For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീയൊക്കെ എന്ത് തേങ്ങ ചെയ്താലും എനിക്ക് പ്രശ്നമില്ല, എൻ്റെ പേര് പറയാതെ നിങ്ങൾക്ക് ജീവിക്കാൻ കഴിയില്ലെന്ന് റോബിൻ

  |

  ബി​ഗ് ബോസ് എന്ന ഷോയിലൂടെ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിൽ എത്തി ആദ്യ ആഴ്ചകളിൽ തന്നെ റോബിന് വേണ്ടി ആർമി ​ഗ്രൂപ്പുകളും പേജുകളും സമൂഹ മാധ്യമങ്ങളിൽ തയ്യാറായിരുന്നു. എഴുപതാമാത്തെ ദിവസം പുറത്തായില്ലായിരുന്നുവെങ്കിൽ ബി​ഗ് ബോസ് കിരീടം ചൂടാൻ സാധ്യതയുള്ള മത്സരാർത്ഥി കൂടിയായിരുന്നു റോബിൻ. സഹമത്സരാർത്ഥിയെ ആക്രമിച്ചതിൻ്റെ പേരിലാണ് ഷോയിൽ നിന്ന് പുറത്തായത്.

  ഷോയിൽ വെച്ച് ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത കിട്ടിയത് റോബിൻ എന്ന മത്സരാർത്ഥിക്കാണ്. അദ്യം മുതൽ റോബിന് കിട്ടിയ അതേ സ്വീകരണം തന്നെയാണ് ഇപ്പോഴും ലഭിച്ച് കൊണ്ടിരിക്കുന്നത്. ബി​ഗ് ബോസിനകത്ത് വെച്ച് പല മത്സരാർത്ഥികളും റോബിന് ലഭിക്കുന്ന സ്വീകാര്യത കുറച്ച് നാളത്തേക്ക് മാത്രമേ ഉണ്ടാകുള്ളു എന്ന് പറഞ്ഞിരുന്നു.

  എന്നാൽ അതിന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. എല്ലാവർക്കും ഒരു അത്ഭുതം തന്നെയാണ്. ഷോ കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും റോബിന് ലഭിക്കുന്ന സ്വീകാര്യത കണ്ടിട്ട്.

  ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ റോബിനെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നു. ആദ്യത്തെ സിനമയുടെ പ്രഖ്യാപനം മോഹൻലാലിൻ്റെ ഫേസ്ബുക്ക് വഴിയാണ് നടത്തിയത്. പ്രമുഖ നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ പ്രോജക്ടിലാണ് റോബിൻ നായകനായി എത്തുന്നത്. അടുത്തിടെ റോബിനെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ട് ഗോകുലം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ പോകുന്നുവെന്ന് നിര്‍മാതാവ് ഗോകുലം ഗോപാലൻ അനൗണ്‍സ് ചെയ്തിരുന്നു.

  മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നതിന് മുമ്പ് ഡോക്ടർ മച്ചാൻ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. മോട്ടിവേഷണൽ കണ്ടൻ്റ് ക്രിയേറ്റർ, കവർ സോം​ഗ് വേർഷനുമൊക്കെയാണ് പങ്കുവെച്ചുകൊണ്ടിരുന്നത്. വളരെ കഷ്ടപ്പെട്ടിട്ടാണ് ബി​ഗ് ബോസിൽ എത്തിയതെന്ന് റോബിൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. സിനിമാ മോഹ​വുമെല്ലാം ബി​ഗ് ബോസിലേക്ക് വരുമ്പോൾ റോബിനുണ്ടായിരുന്നു.

  Also Read: 'എന്റെ അടിവസ്ത്രം കൂടെ ഊരി നോക്കെടാ', ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവർക്ക് റിയാസിൻ്റെ മറുപടി

  ബി​ഗ് ബോസിനെ കുറിച്ച് നല്ലതുപോലെ പഠിച്ചശേശമാണ് ഷോയിൽ മാറ്റുരക്കാൻ എത്തിയത്. റോബിനെ സ്നേഹിക്കുന്ന പോലെ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ഡീ​ഗ്രേഡ് ചെയ്യാനും കുറച്ച് പേർ ഉണ്ട്. റോബിന് ലഭിക്കുന്ന ഓരോ സ്വീകാര്യതകൾ കാണുമ്പോഴും സോഷ്യൽ മീഡിയ വഴി റോബിനെതിരെയുള്ള അസ്ത്രങ്ങൾ പടച്ച് വിടുകയും ചെയ്യുന്നുണ്ട്.

  Also Read: എൻ്റെ വീട്ടിൽ നിന്ന് ഒരു സൂപ്പർ ഹീറോയെ കിട്ടി, എൻ്റെ പപ്പയുടെ ശരീരം ഇനി മെഡിക്കൽ കോളേജിനെന്ന് നടി മറീന

  കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് ഡോക്ടർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിന്നു, നിമിഷ നേരം കൊണ്ടാണ് അത് വൈറലായി മാറിയത്. കുറിപ്പിൽ പറഞ്ഞത് വിശദമായി വായിക്കാം. ഡിയർ ഹേറ്റേഴ്സ് ഡീ​ഗ്രഡേഴ്സ് , നീയൊക്കെ എന്ത് തേങ്ങ ചെയ്താലും എനിക്ക് ഒരു പ്രശ്നവുമില്ല. റോബിൻ രാധാകൃഷ്ണൻ എന്ന എൻ്റെ പേര് ഉപയോ​ഗിക്കാതെ നിങ്ങൾ ഒരൽപം പോലും മുന്നോട്ട് പോകാൻ പറ്റാത്ത അവ്സ്ഥ ആയി.

  Also Read: ആ നടന്‍ കുടുംബത്ത് കേറി വലിയൊരു കളി നടത്തി; അദ്ദേഹത്തെ അടിക്കാന്‍ പോയി, അന്നത്തെ സംഭവത്തെ കുറിച്ച് ജിഷിൻ മോഹൻ

  എന്നെ വെറുക്കുന്നവരോട്, നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം. ഞാൻ നിങ്ങളെക്കൊണ്ട് എനിക്ക് പണി എടുപ്പിക്കുകയാണ്. നിങ്ങൾ എൻ്റെ തൊഴിലാളികളാണ്. സമൂഹ മാധ്യമങ്ങളിൽ ഞാൻ ലൈവ് ആയി നിൽക്കാൻ നിങ്ങളാണ് കാരണം. എന്ന് നിങ്ങൾ എന്നെക്കുറിച്ച് പറഞ്ഞ് നിർത്തുന്നുവോ അന്ന് തൊട്ടെ എൻ്റെ റീച്ച് കുറയുള്ളൂ.

  അതുകൊണ്ട് നിങ്ങൾ എന്നെ പറയുന്നത് നിർത്തരുത്, തുടരണം. സോഷ്യൽ മീഡിയയിൽ ഞാൻ ലൈവ് ആയി നിൽക്കാനുള്ള എൻ്റെ സ്ട്രാറ്റജി ഇതാണ്. പിന്നെ ഒരു കാര്യം കൂടി എന്നെ വെറുക്കുന്നവരോട് നിങ്ങളാണ് ശരിക്കും എൻ്റെ പി ആർ വർക്കേഴ്സ്. പറഞ്ഞിട്ട് കളിക്കുന്നതാ എനിക്ക് ശീലം. ഇൻസ്റ്റ​ഗ്രാമിലൂടെ റോബിൻ കുറിപ്പ് പങ്കുവെച്ചത്.

  Read more about: bigg boss
  English summary
  Bigg Boss Fame Robin Radhakrishnan Shared A post For Degraders on Social Media Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X