For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണക്കാര്യം പറഞ്ഞപ്പോൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു; ജിപിയെക്കുറിച്ച് മിയ

  |

  സമൂഹ മാധ്യമങ്ങളിൽ സജീവമാണ് നടിയും ആങ്കറുമായ ശിൽപ്പ ബാല. മിക്ക യുവനടിമാരുമായി സൗഹൃദമുള്ള താരം ഇവരോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നടി മിയയോടൊപ്പം നടത്തിയ അഭിമുഖം പങ്കുവെച്ചിരിക്കുകയാണ് ശിൽപ്പ. തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും രണ്ട് പേരും സംസാരിച്ചു.

  ഭയങ്കര സംസാരമാണെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ പക്വത കാണിക്കുന്ന രണ്ട് പേരാണ് മിയയും ഭാവനയുമെന്ന് ശിൽപ്പ പറഞ്ഞു. മിയ ഓരോരോ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ ഇക്കാര്യം വിചാരിക്കാറുണ്ടെന്നും താരം പറഞ്ഞു. മിയയും തന്റെ ഈ സ്വഭാവത്തെക്കുറിച്ച് സംസാരിച്ചു.

  'എന്റെ പ്രവൃത്തിയോ വാക്കുകളോ പ്രശ്നമായി മാറരുതെന്ന ചിന്ത എനിക്കുണ്ട്. ഒരാൾ എനിക്കെന്തെങ്കിലും മെസേജ് അയച്ചു, അതിന്റെ പോക്കിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നിയാൽ അവിടെ തന്നെ ഞാൻ സ്റ്റോപ്പ് ചെയ്യും. അപകടങ്ങളിൽ നിന്ന് ഒഴിവായി നിൽക്കാനുള്ള എന്റെ ഒരു മെക്കാനിസം ആയിരിക്കും'

  Also Read: കെട്ടിയോനെ കളഞ്ഞ് പണത്തിനും ഫാന്‍സിനും പിന്നാലെ പോവുന്നു; പരിഹസിക്കാന്‍ വന്നവന് ചുട്ടമറുപടിയുമായി നവ്യ നായര്‍

  'ഇപ്പോഴും ഞാൻ പഠിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. നോ പറയാൻ എനിക്ക് നല്ല മടിയാണ്. നോ പറയാനുള്ള സിറ്റുവേഷനൊക്കെ മമ്മിക്ക് ഇട്ട് കൊടുക്കും. നോ പറയേണ്ടിടത്ത് നോ പറയണം,' മിയ പറഞ്ഞു. മിയയുടെ സുഹൃത്തായ ജിപി വിവാഹം കഴിക്കാത്തതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു. വിവാഹത്തെ പറ്റി ചോദിക്കുമ്പോൾ ജിപി ഒഴിഞ്ഞ് മാറാറാണ് പതിവെന്ന് മിയ പറഞ്ഞു.

  Also Read: പ്രായമുള്ള ആന്റിമാർ വരെ പച്ചത്തെറിയാണ് വിളിക്കുന്നത്, ഇനി സഹിക്കാൻ വയ്യ; നിയമനടപടിക്കെന്ന് അഭിരാമി

  'കഴിഞ്ഞ ദിവസം കണ്ടപ്പോഴും ചോദിച്ചു. ഞാനിടയ്ക്കിടയ്ക്ക് ഈ വിഷയം ചോദിക്കാറുണ്ട്. എന്റെ കല്യാണം കഴിഞ്ഞ് കൊച്ചൊക്കെ ആയ സ്ഥിതിക്ക് ധൈര്യമായി ചോദിക്കാമല്ലോ. ഈ വിഷയത്തിൽ ഒരു മെച്യൂരിറ്റി വന്ന പോലെ ആണല്ലോ. പ്രായം കൊണ്ട് കുറവാണെങ്കിലും കല്യാണം കഴിഞ്ഞ് കുട്ടിയായാൽ കുറച്ചൊരു സീനിയോരിറ്റി വരും'

  'ആ സീനിയോരിറ്റി ജിപിയുടെ കേസിൽ എടുക്കുന്നുണ്ട്. ഞാനീ വിഷയത്തിലേക്ക് വരുമ്പോഴേക്കും ഈ പോക്ക് എങ്ങോട്ടാണെന്ന് അറിയാമെന്ന് പറയും. മിനിഞ്ഞാന്ന് ഞാനിത് സംസാരിച്ച് വരുമ്പോൾ എനിക്കറിയാം ഈ പോക്ക് എങ്ങോട്ടാണെന്ന് പറഞ്ഞ് ഒറ്റ കട്ട് ചെയ്യൽ,' മിയ പറഞ്ഞു.

  ഓരോ സീനിലും കരീനയ്ക്ക് ടെൻഷൻ; ഏറ്റവും കംഫർ‌ട്ടബിൾ ആയ നായികയെക്കുറിച്ച് സിദ്ദിഖ്

  ജിപി കല്യാണം കഴിക്കാത്തത് ഞങ്ങൾക്കും ബുദ്ധിമുട്ടാണെന്ന് തമാശയോടെ ശിൽപ്പ ബാലയും പറഞ്ഞു. മാട്രിമോണിയലിൽ കണ്ടിട്ട് പരിചയമുള്ള കുറേപ്പേർ ആളെങ്ങനെ എന്ന് വിളിച്ച് ചോദിക്കും. പറഞ്ഞ് മടുത്തെന്നും ശിൽപ പറഞ്ഞു. മിയയിൽ ഇഷ്ടമില്ലാത്ത സ്വഭാവത്തെ പറ്റിയും ശിൽപ്പ സംസാരിച്ചു. മിയ ആരോടും അങ്ങോട്ട് ചെന്ന് സൗഹൃദം സ്ഥാപിക്കില്ല. മിയയുടെയടുത്ത് പോയി പരിചയപ്പെട്ടാൽ നന്നായി സംസാരിക്കും. പക്ഷെ ആ ബന്ധം നിലനിർത്താനും മിയക്ക് പറ്റുന്നില്ലെന്ന് ശിൽപ്പ പറഞ്ഞു.

  ആ സ്വഭാവം നല്ലതുമാണ്, കുറേ അപകടങ്ങൾ നമുക്ക് ഒഴിവാക്കാനും പറ്റുമെന്നും ശിൽപ്പ പറഞ്ഞു. മിയയും അക്കാര്യം സമ്മതിച്ചു. എന്നോട് ഒന്നിങ്ങോട്ട് മിണ്ടിയാൽ ബാക്കി ഞാൻ സംസാരിച്ചോളും. പക്ഷെ ആ ഒന്നാമത്തെ സ്റ്റെപ്പ് എടുക്കാൻ തനിക്ക് മടിയാണെന്നും മിയ പറഞ്ഞു.

  Read more about: miya george
  English summary
  actress miya george about why govind padmasoorya still not married; says he don't like that question
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X