For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പുതിയ ഫ്ലാറ്റിൽ ഓണം ​ഗംഭീരമാക്കണമെന്നുണ്ടായിരുന്നു, പക്ഷെ...'; മഞ്ജു പിള്ള

  |

  ഓണാഘോഷങ്ങളിലാണ് സിനിമാ, ടെലിവിഷൻ താരങ്ങൾ. കൊവിഡ്, ലോക്ഡൗൺ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ശമിച്ച ശേഷമുള്ള ഓണമായതിനാൽ എല്ലാവരും നിറഞ്ഞ സന്തോഷത്തോടെയാാണ് ഓണ നാളിനെ വരവേൽക്കുന്നത്. ഇപ്പോഴിതാ ഓണ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി മഞ്ജു പിള്ള. ഷൂട്ടിം​ഗ് തിരക്കുള്ളതിനാൽ സിനിമാ സെറ്റിലാണ് ഇത്തവണയും മഞ്ജു പിള്ളയുടെ ഓണാഘോഷം. തന്റെ കുട്ടിക്കാലത്തെ ഓണം ഓർമ്മകളും നടി പങ്കുവെച്ചു. മലയാള മനോരമയോടാണ് പ്രതികരണം.

  'ഓണം വീട്ടിൽ ആഘോഷിക്കാൻ ശ്രമിക്കാറുണ്ട്. തിരുവനന്തപുരത്ത് ഒരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്. ലുലു മാളിനടുത്ത്. അവിടെ ഇത്തവണ ആദ്യത്തെ ഓണം ആഘോഷിക്കണം എന്ന് ആ​ഗ്രഹം ഉണ്ടായിരുന്നു. മകൾ ഇറ്റലിക്ക് പഠിക്കാൻ പോവുകയാണ്. അതുകൊണ്ട് ഈ ഓണം ​ഗംഭീരമാക്കണമെന്നുണ്ടായിരുന്നു. പക്ഷെ തൊഴിൽ ആണല്ലോ പ്രധാനം. അതുള്ളത് കൊണ്ടാണല്ലോ ഓണം ആഘോഷിക്കാനും ഫ്ലാറ്റ് വാങ്ങാനും കഴിയുന്നത്. ഓണ ദിനത്തിൽ ഇത്തവണ ഷൂട്ടിം​ഗ് ഉണ്ട്'

  Also Read: പത്ത് രൂപയുടെ ബോളിന് വേണ്ടി പതിനാറായിരം രൂപ കളഞ്ഞു, ആദ്യമേ അത് ചെയ്താൽ മതിയായിരുന്നുവെന്ന് ധ്യാൻ

  അതുകൊണ്ട് ഓണം സിനിമാ സെറ്റിൽ ആണെന്നും മഞ്ജു പിള്ള പറയുന്നു. കുട്ടിക്കാലത്തെ ഓണ വിശേഷങ്ങളും മഞ്ജു പിള്ള പങ്കുവെച്ചു. ഏറ്റവും നല്ല ഓണം ചെറുപ്പത്തിലായിരുന്നു. അന്ന് ഞങ്ങൾ തിരുവനന്തപുരത്താണ് താമസം. ഓണാവധി വരുമ്പോൾ സ്വന്തം നാടായ ഏറ്റുമാനൂരിലേക്ക് പോവും. പിന്നെ അവധി ദിനങ്ങൾ മുഴുവനും അവിടെ കളിച്ചു തീർക്കും. ജീവിതത്തിലെ സുവർണകാലം അതായിരുന്നെന്ന് മഞ്ജു പിള്ള പറയുന്നു.

  Also Read: മമ്മൂക്കയുടെ കാഷ്യൂ നട്ട്സ് കഴിച്ചാൽ നമ്മുടെ വിശപ്പ് മാറുമോ; ഡ്യൂപ്പ് ആയെത്താൻ ടിനിയെടുത്ത ഡയറ്റ്

  തറവാട്ടിൽ ഇഷ്ടം പോലെ പറമ്പുണ്ട്. അവിടെ പാലമരത്തിൽ ഊഞ്ഞാൽ കെട്ടി ആടും. ബന്ധുക്കളെല്ലാം കൂടി നൂറോളം അം​ഗങ്ങളുണ്ടാവും. എല്ലാവരും സദ്യ ഉണ്ടാക്കി നിലത്തിരുന്ന് ഇലയിട്ട് കഴിക്കും. തൊടിയിൽ ഓടി നടന്ന് പൂ പറിച്ച് അത്തപ്പൂക്കളം ഇടും.

  പൂ പറിക്കാൻ പോരുമോ എന്ന പാട്ടു പാടും. അന്നത്തെ പോലെ ആസ്വദിച്ച ഓണം ഇപ്പോഴില്ല. ഇന്ന് അത്തപ്പൂക്കളമിടൽ തുടങ്ങി എല്ലാ ഇൻസ്റ്റന്റ് ആണ്. എന്റെ മകൾക്ക് പണ്ടത്തെ പോലെ ഒരു ഓണം ഇതുവരെ കൊടുക്കാനായിട്ടില്ലെന്നും മഞ്ജു പിള്ള പറഞ്ഞു.

  Also Read: കൂടെ പിറന്നിട്ടില്ലെങ്കിലും ഇച്ചാക്ക എനിക്ക് ജ്യേഷ്ഠനാകുന്നത് അങ്ങനെയാണ്; മമ്മൂട്ടിക്ക് ആശംസയുമായി മോഹൻലാൽ

  ഹോം എന്ന സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങളാണ് മഞ്ജു പിള്ളയെ തേടി വരുന്നത്. ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, നസ്ലിൻ തുടങ്ങിയവർക്കൊപ്പമായിരുന്നു മഞ്ജു പിള്ള ഈ സിനിമയിൽ അഭിനയിച്ചത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഹോമിലെ അഭിനയത്തിന് മഞ്ജു പിള്ളയെ തേടി വന്നത്.

  കുട്ടിയമ്മ എന്ന കഥാപാത്രത്തെ ആയിരുന്നു സിനിമയിൽ മഞ്ജു പിള്ള അവതരിപ്പിച്ചത്. മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത് സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം ആണ്. മഞ്ജുവും ദയയും ഒരുമിച്ചുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം വെെറലായിരുന്നു.

  Read more about: manju pillai
  English summary
  actress manju pillai about her onam celebration; says childhood onam was the best
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X