For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ ഒരുമിച്ച് ചെലവഴിക്കുന്ന ഓരോ നിമിഷത്തിനും നന്ദിയെന്ന് ജോണ്‍; ധന്യയുടെ പിറന്നാള്‍ ആഘോഷിച്ച് ബ്ലെസ്ലിയും

  |

  സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടി ധന്യ മേരി വര്‍ഗീസിന്റെ ജന്മദിനമാണിന്ന്. ബിഗ് ബോസില്‍ പോയതോടെ വലിയ ആരാധകരെ സ്വന്തമാക്കിയതോടെ ധന്യയുടെ ജന്മദിനത്തിന് ആശംസാപ്രവഹാമാണ്. എല്ലായിപ്പോഴും ഭര്‍ത്താവ് ജോണിന്റെ സ്‌നേഹവും കരുതുലും തന്നെയാണ് ഈ പിറന്നാള്‍ ദിവസവും വേറിട്ട് നിര്‍ത്തുന്നത്.

  സോഷ്യല്‍ മീഡിയ പേജിലൂടെ പതിവ് തെറ്റിക്കാതെ പ്രിയതമയ്ക്ക് ജന്മദിന സന്ദേശവുമായി എത്തിയിരിക്കുകയാണ് ജോണ്‍. എന്നും കൂടെ നിന്നതിനുള്ള നന്ദിയും താരഭര്‍ത്താവ് പങ്കുവെച്ചു. ഇതിന് പിന്നാലെ ധന്യയ്ക്ക് ആശംസകള്‍ അറിയിച്ച് ബിഗ് ബോസിലെ താരങ്ങള്‍ കൂടി എത്തിയതോടെ സംഗതി കളറായിരിക്കുകയാണ്.

  'എന്റെ ഹൃദയത്തില്‍ ഒത്തിരിയധികം സന്തോഷം നല്‍കുന്ന പ്രിയപ്പെട്ട ഭാര്യയ്ക്ക് ജന്മദിനാശംസകള്‍. ഞങ്ങള്‍ ഒരുമിച്ച് ചെലവഴിക്കുന്ന ഓരോ നിമിഷത്തിനും ഞാന്‍ നന്ദിയുള്ളവനാണ്. ഞങ്ങളുടെ സന്തോഷം ഒരിക്കലും അവസാനിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട ധന്യയ്ക്ക് പിറന്നാള്‍ ആശംസകള്‍..' എന്നുമാണ് ജോണ്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

  Also Read: അവര്‍ ഒന്നായപ്പോള്‍ ഞാന്‍ പുറത്തായി; എന്നെ അദ്ദേഹം പറ്റിക്കുമെന്ന് പറഞ്ഞത് യേശുദാസാണെന്ന് പി ജയചന്ദ്രന്‍

  ധന്യയുടെ പിറന്നാളോഘഷത്തില്‍ ബിഗ് ബോസില്‍ സഹാതരങ്ങളായി ഉണ്ടായിരുന്ന കുട്ടി അഖിലും ബ്ലെസ്ലിയും പങ്കെടുത്തു. ഹാപ്പി ബെര്‍ത്ത് ഡേ സുഹൃത്തേ.. എന്നും പറഞ്ഞാണ് അഖില്‍ ആശംസ അറിയിച്ചിരിക്കുന്നത്. മൂവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും അഖില്‍ പോസ്റ്റ് ചെയ്തു. അതേ സമയം പിറന്നാളോഘഷത്തിനിടയില്‍ നിന്നുള്ള വീഡിയോയുമായിട്ടാണ് ബ്ലെസ്ലി എത്തിയത്.

  Also Read: മോള് ഹോട്ടലിലേക്ക് പോവുന്നത് ശരിയാണോ? ഡിജെ ആയി വര്‍ക്ക് ചെയ്ത കാലത്തെ അനുഭവം പറഞ്ഞ് സൂര്യ മേനോന്‍

  കേക്ക് മുറിച്ച് ബ്ലെസ്ലിയ്ക്കും അഖിലിനും ധന്യ വായില്‍ വെച്ച് കൊടുക്കുന്നതും തിരിച്ച് മധുരം പങ്കിടുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. 'ഏറ്റവും സന്തോഷം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ ചേച്ചീ..തന്ന സ്‌നേഹത്തിനും കരുതലിനും നന്ദി. ദൈവം അനുഗ്രഹിക്കട്ടേ' എന്നും ബ്ലെസ്ലി വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ പറഞ്ഞു. ബിഗ് ബോസില്‍ സഹമത്സരാര്‍ഥിയായി ഉണ്ടായിരുന്ന അപര്‍ണ മള്‍ബറിയും ധന്യയ്ക്ക് ആശംസകളുമായി വന്നു. തനിക്ക് ഈ ആഘോഷത്തിനെത്താന്‍ പറ്റാത്തതിലുള്ള നിരാശയും അപര്‍ണ പങ്കുവെച്ചിരുന്നു.

  Also Read: 'ലോകം എനിക്കെതിരെ തിരിഞ്ഞാലും... നീയാണ് എന്റെ ജീവിതം'; മകളെ കുറിച്ച് അമൃത സുരേഷ്, 'ബാല മകളെ മറന്നോ?'

  ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ ധന്യയും പങ്കെടുത്തിരുന്നു. അതുവരെ ഉണ്ടായിരുന്ന ഇമേജുകളെല്ലാം മാറ്റി മറിക്കുന്ന പ്രകടനമാണ് ധന്യ ബിഗ് ബോസിലൂടെ കാഴ്ച വെച്ചത്. ശക്തയായ മത്സരാര്‍ഥിയായിരുന്നത് കൊണ്ട് തന്നെ നൂറ് ദിവസങ്ങള്‍ വീടിനകത്ത് പൂര്‍ത്തിയാക്കാന്‍ നടിയ്ക്ക് സാധിച്ചു. ഫിനാലെ ദിവസമാണ് ധന്യ ഷോ യില്‍ നിന്നും പുറത്താവുന്നത്. ധന്യ ഷോ യിലേക്ക് പോയത് മുതല്‍ എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവ് ജോണും മകനും കൂടെ നിന്നിരുന്നു.

  2012 ലാണ് ജോണും ധന്യ മേരി വര്‍ഗീസും വിവാഹിതരാവുന്നത്. വിവാഹത്തിന് ശേഷം ചില പ്രതിസന്ധികള്‍ താരദമ്പതിമാര്‍ക്ക് നേരിടേണ്ടതായി വന്നിരുന്നു. വിവാഹത്തോടെ കുറച്ച് കാലം അഭിനയത്തില്‍ നിന്നും മാറി നിന്ന ധന്യ പിന്നീട് സീരിയലുകളിലൂടെ തിരിച്ച് വരവ് നടത്തി. സീതാകല്യാണം എന്ന സീരിയലിന് ശേഷം നിലവില്‍ കാണാക്കണ്മണി, മനസിനക്കരെ എന്നീ സീരിയലുകളിലാണ് ധന്യ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

  English summary
  Viral: John's Birthday Wish To His Wife Dhanya Mary Varghese Is All About Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X