പോലീസ് അന്വേഷണം നടത്തിയത് പ്രതികളെ സഹായിക്കാൻ, എഫ്ഐആർ ഇട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രിയോട് പറഞ്ഞത് കളവ്!

തനിക്ക് എതിരെ മോശം പ്രചാരണം നടത്തിയവർക്കെതിരെ എഫ്ഐആർ ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നുവെന്ന് നടി അൻസിബ ഹസൻ. നടിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. പാലാരിവട്ടം പോലീസ് പ്രതികളെ സഹായിക്കാനുള്ള തെളിവുകൾക്ക് വേണ്ടി അന്വേഷണം നടത്തിയതായും അൻസിബ പറയുന്നു.

Also Read
'ആരോ എന്തോ പറയട്ടെ... ഞാൻ റിതപ്പനെ കാണാൻ അവിടെ പോകുമെന്ന് കിച്ചു, ബിഷപ്പ് നോബിൾ ഫിലിപ്പ് ഏത് സഭയിലുള്ളതാണ്?'
'ആരോ എന്തോ പറയട്ടെ... ഞാൻ റിതപ്പനെ കാണാൻ അവിടെ പോകുമെന്ന് കിച്ചു, ബിഷപ്പ് നോബിൾ ഫിലിപ്പ് ഏത് സഭയിലുള്ളതാണ്?'

നടിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു... ഞാൻ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയെ ഫോണിൽ വിളിച്ചത് എന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടാനല്ല. മറിച്ച് ഇൻസ്റ്റാഗ്രാമിൽ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തടയാൻ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിക്കാനാണ്.

Ansiba Hassan

ആ വീഡിയോയുടെ മുഴുനീള പതിപ്പ് അടുത്ത ദിവസം തന്നെ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയാൻ പോലീസിന് നിർദേശം നൽകണമെന്ന് അപേക്ഷിക്കാനാണ് ഞാൻ വിളിച്ചത്. അല്ലാത്തപക്ഷം എന്റെ മാനത്തിന് തിരുത്താനാകാത്ത വിധം വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഞാൻ അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചത്.

എന്നാൽ കേസിൽ എഫ്ഐആർ ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നു. ആഭ്യന്തര മന്ത്രിയുടെ ഇടപെടലിൽ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത ദിവസം തന്നെ പ്രതികൾ ആ മുഴുനീള വീഡിയോ യുട്യൂബിലൂടെ പരസ്യമായി പ്രചരിപ്പിക്കാൻ തുടങ്ങിയത്. അപ്പോഴാണ് പോലീസ് അതുവരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന യാഥാർത്ഥ്യം ഞാൻ മനസിലാക്കുന്നത്.

Recommended For You
നിങ്ങളുടെ മകൾ ബുള്ളി ചെയ്ത ആളാണ് ഞാൻ, ഡാൻസിന് നടുവിലെ സ്ഥാനം നിങ്ങൾ പിടിച്ച് വാങ്ങി, ഇത് കർമ്മ: കമന്റ്!
നിങ്ങളുടെ മകൾ ബുള്ളി ചെയ്ത ആളാണ് ഞാൻ, ഡാൻസിന് നടുവിലെ സ്ഥാനം നിങ്ങൾ പിടിച്ച് വാങ്ങി, ഇത് കർമ്മ: കമന്റ്!

പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പ്രതികൾ പരാമർശിച്ച ഞാൻ താമസിച്ചിരുന്ന ഹോട്ടൽ കേന്ദ്രീകരിച്ച് പാലാരിവട്ടം പോലീസ് അന്വേഷണം നടത്തിയത് പ്രതികളെ സഹായിക്കാനുള്ള തെളിവുകൾക്ക് വേണ്ടിയായിരുന്നു. അവിടെ നിന്ന് അനുകൂലമായി ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ഇത് വെറുമൊരു മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തി തീർത്ത് പരാതി എഴുതിത്തള്ളാൻ പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്.

ഇതേ പ്രതി നൽകിയ ഒരു വ്യാജ പരാതിയുടെ പുറത്താണ് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് എന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചതെന്ന കാര്യം ആരും മറന്നുപോകരുത്. കാക്കിക്കുള്ളിൽ നിങ്ങൾ ആരായാലും നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂർണ്ണ ബോധ്യത്തിലാണ് ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലിൽ മുട്ടുന്നത്.

Ansiba Hassan

നീതി ലഭിക്കുന്നതുവരെ ആ വാതിലിൽ ഞാൻ മുട്ടിക്കൊണ്ടേയിരിക്കും എന്നും അൻസിബ കുറിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ യുട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ അൻസിബ നൽകിയ പരാതി മാനനഷ്ടക്കേസ് മാത്രമാണ് എന്നാണ് പാലാരിവട്ടം പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. അതിന് എതിരേയും നടി പ്രതികരിച്ച് എത്തിയിരുന്നു. എന്നെ യുട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധിയിൽ എത്തിച്ച് അസത്യപ്രചാരണം നടത്തുകയും ചെയ്ത പ്രതികൾക്കെതിരെ ഞാൻ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ ഈ വിഷയം കേവലം ഒരു മാനനഷ്ടക്കേസ് മാത്രമാണ് എന്നാണ് പാലാരിവട്ടം പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. അതിനൊപ്പം അൻസിബ നൽകുന്ന പരാതികൾ അന്വേഷിക്കലല്ല കേരള പോലീസിന്റെ ജോലിയെന്ന് സർക്കാർ കോടതിയിൽ പറഞ്ഞതായും അറിയാൻ കഴിഞ്ഞു.

You May Also Like
അമ്മ അച്ഛനെ അടിച്ചു! സിസിടിവി വീഡിയോയുമായി സിന്ധു കൃഷ്ണ; കാര്യങ്ങൾ വീണ്ടും വഷളാകുന്നു
അമ്മ അച്ഛനെ അടിച്ചു! സിസിടിവി വീഡിയോയുമായി സിന്ധു കൃഷ്ണ; കാര്യങ്ങൾ വീണ്ടും വഷളാകുന്നു

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നതെന്ന് വ്യക്തമാക്കണം. എങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ നേരിടേണ്ടി വരുന്ന അപമാനങ്ങൾ ക്ഷമിച്ചുകളയാൻ ഞാൻ തയ്യാറാണ് എന്നാണ് അന്ന് അൻസിബ അന്ന് കുറിച്ചത്. അതേസമയം സ്ത്രീത്വത്തെ അപമാനിച്ചതിനും മതപരമായി അധിക്ഷേപിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തിട്ടുണ്ട്.

Read more about: ansiba hassan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X