For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഷുവിന്റെ വീട്ടിലേക്ക്, ഈ സമയത്ത് ദൂരെ യാത്രകളും പുറത്ത് നിന്നുമുള്ള ഫുഡും ഒഴിവാക്കി കൂടെയെന്ന് ആരാധകർ

  |

  ബഷീർ ബഷിയും കുടുംബവും സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. ഇവരുടെ വിശേഷങ്ങളെല്ലാം ആരാധകർക്കായി സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കാറുമുണ്ട്. ബി​ഗ് ബോസ് മലയാളം സീസൺ 1 ൽ മത്സരിക്കാൻ എത്തിയതോടെയാണ് ബഷീറും കുടുംബവും മലയാളികൾക്ക് സുപരിചിതരായത്. രണ്ട് ഭാര്യമാർക്കൊപ്പമുള്ള സന്തോഷമായ ജീവിതം കാണാൻ പ്രേക്ഷകർക്കും താത്പര്യമാണ്. അതുകൊണ്ട് ഇവരുടെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്.

  അടുത്തിടെയാണ് ഇവരുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്നുണ്ടെന്നുള്ള സന്തോഷം പങ്കുവെച്ചത്. ബഷീറിൻ്റെ രണ്ടാം ഭാര്യ മഷൂറ ​ഗർഭിണിയാണെന്നുള്ള വിവരം സമൂഹ മാധ്യമങ്ങളിൽ കൂടെ തന്നെയാണ് ആരാധകരെ അറിയിച്ചതും. പിന്നീട് അങ്ങോട്ടുള്ള സ്കാനിങ്ങിനെക്കുറിച്ചും ആശുപത്രിയിൽ പോകുന്ന വിവരങ്ങളും എല്ലാം തന്നെ വീഡിയോ ആയി തന്നെ പങ്കുവെച്ചിട്ടുണ്ട്.

  അടുത്തിടെ വാങ്ങിയ പുതിയ കാറിൽ സുഹൃത്തുക്കളുമായി ​ഗോവൻ ട്രിപ്പ് കഴിഞ്ഞ് വന്ന ഉടനെ അടുത്ത ട്രിപ്പ് പോകുകയാണ്. ഇത്തവണ കുടുംബത്തോടൊപ്പമാണ് യാത്ര. മഷുവിൻ്റെ മാം​ഗ്ലൂരിലെ വീട്ടിലേക്ക് ആണ് ട്രിപ്പ് പോകുന്നത്. വീട്ടിൽ നിന്ന് ഇറങ്ങുന്നതുമുതലുള്ള വീഡിയോ ആണ് പങ്കുവെച്ചിട്ടുള്ളത്.

  മാംഗ്ലൂർ വരെ ഞാൻ ഒറ്റക്ക് ഡ്രൈവ് ചെയ്യണമെന്ന പരിഭവവും ബഷീർ പങ്കുവെക്കുന്നുണ്ട്. വീട്ടിൽ നിന്ന് ഏറ്റവും അവസാനം ഇറങ്ങിയത് സുഹാനയാണ്. എന്താണ് സുഹാന വരാൻ ലേറ്റാവുന്നതെന്ന് തിരക്കിയപ്പോൾ ​ഗൃഹനാഥക്ക് ലൈറ്റൊക്കെ ഓഫാക്കി വാതിലൊക്കെ പൂട്ടിയിട്ട് അല്ലേ വരനാവുള്ളൂ എന്നാണ് സുഹാന മറുപടി പറഞ്ഞത്.

  Also Read: 'എന്റെ അടിവസ്ത്രം കൂടെ ഊരി നോക്കെടാ', ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവർക്ക് റിയാസിൻ്റെ മറുപടി

  ഒരുപാട് ദൂരം യാത്ര ചെയ്യാൻ ഉള്ളത് കൊണ്ട് തന്നെ വെള്ളവും സ്നാക്സും ഒക്കെ വാങ്ങിയാണ് അങ്ങോട്ടേക്ക് പോകുന്നത്. ഇത്തവണ പോകാൻ നേരം സ്നാക്സ് ഒഴിവാക്കി, പോകുന്ന വഴിക്ക് ആഹാരം കഴിക്കാൻ ഉള്ളത് കൊണ്ട്. പപ്പയേയും മമ്മയേയും കാണാൻ വീട്ടിലേക്ക് പോവുകയാണ് ഞങ്ങൾ. ബേബിയുടെ ഡയറ്റൊക്കെ മറന്നേക്ക് വീട്ടിലേക്കാണ് പോവുന്നതെന്നായിരുന്നു ബഷീറിനോട് മഷൂറ പറഞ്ഞത്.

  Also Read: എൻ്റെ വീട്ടിൽ നിന്ന് ഒരു സൂപ്പർ ഹീറോയെ കിട്ടി, എൻ്റെ പപ്പയുടെ ശരീരം ഇനി മെഡിക്കൽ കോളേജിനെന്ന് നടി മറീന

  മഷുവിനെയും കൊണ്ട് ചെക്കപ്പിന് പോയപ്പോൾ ഒറ്റ ഇരിപ്പ് ഇരിക്കാതെ ഇടയ്ക്ക് നടക്കാൻ ഡോക്ടർ പറഞ്ഞു. ഒരുപാട് വെള്ളം കുടിക്കാനും അതനുസരിച്ച് ടൊയ്ലെറ്റിൽ പോകാനും നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെയൊക്കെ കുറേ നേരം ഇരിക്കാൻ പറ്റുമായിരുന്നു. ഇപ്പോൾ വയറൊക്കെ ചെറുതായി വന്ന് തുടങ്ങിയതോടെ ബു​ദ്ധിമുട്ടാണ്.

  Also Read: ആ നടന്‍ കുടുംബത്ത് കേറി വലിയൊരു കളി നടത്തി; അദ്ദേഹത്തെ അടിക്കാന്‍ പോയി, അന്നത്തെ സംഭവത്തെ കുറിച്ച് ജിഷിൻ മോഹൻ

  ഇവരുടെ പുതിയ വീഡിയോയ്ക്ക് നിരവധി പേർ കമൻ്റുകളുമായി രം​ഗത്ത് എത്തിയിട്ടുണ്ട്. കുറേ പേർ ഈ സമയത്ത് യാത്രകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കണം എന്നാണ് കമൻ്റ് ചെയ്തിരിക്കുന്നത്. ഈ സമയത്തുള്ള യാത്രകൾ കുറയ്ക്കുന്നത് നല്ലത്. അതുപോലെ തന്നെ പുറത്ത് നിന്നുള്ള ഭക്ഷണവും പരമാവധി കുറയ്ക്കണം.

  ഇങ്ങനെയുള്ള ചെറിയ നിർദ്ദേശങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ചിലർ വീഡിയോ കണ്ട ശേഷം കൊതി വരുന്നു. ഗർഭിണിയായതിൽപ്പിന്നെ ഫുഡ് പുറത്ത് നിന്നും വാങ്ങിത്തരില്ല. 7 മാസമായി, വാവ വന്നിട്ട് ഇഷ്ടം പോലെ കഴിക്കാമെന്നാണ് പറയാറുള്ളതെന്നുമായിരുന്നു ഒരാളുടെ കമന്റ്. ഇവരുടെ വീഡിയോ കാണുമ്പോൾ സന്തോഷമാണ് ഇനിയും ഇതുപോലെയുള്ള വീഡിയോ എല്ലാ ദിവസവും അപ്ലോഡ് ചെയ്യണം എന്ന് പറയുന്നവരും ഉണ്ട്.

  Read more about: basheer bashi
  English summary
  bigg boss fame basheer bashi shared a new video about long trip during pregnancy of mashura
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X