For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ ഫോൺ വിളിച്ച് ബില്ല് കൂടിയപ്പോൾ അത് പത്രത്തിൽ പോലും വന്നു, പ്രണയത്തെക്കുറിച്ച് പറഞ്ഞ് ഷീലു ഏബ്രഹാം

  |

  മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ഷീലു എബ്രഹാം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരം ഒരു നർത്തകികൂടിയാണ്. സിനിമയിൽ എത്തിയിട്ട് ഒമ്പത് വർഷത്തോളം ആകുന്നു. ഇതിനോടകം തന്നെ നിരവധി സിനിമകളുടെ ഭാഗമാവുകയും മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങിയ മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള അവസരവും ഷീലുവിന് ലഭിച്ചു.

  അടുത്തിടെ അമൃത ടിവിയിലെ സ്വാസിക അവതാരികയായിട്ടെത്തുന്ന റെഡ് കാർപ്പെറ്റ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു. ആ വേദിയൽ തൻ്റെ വിവാഹത്തെക്കുറിച്ചും താരം മനസ്സ് തുറന്ന് പറഞ്ഞിരുന്നു. നിർമ്മാതാവും അബാം മൂവീസ് ഉടമയുമായ എബ്രഹാം മാത്യുവാണ് ഷീലുവിൻറെ ഭർത്താവ്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ഒരു യാത്രക്കിടെ വിമാനത്താവളത്തിൽ വെച്ചാണ് ആദ്യമായി തമ്മിൽ കാണുന്നത്.

  അവിടെവെച്ച് അദ്ദേഹം വന്ന് പരിചയപ്പെടുകയും ചെയ്തു. ഒരു വിസിറ്റിം​ഗ് കാർഡ് ഒക്കെ തന്നിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ കോൺടാക്ട് ചെയ്യണം എന്ന് പറഞ്ഞു. പിന്നീട് എങ്ങനെയൊക്കെയോ സഹോദരൻ്റെ നമ്പർ കണ്ടുപിടിച്ച് വീട്ടിൽ വന്നു. പഠിക്കുന്ന സമയത്ത് ഞാൻ നിൽക്കുന്ന ഹോസ്റ്റലിൽ എന്നെ കാണാൻ വന്നിരുന്നു. എനിക്ക് ആ സമയത്ത് ഒന്നും അങ്ങനെയുള്ള ചിന്തയുണ്ടായിരുന്നില്ല. എന്നെ കണ്ടപ്പോഴെ പുള്ളിക്ക് അത് മനസ്സിലായിരുന്നു. ഭയങ്കര കെയറിം​ഗ് ഒക്കെയായിരുന്നു.

  Also Read: 'എന്റെ അടിവസ്ത്രം കൂടെ ഊരി നോക്കെടാ', ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവർക്ക് റിയാസിൻ്റെ മറുപടി

  'ജോലിയൊക്കെ കിട്ടിയ ശേഷം ഫോൺ വിളിക്കാൻ തുടങ്ങിയിരുന്നു. 2005 ലൊക്കെ ഇന്നത്തത് പോലെ ഫ്രീയായി വിളിക്കാനൊന്നും കഴിയില്ല. ഒരു അരമണിക്കൂർ ഒക്കെ സംസാരിച്ചാൽ തന്ന ഒരുപാട് കാശ് ആകും രണ്ട് പേർക്കും. എനിക്ക് കിട്ടുന്ന ശമ്പളം മുഴുവൻ ഇങ്ങനെ ഫോൺ വിളിച്ചിട്ട് തീരുകയാണ്'.

  'ഒന്ന് രണ്ട് മാസം ഇങ്ങനെ വിളിച്ച് വിളിച്ച് പോകുകയാണ്. ഒരു ദിവസം ടൈംസ് ഓഫ് ഇന്ത്യയുടെ ഫ്രണ്ട് പേജിൽ അദ്ദേഹത്തിൻ്റെ ഫോട്ടോ വന്നു. ഏറ്റവും കൂടുതൽ ബിൽ അടച്ച ആളെന്ന നിലയിൽ. അന്ന് ഓറഞ്ച് എന്ന് പറഞ്ഞ സിം കാർഡ് ആയിരുന്നു. കമ്പനിക്കാർ താങ്ക്യു മിസ്റ്റർ എബ്രഹാം എന്നൊക്കെ പറഞ്ഞ് നൽകി. പിന്നീട് ഉടൻ വിവാഹത്തിലേക്കും എത്തിയിരുന്നു', ഷീലു പറഞ്ഞു.

  Also Read: എൻ്റെ വീട്ടിൽ നിന്ന് ഒരു സൂപ്പർ ഹീറോയെ കിട്ടി, എൻ്റെ പപ്പയുടെ ശരീരം ഇനി മെഡിക്കൽ കോളേജിനെന്ന് നടി മറീന

  വീപ്പിങ്ങ് ബോയ് എന്ന മലയാള സിനിമയിലൂടെയായിരുന്നു ഷീലു അഭിനയത്തിലേക്ക് എത്തിയത്. ശേഷം മംഗ്ലീഷ്, ഷീ ടാക്സി, പുതിയ നിയമം, കനൽ, ആടുപുലിയാട്ടം, പുത്തൻ പണം, സോളോ, സദൃശ്യവാക്യം, പട്ടാഭിരാമൻ, ശുഭരാത്രി, അൽ മല്ലു, സ്റ്റാർ, വിധി തുടങ്ങിയ സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ ഷീലു അഭിനയിച്ചിട്ടുണ്ട്.

  Also Read: ആ നടന്‍ കുടുംബത്ത് കേറി വലിയൊരു കളി നടത്തി; അദ്ദേഹത്തെ അടിക്കാന്‍ പോയി, അന്നത്തെ സംഭവത്തെ കുറിച്ച് ജിഷിൻ മോഹൻ

  അമിഗോസ്, പൊൻമാണിക്യവേൽ ഇവയാണ് ഷീലുവിൻറേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമകൾ. വീപ്പിങ് ബോയ്, കനൽ, സദൃശ്യവാക്യം, സകലകലാശാല, ശുഭരാത്രി, പട്ടാഭിരാമൻ, സോളോ, സ്റ്റാർ‍, വിധി തുടങ്ങിയ സിനിമകൾ അബാം മൂവീസിൻറെ ബാനറിൽ എബ്രഹാം മാത്യു നി‍ർമ്മിച്ച സിനിമകളാണ്.

  Read more about: sheelu abraham
  English summary
  Actress Sheelu abraham Opens up about her love story at Red carpet show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X