ഹൃദയം വിങ്ങി നീറുമ്പോഴും ഇടനെഞ്ചുലയുമ്പോഴും പുറമേ ചിരിക്കേണ്ടി വരുന്നവരേ; ഉള്ളുതൊട്ട് ഫിറോസ്
അവതാരകനായും ആര്‍ജെയുമായുമെല്ലാം കയ്യടി നേടിയ താരമാണ് കിടിലിം ഫിറോസ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 ലെ ശക്തനായ മത്സരാര്‍ത്ഥിയുമായിരുന്നു കിടിലം ഫിറോസ്. ബിഗ് ബോസിന് ശേഷം തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടേയും കിടിലം ഫിറോസ് കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഫിറോസ്. താരത്തിന്റെ കുറിപ്പുകള്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
ഇപ്പോഴിതാ കിടിലിം ഫിറോസ് പങ്കുവച്ച പുതിയ കുറിപ്പും ശ്രദ്ധ നേടുകയാണ്. ജീവിതത്തില്‍ ഉള്ളുലയുമ്പോഴും പുറമെ ചിരിക്കേണ്ടി വരുന്നവരെക്കുറിച്ചാണ് ഫിറോസ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഹൃദയം വിങ്ങി നീറുമ്പോഴും ഇടനെഞ്ചുലയുമ്പോഴും പുറമേ ചിരിക്കേണ്ടി വരുന്നവരേ , വരിക ! നിങ്ങളാണ് യഥാര്‍ത്ഥ വിജയികള്‍ എന്നോര്‍മിപ്പിക്കാനാണ് ഈ കുറിപ്പ്. അനുഭവിച്ചവര്‍ക്കേ അതറിയൂ !ഒരുപാടുപേര്‍ക്ക് ഒത്ത മദ്ധ്യത്തില്‍ നില്‍ക്കുമ്പോളും ഒറ്റപ്പെട്ടു പോകുന്നവര്‍ മരണത്തേക്കാള്‍ വലിയ അവസ്ഥയാണത് എന്ന് ചിന്തിക്കുന്നവര്‍ ഇപ്പൊ ഈ നിമിഷം ഒന്ന് മാറ്റിചിന്തിക്കണം !കാരണം ,ഞാന്‍ പറയും -നിങ്ങളെ തോല്‍പിക്കാന്‍ ജീവിതത്തിനു കഴിയില്ല എന്നതാണ് സത്യത്തില്‍ പുറമെയുള്ള നമ്മുടെ ഈ ചിരി
അതെങ്ങനെ? പറയാം.
ജാസ്മിനെ വെച്ചാണ് ബിസിനസ് ചെയ്തത്! നെഗറ്റീവ് കാണിച്ചെങ്കിലും അവളാണ് ഗെയിം കൊണ്ട് പോയതെന്ന് ഫിറോസ്
ഏറ്റവുമാദ്യം ജീവിതത്തില്‍ ഒരു വലിയ സങ്കടം വന്നപ്പോള്‍ ,നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ നമ്മള്‍ കരയുകയായിരുന്നില്ലേ ? എന്നാല്‍ പിന്നീട് സമാനമായ മറ്റൊന്ന് ദുഃഖകരമായി സംഭവിച്ചപ്പോള്‍ കരച്ചിലില്ല നിര്‍വികാരത ആയിരുന്നു നമുക്ക്. ശരിയല്ലേ ? പിന്നെയും അത്തരം സങ്കടങ്ങള്‍ നമ്മളെ തേടിവന്നപ്പോള്‍ നമ്മള്‍ ചിരിക്കാന്‍ തുടങ്ങി. ഇപ്പൊ ഒരു വലിയ വിഷമം വന്നാല്‍ നമ്മള്‍ ചുണ്ടിലേക്ക് ഒരു ചിരിയെടുത്ത് ഒട്ടിച്ചു വയ്ക്കും . അതേ ചിരി.
നിങ്ങളിപ്പോള്‍ മനസ്സില്‍ കണ്ട അതേ പുച്ഛച്ചിരി. അതായത് ,നിങ്ങളറിയാതെ നിങ്ങള്‍ ശക്തരായി കഴിഞ്ഞിരിക്കുന്നു. പ്രശ്‌നങ്ങളുണ്ടാകുമ്പോ കരഞ്ഞു കലങ്ങി ഉഴറുന്നവരല്ല നിങ്ങള്‍ നിര്‍വികാരതയോടെ പകച്ചിരിക്കുന്നവരും അല്ല !
ചിരിക്കുന്നവരാണ് !പ്രശ്‌നങ്ങളെ നോക്കി അന്തസ്സായി പുച്ഛിച്ചു ചിരിക്കുന്ന അത്രമേല്‍ കരുത്തുള്ളവര്‍. കണ്ടോ ?ഞാന്‍ പറഞ്ഞില്ലേ -നിങ്ങളൊരു വിജയമാണെന്ന്. മറ്റെന്തു ബലമാണ് നിങ്ങള്‍ക്കാവശ്യം? നിങ്ങള്‍ അതീവ ശക്തരാണ്.

ഓരോ വിഷമങ്ങളെയും ചിരിച്ചുകൊണ്ട് നേരിടാന്‍ ഇടനെഞ്ചിനുറപ്പുള്ള ധീരര്‍, പ്രിയപ്പെട്ടവരേ , ജീവിതം പുഴയൊഴുക്കു നീന്തിക്കടന്നവന് കടലുയര്‍ത്തുന്ന വെല്ലുവിളിയാണ് ! ആ വെല്ലുവിളി നേരിടാന്‍ ഈ ആകാശത്തിനു കീഴില്‍ നിങ്ങള്‍ എന്തുകൊണ്ടും യോഗ്യരുമാണ് .നിങ്ങളുടെ മനസിലേക്ക് ഇത് വായിച്ചപ്പോള്‍ കടന്നുവന്ന ഒരാത്മവിശ്വാസത്തിന്റെ പ്രകാശം കാണുമ്പൊള്‍ എനിക്ക് സന്തോഷം തോന്നുന്നു. വരൂ നമുക്ക് പറക്കാം. ഏതു സങ്കടത്തെയും നമ്മുടെ ചിരികൊണ്ട് തോല്പിക്കാം എന്നു പറഞ്ഞാണ് ഫിറോസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 3 ലെ ശക്തനായ മത്സരാർത്ഥിയായിരുന്നു ഫിറോസ്. മണിക്കുട്ടുനും ഫിറോസും തമ്മിലുള്ള മത്സരമായിരുന്നു സീസണ്‍ 3ലെ പ്രധാന പോരുകളിലൊന്ന്. ബിഗ് ബോസിന് ശേഷം താരം അവതാരകനായി സജീവമായി തന്നെയുണ്ട്. ഈയ്യടുത്ത് ബിഗ് ബോസുമായി ബന്ധപ്പെട്ട സിബിന്റേയും അഖില്‍ മാരാരുടേയും ആരോപണങ്ങളോടുള്ള ഫിറോസിന്റെ പ്രതികരണം വെെറലായിരുന്നു.


Click it and Unblock the Notifications











