For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കെട്ടിയോനെ കളഞ്ഞ് പണത്തിനും ഫാന്‍സിനും പിന്നാലെ പോവുന്നു; പരിഹസിക്കാന്‍ വന്നവന് ചുട്ടമറുപടിയുമായി നവ്യ നായര്‍

  |

  വമ്പന്‍ മേക്കോവറില്‍ തിരിച്ച് വരവ് നടത്തി ഞെട്ടിച്ചിരിക്കുകയായിരുന്നു നടി നവ്യ നായര്‍. വിവാഹം കഴിഞ്ഞതോട് കൂടി സിനിമാഭിനയത്തില്‍ നിന്നും വര്‍ഷങ്ങളോളം നവ്യ മാറി നിന്നിരുന്നു. നടിയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരുന്നവര്‍ക്ക് മുന്നില്‍ നവ്യ ശക്തമായി തന്നെ തിരികെയെത്തി.

  പഴയതിലും മാറ്റത്തോടെ സിനിമയിലേക്ക് എത്തിയ നവ്യയെ അനുകൂലിക്കുന്നവര്‍ക്കിടയില്‍ ചില വിമര്‍ശരകരുമുണ്ട്. ഏറ്റവും പുതിയതായി നവ്യ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കളിയാക്കിയും പരിഹസിച്ച് കൊണ്ടുമാണ് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്. ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ അദ്ദേഹത്തിനുള്ള ചുട്ടമറുപടിയുമായി നവ്യ നേരിട്ടെത്തുകയും ചെയ്തു. വിശദമായി വായിക്കാം..

  ഇന്‍സ്റ്റാഗ്രാമിലൂടെ പുതിയ ചില ഫോട്ടോസുമായി എത്തിയതായിരുന്നു നടി നവ്യ നായര്‍. വെള്ളനിറമുള്ള സ്ലീവ്‌ലെസ് ഡ്രസ്സില്‍ അതീവ സുന്ദരിയായിട്ടാണ് നടി ചിത്രങ്ങളിലുള്ളത്. 'പേടിയില്ലാതെ ഇരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ അതിന് സ്‌നേഹം തിരഞ്ഞെടുക്കുകയാണ് വേണ്ടത്' എന്നുമാണ് നവ്യ ഫോട്ടോയ്ക്ക് ക്യാപ്ഷനായി കൊടുത്തത്. ഭക്ഷണം കഴിക്കാനായി ഏതോ റസ്‌റ്റോറന്റില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളായിരുന്നിത്.

  Also Read: പ്രായമുള്ള ആന്റിമാർ വരെ പച്ചത്തെറിയാണ് വിളിക്കുന്നത്, ഇനി സഹിക്കാൻ വയ്യ; നിയമനടപടിക്കെന്ന് അഭിരാമി

  നവ്യ വീണ്ടും സുന്ദരിയായി, ചമയങ്ങളൊന്നുമില്ലാത്ത ചിത്രം സൂപ്പറായി, ബ്യൂട്ടിക്വീനാണ് ചേച്ചി, ഇപ്പോഴും ഇതുപോലെ ഇരിക്കാന്‍ എന്താണ് ചെയ്യുന്നത് തുടങ്ങി നവ്യയുടെ സൗന്ദര്യത്തെ പുകഴ്ത്തിയും അഭിനന്ദിച്ചും നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ചിലര്‍ നവ്യയുടെ സിനിമകളിലെ ഡയലോഗ് പറഞ്ഞ് കളിയാക്കുയും ചെയ്യുന്നതിരുന്നു. ഇതിനിടയിലേക്കാണ് നടിയെ വിമര്‍ശിച്ച് കൊണ്ട് ബാബുരാജ് എന്നൊരാള്‍ കമന്റിട്ടിരിക്കുന്നത്.

  Also Read: ഓരോ സീനിലും കരീനയ്ക്ക് ടെൻഷൻ; ഏറ്റവും കംഫർ‌ട്ടബിൾ ആയ നായികയെക്കുറിച്ച് സിദ്ദിഖ്

  'കെട്ടിയോനെയും കളഞ്ഞ് പണം, ഫാന്‍സ്, ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാന്‍. ജീവിതം ഒന്നേ ഉള്ളു. സന്തോഷമായിരിക്കണം' എന്നാണ് ഇദ്ദേഹം കമന്റിലൂടെ പറയുന്നത്. ആരാധകന്റെ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ നവ്യ മറുപടിയുമായി എത്തി. 'ഇതൊക്കെ ആരാ തന്നോട് പറഞ്ഞേ? പിന്നെ അവസാന ലൈന്‍ സത്യമാണ് കേട്ടോ. ജീവിതം ഒന്നേ ഉള്ളു. നിങ്ങളും സന്തോഷമായിരിക്കൂ, എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞ് നടക്കുന്നേ' എന്നായിരുന്നു നവ്യയുടെ മറുപടി.

  Also Read: 'എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് പോയി, പക്ഷെ ഞാൻ തോൽക്കില്ല, ബീനയ്ക്ക് ഇപ്പോൾ കോൾ‌ ചെന്നുകാണും'; മനോജ് കുമാർ

  മുന്‍പ് സമാനമായ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ മിണ്ടാതെ ഇരിക്കുകയാണ് പലരും ചെയ്തിരുന്നത്. എന്നാല്‍ ശക്തമായ മറുപടി പറഞ്ഞ് രംഗത്ത് വരാന്‍ ശ്രമിച്ച നവ്യയ്ക്ക് അഭിനന്ദനവുമായി ആരാധകരെത്തി. ചുട്ടമറുപടി കൊടുക്കുമ്പോള്‍ ഇങ്ങനെ വേണമെന്നും ഇതില്‍ കുറഞ്ഞതൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ലെന്നുമാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

  2010 ലാണ് സന്തോഷ് മേനോനുമായിട്ടുള്ള നവ്യയുടെ വിവാഹം. വൈകാതെ ഒരു മകനും നടി ജന്മം കൊടുത്തു. ഈ കാലയളവിലാണ് സിനിമയില്‍ നിന്നും നടി മാറി നിന്നത്. ഇടയ്ക്ക് ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിച്ചെങ്കിലും ഈ വര്‍ഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവാണ് നടത്തിയത്.

  English summary
  Navya Nair Shutdown Criticizers Who Commented With Provoking Comments Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X