'ഞാൻ കടന്ന് പോയത് നിനക്ക് ആലോചിക്കാൻ പോലും പറ്റില്ല!, ആ നടി പറഞ്ഞത് എന്നെ ഞെട്ടിച്ചു'; ശ്രുതി രാമചന്ദ്രൻ

മലയാള സിനിമയിൽ യുവ നായികമാരിൽ അറിയപ്പെടുന്ന താരമാണ് ശ്രുതി രാമചന്ദ്രൻ. പ്രേതം, സൺഡേ ഹോളിഡേ, മധുരം, കാണെക്കാണെ, തുടങ്ങിയ സിനിമകളിൽ നടി ശ്രദ്ധേയ വേഷം ചെയ്തു. തെലുങ്കിൽ ഡിയർ കംറേഡ് എന്ന സിനിമയിലും നടി ഒരു വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് നടി. ഇക്കാലയളവിനിടയിൽ സിനിമാ ലോകത്ത് നിന്ന് താനൊരുപാട് പഠിച്ചെന്നും എങ്ങനെ സ്വന്തം വ്യക്തിത്വം കാത്ത് സൂക്ഷിക്കാമെന്ന് മനസ്സിലാക്കിയെന്നും ശ്രുതി പറഞ്ഞു.

'അത് തമാശയായി കാണാനും ചിരിക്കാനും ഞാൻ സ്വയം നിർബന്ധിക്കുമായിരുന്നു'

'ഈ ഇൻഡസ്ട്രിയിലേക്ക് വരാനാ​ഗ്രഹിക്കുന്നവരോടാണ് ഇത് പറയാനാ​ഗ്രഹിക്കുന്നത്. പണ്ടൊരു സെറ്റിൽ ഇരിക്കുമ്പോൾ ലീഡ് ആക്ടർ ആരായാലും പരുഷനോ സ്ത്രീയോ അവർ ഒരു തമാശ പറയുമ്പോൾ അത് തമാശയായി കാണാനും ചിരിക്കാനും ഞാൻ സ്വയം നിർബന്ധിക്കുമായിരുന്നു. തിരിച്ച് വീട്ടിൽ പോവുമ്പോൾ അതെനിക്ക് തമാശയായി തോന്നിയില്ല, എന്തിനാണ് ഞാനതിന് ചിരിച്ചത് എന്ന് ആലോചിക്കുമായിരുന്നു അതൊക്കെ മനസ്സിലാക്കാൻ ഒരുപാട് സമയമെടുത്തു'

Also Read: ഞങ്ങള്‍ ഒരുമിച്ച് ചെലവഴിക്കുന്ന ഓരോ നിമിഷത്തിനും നന്ദിയെന്ന് ജോണ്‍; ധന്യയുടെ പിറന്നാള്‍ ആഘോഷിച്ച് ബ്ലെസ്ലിയും

'അത് എന്റെ ജീവിതത്തിലെ എല്ലാം വശങ്ങളെയും ബാധിച്ചു'

'ഒരു ഘട്ടത്തിൽ എന്റെ ഐഡന്റിറ്റി ഞാൻ മറന്നു. അത് എന്റെ ജീവിതത്തിലെ എല്ലാം വശങ്ങളെയും ബാധിച്ചു. എന്റെ റിലേഷൻഷിപ്പിലായിരിക്കാം, വർക്കിൽ ആയിരിക്കാം. എനിക്ക് ഒരു സത്യസന്ധത ഇല്ലായ്മ തോന്നി. ‌‌നമ്മൾ നമ്മളായി നിൽക്കുക എന്ന് പറയുന്നത് എളുപ്പമാണ്. പക്ഷെ 100 പേരുടെ ഇടയ്ക്ക് നമ്മൾ നമ്മളായി നിൽക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടാണ്,' ശ്രുതി രാമചന്ദ്രൻ പറഞ്ഞു. നമ്മളായി നിൽക്കുക എന്നതിന് വലിയ പ്രധാന്യം ഇപ്പോൾ നൽകുന്നുണ്ടെന്നും നടി വ്യക്തമാക്കി.

സങ്കടമായിരുന്നു അവളുടെ ശബദ്ത്തിലും കണ്ണിലും

സിനിമാ രം​ഗത്തെ ചൂഷണത്തെക്കുറിച്ച് ഒരു നടി പറഞ്ഞത് തന്നെ ഒരുപാട് ചിന്തിപ്പിച്ചെന്നും ശ്രുതി പറഞ്ഞു. 'ഒരു സെറ്റിൽ നിന്ന് ഞാൻ ഒരു കോ ആക്ടറോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. കാറിൽ പോവുമ്പോൾ അവൾ ചോദിച്ചു ശ്രുതിക്ക് സിനിമയിൽ വരണമെന്ന് ആ​ഗ്രഹം ഉണ്ടായിരുന്നോ എന്ന് ചോദിച്ചു. ഞാൻ വെറുതെ പറഞ്ഞു ഇല്ലെന്ന്. അവൾ എന്ന നോക്കി ശ്രുതിയൊക്കെ എന്ത് ലക്കിയാണ് എന്ന് ചോദിച്ചു. അതെന്താണെന്ന് ഞാൻ ചോദിച്ചു'

'ആദ്യ സിനിമ ദുൽഖറിന്റെ കൂടെ, രണ്ടാമത്തെ സിനിമ ജയസൂര്യയുടെ കൂടെ, ഇത് കഴിഞ്ഞ് നിനക്ക് അവസരങ്ങൾ വരുമെന്ന് അവൾ പറഞ്ഞു. അത് അസൂയയോ ഒന്നും ആയിരുന്നില്ല. സങ്കടമായിരുന്നു അവളുടെ ശബദ്ത്തിലും കണ്ണിലും. ശ്രുതീ, ഞാൻ കടന്ന് പോയിരിക്കുന്ന സന്ദർഭങ്ങൾ നിനക്ക് ആലോചിക്കാൻ പോലും പറ്റില്ല, എന്നവൾ പറഞ്ഞു, ഞാനത് മനസ്സിലാക്കുന്നു. കാരണം അവളുടെ ലോകം എന്റെതിൽ നിന്നും വ്യത്യസ്തമാണ്. അതെന്നെ വളരെ ബാധിച്ചു. അതിന് ശേഷം ഞാനൊരിക്കലും എനിക്ക് സിനിമയിലേക്ക് വരണമെന്നില്ലായിരുന്നു എന്ന് പറഞ്ഞിട്ടില്ല'

Also Read: ദിവസേന 2 ചിക്കനും 30 മുട്ടയും കഴിച്ചിരുന്നതാണ്; ബിഗ് ബോസിൽ വെച്ച് 14 കിലോ കുറഞ്ഞു പക്ഷെ വയറ് ചാടി: റോൺസൺ

'അച്ഛൻ മരിച്ചെന്നാണ് അവൾ പറഞ്ഞത്. അമ്മ അസുഖ ബാധിതയാണ്'

'അച്ഛൻ മരിച്ചെന്നാണ് അവൾ പറഞ്ഞത്. അമ്മ അസുഖ ബാധിതയാണ്. കുടുംബത്തെ നോക്കേണ്ടതുണ്ട്. ഒരു മൂത്ത ചേച്ചിയുണ്ട്. അനിയത്തിയുണ്ട്,' ശ്രുതി പറഞ്ഞു. പ്രതിഫലം സംബന്ധിച്ച് സിനിമയിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും നടി സംസാരിച്ചു. കുറച്ച് കാലം മുന്നേ ഒരു പരസ്യത്തിന് വിളിച്ചു.

വളരെ വിസിബിലിറ്റി നൽകും, വലിയ അവസരമാണ് എന്തുകാെണ്ട് ഏറെക്കുറെ സൗജന്യമായി ചെയ്ത് കൂടായെന്ന് എന്നോട് ചോദിച്ചു. ഞാൻ ആകെ തകർന്നു. ചെയ്ത വർക്ക് അത്രയും മോശമാണോ എന്ന് ഞാൻ ചിന്തിച്ചു. നമ്മൾ നമ്മൾക്ക് തന്നെ വില കൽപ്പിക്കേണ്ടതുണ്ടെന്നും ശ്രുതി ചൂണ്ടിക്കാട്ടി.

More from Filmibeat

Read more about: sruthi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X