിയിരുന്നു. സം​ഗീത സംവിധായകനും ​ഗായകനുമായ ​ഗോപി സുന്ദറാണ് അമൃതയുടെ പുതിയ ജീവിത പങ്കാളി.

  ഇരുവരുടേയും വിവാഹം കഴിഞ്ഞോ എന്നതിൽ വ്യക്തതയായില്ലെങ്കിലും ​ഗോപി സുന്ദറിന്റെ ഭർ‌ത്താവ് എന്നാണ് അമൃത എപ്പോഴും വിശേഷിപ്പിക്കാറുള്ളത്. ​

  ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷമുള്ള അമൃതയുടെ ആദ്യ ഓണമായതിനാൽ വളരെ ​ഗംഭീരമായാണ് കൊണ്ടാടിയത്. ​ഗോപി സുന്ദർ കൂടി തങ്ങളുടെ കുടുംബാം​ഗമായതിനെ കുറിച്ച് അമൃതയുടെ സഹോദരി അഭിരാമി ഫിമിലി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.

  'എന്റെ ജേർണിയിലെ ഒരു വലിയ മൈൽ സ്റ്റോൺ സംഭവിച്ചിരിക്കുകയാണ്. ഞാൻ സ്വന്തമായി ഒരു കഫേ തുടങ്ങി. കഥേ ഉട്ടോപ്യ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ഓണത്തിന് എന്റെ ഏറ്റവും വലിയ സന്തോഷം ഇത് തന്നെയാണ്.'

  'അതുപോലെ തന്നെ ​ഗോപി ചേട്ടനും ഇപ്രാവശ്യം ഞങ്ങൾക്കൊപ്പം പുതിയ അതിഥിയായി ഓണം ആഘോഷിക്കാനുണ്ട് എന്നതും വലിയ സന്തോഷം പകരുന്നുണ്ട്. അച്ഛനും ചേച്ചിയും ഞാനുമെല്ലാം പാട്ടുമായി ബന്ധമുള്ളവരാണ്. ഇപ്പോൾ ആ പിക്ചറിന് ഒരു കംപ്ലീറ്റ്നസ് വന്നത് പോലെ തോന്നുണ്ട്.'

  'ഇനി എനിക്കും ഒരു സ്പെയ്സ് അവിടെയുണ്ട്. അതുകൂടി നടന്ന് കഴിയുമ്പോൾ‌ പിക്ചർ കൂടുതൽ പൂർത്തിയാകും. ചേട്ടനോടുള്ള കമ്യൂണിക്കേഷൻ കുറച്ച് കൂടി എളുപ്പമാണ്. ബാക്കി ജെല്ലിങ് സീനൊന്നുമില്ല. പാട്ടാണ് ഞങ്ങളുടെ സംസാരമെല്ലാം. പാപ്പു അടക്കം എല്ലാവരും ഹാപ്പിയാണ്.'

  'ഈ വർഷത്തെ ഓണം ചേട്ടനെ കൂടി ഉൾപ്പെടുത്തി ഭയങ്കര സംഭവമാണ്' അഭിരാമി പറഞ്ഞു. തിരുവോണ ദിനത്തിൽ ​ഗോപി സുന്ദറിനും പാപ്പുവിനുമൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് അമൃത സുരേഷ് എത്തിയിരുന്നു.

  പാപ്പുവിന്റെ രണ്ട് കൈകളും ചേര്‍ത്തുപിടിച്ച് ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു അമൃതയും ഗോപി സുന്ദറും. 'എല്ലാവര്‍ക്കും ഞങ്ങളുടെ പൊന്നോണാശംസകള്‍' എന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ​

  ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷം ഇരുവരും ചേർന്ന് നിരവധി മ്യൂസിക്ക് ആൽബങ്ങൾ പുറത്തിറക്കിയിരുന്നു. ഓണം സ്പെഷ്യലായി ഇറക്കിയ മാബലി വന്നേയെന്ന ​മ്യൂസിക്ക് ആൽബം ഇപ്പോൾ വൈറലാണ്. ​

  ഹരിനാരായണന്റെ വരികൾക്ക് സം​ഗീതം നൽകിയത് ​ഗോപി സുന്ദറാണ്. അമൃത സുരേഷും ​ഗോപി സുന്ദറും ചേർന്നാണ് ​ഗാനം ആലപിച്ചത്.

  Read more about: amrutha suresh
  English summary
  amritha suresh sister abhirami suresh open up about new family member gopi sundar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X