twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കടയിൽ സാധനം എടുത്ത് കൊടുക്കാൻ നിന്ന പയ്യൻ; തിരിച്ചു പോരവെ ഭാര്യ പറഞ്ഞത് ഫാസിലിനെ ചിന്തിപ്പിച്ചു

    |

    മലയാള സിനിമയിലെ ജനപ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. അടുത്തിടെ റിലീസ് ചെയ്ത ന്നാ താൻ കേസ് കൊട് എന്ന സിനിമയ്ക്ക് ശേഷം നടന്റെ കരിയർ ​ഗ്രാഫ് കുത്തനെ ഉയർന്നിരിക്കുകയാണ്. കരിയറിൽ ഉയർച്ചയും താഴ്ചയും ഒരുപോലെ കണ്ട കുഞ്ചാക്കോ ബോബൻ ഒരു കാലത്ത് സിനിമാ നിർമാണ രം​ഗത്ത് സജീവമായിരുന്ന ബോബൻ കുഞ്ചാക്കോയുടെ മകനാണ്.

    1997 ലിറങ്ങിയ അനിയത്തി പ്രാവ് എന്ന സിനിമയിലൂടെയാണ് കുഞ്ചാക്കോ ബോബൻ അഭിനയ രം​ഗത്തെത്തുന്നത്. കുഞ്ചാക്കോ ബോബൻ സിനിമയിലെത്തിയതിനെക്കുറിച്ച് മുമ്പൊരിക്കൽ സംവിധായകൻ ആലപ്പി അഷറഫ് സംസാരിച്ചിരുന്നു. ചാക്കോച്ചന്റെ പിതാവ് ബോബൻ കുഞ്ചാക്കോയുടെ അടുത്ത സുഹൃത്തായിരുന്നു ആലപ്പി അഷറഫ്.

    വിദേശ സാധനങ്ങളുടെ ഒരു കട തന്നെ അദ്ദേഹം തുടങ്ങി

    'ബോബച്ചന് വിദേശത്ത് നിന്നുള്ള സാധനങ്ങളോട് വലിയ ഇഷ്ടമായിരുന്നു. ഏത് സാധനം കണ്ടാലും അദ്ദേഹം വാങ്ങും. ലക്ഷക്കണക്കിന് രൂപയുടെ പർച്ചേഴ്സ് നടത്തും. അവസാന കാലത്ത് സ്വന്തമായിട്ട് വിദേശ സാധനങ്ങളുടെ ഒരു കട തന്നെ അദ്ദേഹം തുടങ്ങി'

    'വീടിന്റെ സൈഡിൽ തന്നെ കടമുറി കെട്ടി. ഈ കടയിൽ അദ്ദേഹത്തിന്റെ സ്നേഹിതൻമാർ വന്ന് ഒരുപാട് സാധനങ്ങൾ വാങ്ങും. ഇതേപോലെ തന്നെ ഫോറിൻ സാധനങ്ങളോട് ഭ്രമമുള്ളയാളാണ് ഫാസിൽ. ഞങ്ങളൊക്കെ എവിടെയെങ്കിലും ടൂർ പോയാൽ ഒരു ലക്ഷം രൂപയൊക്കെ തന്നു വിടും. എന്തെങ്കിലുുമൊക്കെ വാങ്ങിച്ചു കൊണ്ടു വാ എന്ന് പറയും'

    Also Read: കുടുംബത്തിൽ വരുമാനമുള്ള ഏക വ്യക്തി!, ഗൗരിയെ കണ്ടുപഠിക്കാൻ ഷാരൂഖിനെ ഉപദേശിച്ച അക്കൗണ്ടന്റ്; സംഭവമിങ്ങനെ

    കടയിൽ സാധനം എടുത്ത് കൊടുക്കാൻ നിന്നതാണ് കുഞ്ചാക്കോ ബോബൻ

    'ഫാസിലും ഭാര്യ റോസിയും ഈ കടയിൽ സാധനം വാങ്ങാൻ വന്നപ്പോൾ സാധനം എടുത്ത് കൊടുക്കാൻ നിന്നതാണ് കുഞ്ചാക്കോ ബോബൻ. അന്ന് അനിയത്തി പ്രാവ് എന്ന പടം പ്ലാൻ ചെയ്തിട്ട് ഒരു പയ്യനെ അന്വേഷിച്ച് നടക്കുകയാണ് ഫാസിൽ. പോവുന്ന വഴി റോസി ഫാസിലിനോട് പറഞ്ഞു എന്തിനാണ് അന്വേഷിക്കുന്നത് നമ്മൾ പോയ കടയിൽ തന്നെയുണ്ടല്ലോ എന്ന് പറഞ്ഞു'

    'പലപ്പോഴും റോസി ഇത്തരം കാര്യങ്ങളിൽ ഫാസിലിനെ ​ഗെെഡ് ചെയ്യാറുണ്ടായിരുന്നു. അതെല്ലാം വളരെ സക്സസ് ആയിരുന്നു. ഖുശ്ബുവിനെ ഏതോ ഒരു പടത്തിൽ ചെറിയ റോളിൽ കണ്ടപ്പോൾ ഈ കുട്ടി നന്നായിരിക്കുമെന്ന് അവരായിരുന്നു പറഞ്ഞത്. അതെല്ലാം പുള്ളിക്ക് ലക്ക് ആയി വന്നിട്ടുണ്ട്'

     ടിനി ടോമിനെ കൊല്ലാനുള്ള ദേഷ്യമുണ്ട്; അടുത്ത വര്‍ഷം നിങ്ങളുടെ ഓണം ഞാന്‍ കുളമാക്കും, പ്രതിഷേധവുമായി ബാല ടിനി ടോമിനെ കൊല്ലാനുള്ള ദേഷ്യമുണ്ട്; അടുത്ത വര്‍ഷം നിങ്ങളുടെ ഓണം ഞാന്‍ കുളമാക്കും, പ്രതിഷേധവുമായി ബാല

    'മോനെ ഫാസിൽ നായകനാക്കാം എന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ട്'

    'ഫാസിലിന് അത് വലിയ താൽപര്യമായി. ഫാസിലിനെ സിനിമാ ഫീൽഡിലേക്ക് കൊണ്ടു വരാനുള്ള കാരണം ബോബൻ കുഞ്ചാക്കോ ആണ്. ഞാൻ രാവിലെ ഫ്ലാറ്റിൽ ഇരിക്കുമ്പോൾ ബോബച്ചൻ എന്നെ വിളിച്ചു. ബോബച്ചനാണ് ഫാസിലിന് പാച്ചി എന്ന പ്രശസ്ത പേരുണ്ടാക്കിയത്. എന്നെ വിളിച്ചത് അച്ചാപ്പൂ എന്നായിരുന്നു. അച്ചാപ്പൂ, മോനെ ഫാസിൽ നായകനാക്കാം എന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ട്'

    'അതിന്റെ അഭിപ്രായമെന്താണെന്ന് എന്നോട് ചോദിച്ചു. ഞാൻ എടുത്ത വായിൽ കൈ കൊടുക്ക് ബോബച്ചാ എന്ന് പറഞ്ഞു. അതവന്റെ പഠിത്തത്തെ ബാധിക്കില്ലേ അവനെ എംബിഎയ്ക്ക് വിടാനുള്ള പരിപാടിയാണ് അതൊക്കെ മുടങ്ങിയാൽ പ്രശ്നമാവില്ലേയെന്ന് അദ്ദേഹം പറഞ്ഞു'

    Also Read: നീയൊക്കെ എന്ത് തേങ്ങ ചെയ്താലും എനിക്ക് പ്രശ്നമില്ല, എൻ്റെ പേര് പറയാതെ നിങ്ങൾക്ക് ജീവിക്കാൻ കഴിയില്ലെന്ന് റോബിൻ

    'എംബിഎ കഴിഞ്ഞാൽ കിട്ടുന്നത് ബോബച്ചന് അറിയാമല്ലോ'

    ബോബച്ചാ എംബിഎ കഴിഞ്ഞാൽ കിട്ടുന്നത് ബോബച്ചന് അറിയാമല്ലോ പത്തോ അമ്പതിനായിരമോ ശമ്പളം കിട്ടും. സിനിമയിൽ വന്നാൽ ബോബച്ചന് അറിയാമല്ലോ. ഫാസിലായതിനാൽ ഇതിനകത്തെ റിസ്ക് വളരെ കുറവാണെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം വേറെയും അന്വേഷിച്ച് കാണും. എന്നോട് അഭിപ്രായം ചോദിച്ചു. ഞാൻ പറഞ്ഞു. അങ്ങനെ അനിയത്തി പ്രാവിന്റെ ഷൂട്ടിം​ഗ് അങ്ങ് തുടങ്ങുകയാണ്, ആലപ്പി അഷറഫ് പറഞ്ഞതിങ്ങനെ.

    Read more about: kunchacko boban
    English summary
    alleppey asharaf recalls kunchacko boban's entry to films; says fazil's wife rosy suggested him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X