For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ ​പ്ര​ഗ്നൻ്റാണ്, ഓണനാളിൽ അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ച് നടി മൈഥിലി, ചിത്രങ്ങൾ വൈറൽ

  |

  ഓണനാളിൽ അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ച് നടി മൈഥിലി. സോഷ്യൽ മീഡിയയിലൂടെയാണ് താരം സന്തോഷ വാർത്ത പങ്കുവെച്ചത്. ഭാർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആരാധകരെ താൻ അമ്മയാകാൻ പോകുന്ന സന്തോഷം അറിയിച്ചത്. ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രത്തിൻ്റെ കൂടെ ഓണാശംസകളും കൂടെ കൂടുംബം വലുതാവുന്നതിന്റെ സന്തോഷവും താരം പങ്കുവെച്ചു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേർ ചിത്രത്തിന് താഴെ ആശംസാ കമന്റുകളുമായെത്തിയിട്ടിട്ടുണ്ട്.

  ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പ് വിശദമായി വായിക്കാം. എല്ലാവര്‍ക്കും ഓണാശംസകള്‍. അതിനൊപ്പം ഞാനൊരു സന്തോഷവാര്‍ത്ത കൂടി നിങ്ങളോട് പങ്കുവെക്കുകയാണ്. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍ ഇപ്പോൾ എന്നുമായിരുന്നു മൈഥിലി കുറിച്ചത്. സുഹൃത്തുക്കളും ആരാധകരുമെല്ലാം മൈഥിലിക്ക് ആശംസകൾ അറിയിച്ച് എത്തിയിരുന്നു.

  ഏപ്രിൽ 28ന് ​ഗുരുവായൂരിൽ വെച്ചായിരുന്നു മൈഥിലിയുടേയും സമ്പത്തിൻ്റെയും വിവാഹം. കൊടൈക്കനാലിലെ ഒരു ട്രീ ഹൗസില്‍ വെച്ചാണ് മൈഥിലിയും സമ്പത്തും ആദ്യമായി തമ്മിൽ കാണുന്നത്. നഗരത്തിരക്കില്‍ നിന്നും മാറി താമസിക്കാനായി കുറച്ച് സ്ഥലം വാങ്ങണമെന്ന് കരുതിയാണ് അങ്ങോട്ടേക്ക് പോയത്. അവിടെ വെച്ചാണ് ആദ്യമായി സമ്പത്തിനെ കണ്ടുമുട്ടിയത്.

  പിന്നീട് ഞങ്ങൾ പരിചയപ്പെട്ടു സുഹൃത്തുക്കളായി. ആ സൗഹൃദം പ്രണയമാവുകയായിരുന്നു. ഞങ്ങൾ തമ്മിൽ ആദ്യമായി കണ്ട സ്ഥലം സ്വന്തമാക്കുകയും ചെയ്തു. വിവാഹം കഴിച്ചാലോ എന്ന് ആദ്യം ചോദിച്ചത് സമ്പത്താണെന്ന് മൈഥിലി മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  Also Read: ശ്രീനിവാസൻ കാരണം കുറേ പ്രശ്നങ്ങൾ ഉണ്ടായി, 'ഒറ്റ രാത്രി കൊണ്ട് നഷ്ടമായത് ലക്ഷങ്ങൾ'; നിർമ്മാതാവ്

  കൊടൈക്കനാലിൽ സ്ഥലം നോക്കാന്‍ ചെന്നപ്പോൾ സമ്പത്താണ് ഞങ്ങൾക്കൊപ്പം വന്നത്. ആ യാത്രകള്‍ക്കിടെ സംസാരിച്ച് പരസ്പരം ഇഷ്ടം ആയി. ഒരു ദിവസം പെട്ടെന്ന് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് സമ്പത്ത് ചോദിച്ചു. ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയുടെ മറുപടി കേട്ട് ഞാന്‍ ഞെട്ടി.

  സമ്പത്തിനെ പോലെ ഒരാളെ മോള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ആദ്യം കണ്ടപ്പോഴേ അമ്മ ആഗ്രഹിച്ചിരുന്നുഎന്ന് പറഞ്ഞു. ദൈവം അമ്മയുടെ പ്രാര്‍ഥന കേട്ടിട്ടുണ്ടാവും. കാരണം അനുഗ്രഹം പോലെയാണ് സമ്പത്ത് ജീവിതത്തിലേക്ക് വന്നത്,' നടി വ്യക്തമാക്കി.

  Also Read: 'കളി കാര്യമായി'; ബി​ഗ് ബോസ് താരം രമ്യയും സീരിയൽ നടി അൻഷിതയും തമ്മിൽ അടി, രമ്യയുടെ ദേഹത്ത് ഉപ്പെറിഞ്ഞ് അൻഷിത!

  രണ്ട് കുടുംബങ്ങളുടേയും പിന്തുണയോടെ ലവ് കം അറേ​ഞ്ച്ഡ് മാരേജായാണ് നടന്നത്. മൈഥിലിക്ക് ഇഷ്ടമുണ്ടെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് തുടരുമെന്നും അതിനൊരിക്കലും താൻ എതിരല്ലെന്നും സമ്പത്ത് വ്യക്തമാക്കിയിരുന്നു. ബ്രെറ്റി ബാലചന്ദ്രനെന്നാണ് മൈഥിലിയുടെ യഥാർഥ പേര്. പത്തനംതിട്ട കോന്നി സ്വദേശിയാണ് താരം.

  Also Read: പ്രസവശേഷം ബോഡി ഷെമിങ്ങിന് വിധേയയായ ഐശ്വര്യ; അന്ന് വിമർശകരുടെ വായടപ്പിച്ചത് ഇങ്ങനെ

  ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, കേരള കഫെ, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് മൈഥിലിയുടെ ശ്രദ്ധേയ ചിത്രങ്ങൾ. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനെത്താനുള്ള സിനിമ.

  Read more about: mythili
  English summary
  Actress Mythili Shared a good news That she promoted to motherhood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X