twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സീസണൽ ആയി വരുന്ന വിഷാദ രോ​ഗം; യഥാസ്ഥിതിക തെറാപിസ്റ്റുകൾ ജഡ്ജ് ചെയ്യുന്നു'; കനി

    |

    ബിരിയാണി എന്ന സിനിമയിലുടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം സ്വന്തമാക്കിയ നടിയാണ് കനി കുസൃതി. പാരലൽ സിനിമകളിൽ കൂടുതലായി കണ്ട നടി പിന്നീട് ഹിന്ദിയിൽ മഹാറാണി ഉൾപ്പെടെയുള്ള സീരീസുകളിലും അഭിനയിച്ചു. ഇപ്പോഴിതാ വിഷാദ രോ​ഗത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് കനി കുസൃതി.

    സീസണൽ ആയി വരുന്ന ഡിപ്രഷൻ തനിക്കുണ്ടെന്നും രണ്ട് തവണ ഡോക്ടറെ കണ്ടിട്ടുണ്ടെന്നും കനി കുസൃതി പറഞ്ഞു. വിഷാദ രോ​ഗം നേരിടുന്നവർ കേരളത്തിൽ തെറാപിസ്റ്റുകളിൽ നിന്നും നേരിടുന്ന ബുദ്ധിമുട്ടികളെ പറ്റിയും കനി സംസാരിച്ചു.

    'തുമ്മലും പനിയുമൊക്കെ പോലെ വരുന്ന അസുഖമാണ്'

    'എനിക്ക് തോന്നുന്നു ചെറുതിലേ എനിക്ക് ഡിപ്രഷൻ ലക്ഷണങ്ങൾ ഉണ്ടായിരുന്നിരിക്കാം. തിരിച്ചറിഞ്ഞത് 23 വയസ്സുള്ളപ്പോഴാണ്. ഞാൻ മൈത്രയേനും ജയശ്രീചേച്ചിക്കും മെയിൽ ചെയ്തു. എനിക്ക് നോർമൽ ഫംങ്ഷൻ നടക്കാത്തത് പോലെ തോന്നുന്നു എന്ന് ഞാൻ പറഞ്ഞു. ജയശ്രീക്ക് അറിയാവുന്ന ഡോക്ടർ ഉണ്ടായിരുന്നു. ആളുടെ അടുത്ത് ഞാൻ പോയി. ഒന്ന് രണ്ട് സെഷനിൽ തന്നെ എന്നെ അത് ഹെൽപ്പ് ചെയ്തു. തുമ്മലും പനിയുമൊക്കെ പോലെ വരുന്ന അസുഖമാണ്'

    'എനിക്ക് സീസണൽ ഡിപ്രഷൻ എന്ന കാറ്റ​ഗറി ആയിരുന്നു. ഒരുപാട് ​ഗുരുതരം അല്ലെന്ന് തോന്നുന്നു. ഞാനിതുവരെ മരുന്ന് കഴിക്കേണ്ടി വന്നിട്ടില്ല. മരുന്ന് കഴിക്കുന്നത് തെറ്റാണെന്നും ഞാൻ കരുതുന്നില്ല. മരുന്ന് കഴിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ മരുന്ന് കഴിക്കണം. മരുന്ന് കഴിക്കേണ്ട സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ നിങ്ങൾക്ക് തന്നത്താൻ ​ഹെൽപ്പ് ചെയ്യാൻ പറ്റാത്തൊരു അസുഖം ആണിത്'

    Also Read: ദില്‍ഷയ്ക്കും റോബിനും ഇടയില്‍ നടന്നത് നിമിഷയ്ക്കറിയാം! ഫോളോ ചെയ്യാത്തത് ജാസ്മിനെ പേടിച്ച്; മറുപടിയുമായി താരം

    'ഡിപ്രഷൻ എല്ലാ മനുഷ്യരിലും വരും'

    'പിന്നെ ഒരുപാട് പേർ വിചാരിക്കുന്നത് മാനസികമായി ഉണ്ടാക്കി എടുക്കുന്നതാണ്, പ്രവിലേജുള്ളവർക്ക് മാത്രം വരുന്നതാണെന്നാണ്. അങ്ങനെയല്ല ഡിപ്രഷൻ എല്ലാ മനുഷ്യരിലും വരും. രണ്ട് മൂന്ന് വർഷം മുമ്പ് വളരെ മോശം അവസ്ഥ ഉണ്ടായിരുന്നു. ഹാപ്പിനെസ് പ്രൊജക്ട് ചെയ്ത സമയത്തൊന്നും അത്ര നല്ല സമയമായിരുന്നില്ലെന്ന് തോന്നുന്നു'

    'ഡിപ്രഷനിലേക്ക് പോവുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്നെനിക്ക് അറിയാം. ശാരീരിക വ്യായാമം ആണ് എന്നെ ഒരുപാട് സഹായിച്ചത്. ഡാൻസ് പഠിക്കുക, സിത്താർ പഠിക്കുന്നുണ്ട് അതൊക്കെ ഞാൻ അങ്ങനെ കണ്ടെത്തിയ കാര്യങ്ങളാണ്. സന്തോഷം തരുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങൾ എല്ലാ ദിവസവും എത്ര ചെറിയതാണെങ്കിലും ചെയ്യാൻ നോക്കുക'

    Also Read: സിനിമയിൽ നിന്ന് മാറിനിന്നത് അതുകൊണ്ട്, പക്ഷെ മമ്മൂട്ടി വിളിച്ചപ്പോൾ നിരസിക്കാനായില്ല; മധു പറയുന്നു

    ' മനസ്സിലാക്കാനുള്ള പക്വത പങ്കാളിയായ ആനന്ദിനുണ്ട്'

    'പ്രത്യേക സീസൺ കഴിയുമ്പോൾ അത് പോവും. ഞാനതിൽ നിന്നും രക്ഷപെട്ട് പുറത്ത് വരാറുണ്ട്. രണ്ട് മൂന്ന് വർഷം മുമ്പ് എനിക്ക് പറ്റാത്തത് പോലെ തോന്നി. അപ്പോഴാണ് ഞാൻ അതേ ഡോക്ടറുടെ അടുത്ത് പോയത്. നാലഞ്ച് സെഷൻ വേണ്ടി വന്നു. അപ്പോഴും മരുന്ന് കഴിക്കേണ്ടി വന്നിരുന്നില്ല. അത് കഴിഞ്ഞപ്പോൾ ബെറ്റർ ആയി'

    'മെന്റൽ ഹെൽത്ത് പ്രശ്നമുള്ളവർ അത് ഉണ്ടാക്കിയെടുക്കുന്നതാണെന്ന് തെറ്റിദ്ധാരണ ഉണ്ട്. ചിലർ വളരെ കാഷ്വലി ആയി ആളുകൾ എനിക്ക് ഡിപ്രഷൻ ആയി എന്ന് പറയും. നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു ടാബൂ ഉള്ളത് കൊണ്ട് തന്നെ അതിന് അതിന്റെ വില കൊടുക്കണം. എന്റെ അച്ഛനും അമ്മയ്ക്കും വിഷാ​ദ രോ​ഗത്തെ പറ്റി അറിയാം. ഞാനിതിലൂടെയാണ് കടന്ന് പോവുന്നതെന്ന് പറഞ്ഞാൽ മനസ്സിലാക്കാനുള്ള പക്വത പങ്കാളിയായ ആനന്ദിനുണ്ട്. അത് വളരെ പ്രധാനമാണ്. ഒരു തെറാപിസ്റ്റ് ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്'

    Also Read: 'ഭീഷ്മപർവ്വം പോലുള്ള സിനിമകളിൽ എന്തിനാണ് മമ്മൂട്ടി അഭിനയിക്കുന്നത്, അതിലൊക്കെ എന്തെങ്കിലും സന്ദേശമുണ്ടോ!'

    'അവർക്ക് യാഥാസ്ഥിതിക ആശയങ്ങൾ ഒരുപാടുണ്ടാവും'

    'നമ്മുടെ നാട്ടിൽ ഏറ്റവും പ്രയാസമുള്ള കാര്യം നല്ല ഒരു തെറാപിസ്റ്റിനെ കണ്ട് പിടിക്കുകയെന്നതാണ്. നല്ല ഒരു തെറാപിസ്റ്റ് ഉണ്ടെങ്കിൽ ഞാനും സുഹൃത്തുക്കളും അത് ഷെയർ ചെയ്യും. കാരണം മിക്ക ആളുകളും ഇതുപോലെ നമ്മുടെ നാട്ടിൽ നിന്ന് വരുന്നത് കൊണ്ട് തന്നെ അവർക്ക് യാഥാസ്ഥിതിക ആശയങ്ങൾ ഒരുപാടുണ്ടാവും. നമ്മുടെ പ്രശ്നങ്ങൾ ജഡ്ജ്മെന്റൽ ആയാണ് കേൾക്കുക'

    'എന്റെ ഒരു സുഹൃത്ത് നാല് തെറാപ്പിസ്റ്റുകളുടെ അടുത്ത് പോയിട്ട് നാലും മോശം അനുഭവം ആയിരുന്നു. ഇപ്പോൾ ആൾക്ക് പോവാൻ തോന്നുന്നില്ല. ഒറ്റയ്ക്ക് ഫൈറ്റ് ചെയ്യുകയാണ്,' കനി കുസൃതി പറഞ്ഞു.

    Read more about: kani kusruti
    English summary
    actress kani kusruti opens up about her struggles with depression and unfair attitude by therapists
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X