For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവശേഷം ബോഡി ഷെയ്മിങ്ങിന് വിധേയയായ ഐശ്വര്യ; അന്ന് വിമർശകരുടെ വായടപ്പിച്ചത് ഇങ്ങനെ

  |

  ബോളിവുഡിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് ഐശ്വര്യ റായ് ബച്ചൻ. സൗന്ദര്യത്തിന്റെ അവ അവസാന വാക്കായാണ് ഐഷ്വര്യയെ ആരാധകർ വിലയിരുത്തിയിരുന്നത്. 1994ല്‍ ലോക സുന്ദരി പട്ടം നേടിയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. തമിഴിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് താരം ബോളിവുഡിലേക്ക് എത്തുകയും സൂപ്പര്‍ താരമായി മാറുകയായിരുന്നു. അന്നും ഇന്നും ഐശ്വര്യയുടെ താരപദവിയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല. ഐശ്വര്യയുടെ സിനിമകള്‍ക്കായി ആരാധകര്‍ എന്നും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

  സിനിമ പോലെ തന്നെ ഐശ്വര്യയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഐശ്വര്യയുടെ പ്രണയവും വിവാഹവുമൊക്കെ വലിയ ചർച്ചയായിരുന്നു. 2007 ലാണ് ഐശ്വര്യ അഭിഷേക് വിവാഹം നടക്കുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.

  Also Read: അർജുന്റെ നിരന്തര മെസേജുകൾ, ഇനിയും തുടരരുതെന്ന് കരീന; ഇഷ്ടപ്പെടുന്നില്ലെന്ന് മുന്നറിയിപ്പും

  നിരവധി സിനിമകളില്‍ ഐശ്വര്യയും അഭിഷേകും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ദൈ അഷ്‌കര്‍ പ്രേം കാ ആയിരുന്നു ഇരുവരും ഒരുമിച്ചെത്തിയ ആദ്യത്തെ സിനിമ. പിന്നീട് കുച്ച് നാ കഹോ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചു. എന്നാല്‍ ധൂം ടുവിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഐശ്വര്യയും അഭിഷേകും പ്രണയത്തിലാകുന്നത്. ഇരുവര്‍ക്കും ഒരു മകളാണുള്ളത്. 2011 നവംബറിലാണ് ആരാധ്യ ജനിക്കുന്നത്.

  അതേസമയം, ഇതിനു പിന്നാലെ ഐശ്വര്യയുടെ ശരീര ഭാരം വർധിച്ചത് ബി ടൗണിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഐശ്വര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ആരാധകർ നടിയുടെ പുതിയ രൂപത്തിൽ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

  Also Read: ഉറങ്ങാൻ കിടക്കും മുമ്പ് കരീനയ്ക്ക് ഈ ശീലമുണ്ട്; പുറത്ത് പറയാൻ കൊള്ളില്ലെന്ന് സെയ്ഫ്

  നേരത്തെ, താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തിയവർ തന്നെ ഐശ്വര്യ സൗന്ദര്യത്തിൽ വേണ്ട ശ്രദ്ധപുലർത്തുന്നില്ലെന്ന വിമർശനം ഉയർത്തി. വലിയ രീതിയിലുള്ള ബോഡി ഷെമിങ്ങിന് താരം ഇരയായി. സോഷ്യൽ മീഡിയ ഓഡിറ്റിങിനും വിധേയയായി. എന്നാൽ അതിനെയെല്ലാം ഐശ്വര്യ അതിജീവിച്ചു. ഭർത്താവ് അഭിഷേക് ബച്ചനും നടിയ്ക്ക് ശക്തമായ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

  ഒരിക്കൽ താൻ പ്രസവശേഷം നേരിട്ട ബോഡി ഷെമിങ്ങിനെ കുറിച്ച് ഐശ്വര്യ സംസാരിച്ചിരുന്നു. ഏറെക്കാലമായി പലവിധ വിമർശനങ്ങൾക്ക് വിധേയയായ തനിക്ക് അതെല്ലാം നേരിടാൻ കഴിയുമെന്നാണ് താരം പറഞ്ഞത്. ആളുകൾ പരസ്പരം കരുണയുള്ളവർ ആയിരിക്കണമെന്നും ഐശ്വര്യ പറഞ്ഞു.

  Also Read: 'അതുവരെ പിടിച്ചു നിന്നു, പിന്നീട് ചോദ്യങ്ങൾ കൂടി വന്നു'; വിവാഹത്തെക്കുറിച്ച് പാർവതി നമ്പ്യാർ

  വിമർശനങ്ങളിൽ തനിക്ക് ഒരിക്കലും നിരാശ തോന്നിയിട്ടില്ല എന്നും ഐശ്വര്യ പറഞ്ഞിരുന്നു. തനിക്ക് അതിൽ സംശയത്തിന്റെ ഒരു കണിക പോലുമില്ലായിരുന്നു. മകൾ ആരാധ്യയോടൊപ്പമുള്ള ജീവിതത്തിൽ താൻ സന്തോഷവതിയായിരുന്നു, എല്ലായിടത്തും പോസിറ്റിവിറ്റി ഉണ്ടായിരുന്നു. അങ്ങനെയുള്ളപ്പോൾ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തന്നെ തളർത്തില്ല എന്നാണ് ഐശ്വര്യ പറഞ്ഞത്.

  ആളുകൾ തന്റെ എയർപോർട്ട് ചിത്രങ്ങളിൽ കമന്റ് ചെയ്യുന്നതും, എന്തുകൊണ്ടാണ് ഹെയർസ്റ്റൈൽ മാറ്റാത്തത് എന്ന് ചോദിക്കുന്നതും കണ്ടിട്ടുണ്ട്. അൽപം ഐലൈനർ ഇട്ടത് കൊണ്ടോ ലിപ്സ്റ്റിക്ക് ഇട്ടത് കൊണ്ടോ ആരും വ്യാജ ലുക്ക് ആകുന്നില്ല എന്നും ഐശ്വര്യ അന്ന് വിമര്ശനങ്ങൾക്കുള്ള മറുപടിയായി പറഞ്ഞിരുന്നു.

  Also Read: ഷാരൂഖിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ അധോലോക നേതാവ്, പേടിച്ചരണ്ട കിങ്‌ ഖാൻ; സംഭവമിങ്ങനെ

  കഴിഞ്ഞ ദിവസം, മണിരത്‌നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം പൊന്നിയിൻ സെൽവൻ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്ത നടി ലുക്കിന്റെ പേരിൽ ക്രൂരമായി ട്രോൾ ചെയ്യപ്പെട്ടിരുന്നു. ഐശ്വര്യയുടെ പുതിയ ലുക്കിനെ കുറിച്ച് പലരും മോശം കമന്റുകൾ നടത്തി. ഐശ്വര്യയുടെ പഴയ സൗന്ദര്യം ഇനി ലഭിക്കില്ല. അതെല്ലാം നഷ്ടമായി എന്ന തരത്തിലുള്ള കമന്റുകൾ ഉൾപ്പെടെ വന്നിരുന്നു. അതേസമയം, ചിത്രത്തിന്റെ ട്രെയിലറിലെ ഐശ്വര്യയുടെ ലുക്ക് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

  Read more about: aishwarya rai
  English summary
  This Is how Aishwarya Rai Shutdown body shaming comments against her after giving birth to Aaradhya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X