'ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നു', ആരാധകർ കാത്തിരുന്ന റൊമാൻസ് റീൽസ് വീഡിയോയുമായി റോബിനും ആരതിയും
റോബിൻ രാധാകൃഷ്ണൻ. ഇന്ന് ഈ പേര് കേട്ടാൽ തിരിച്ചറിയാത്തവരായി ആരും ഉണ്ടാവില്ല. ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ഡോക്ടർ റോബിൻ ജനങ്ങൾക്ക് പ്രിയങ്കരനായത്. ന്യൂ നോർമൽ ടാഗ്ലൈനിൽ തുടങ്ങിയ മത്സരം 20 മത്സരാർത്ഥികളുമായാണ് ഷോ തുടങ്ങിയത്. 17 മത്സരാർത്ഥികൾ തുടക്കത്തിലും 3 മത്സരാർത്ഥികൾ വൈൽഡ് കാർഡ് എൻട്രിയിലൂടെയുമാണ് മത്സരിക്കാൻ എത്തിയിത്.
ഷോ തുടങ്ങി ആദ്യ രണ്ടാഴ്ചക്കുള്ളിൽ തന്നെ ആരാധകരെ സമ്പാദിച്ച് തുടങ്ങിയ മത്സരാർത്ഥിയാണ് റോബിൻ. ഷോയെക്കുറിച്ച് മനസ്സിലാക്കിയ ശേഷമാണ് മത്സരിക്കാൻ എത്തിയത്. അതുകൊണ്ട് പ്രേക്ഷകർക്ക് കൊടുക്കേണ്ട കണ്ടൻ്റിനെ കുറിച്ച് നല്ലതുപോലെ റോബിന് അറിയാമായിരുന്നു. ആ രീതിയിൽ തന്നെയാണ് റോബിൻ മത്സരിച്ചതും. സീസൺ നാലിലെ ശക്തമായ മത്സരാർത്ഥി കൂടെയായിരുന്നു പക്ഷെ എഴുപതാമത്തെ ദിവസം ഷോയിൽ പുറത്ത് പോകേണ്ടി വന്നു.

വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ റിയാസ് സലീം എന്ന മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിൻ്റെ പേരിലാണ് ഷോയിൽ നിന്ന് പോകേണ്ടി വന്നത്. ഒരുപാട് സംഭവ ബഹുലമായ നാടകീയതകൾക്കൊടുവിലാണ് ഷോ അവസാനിച്ചത്. ബിഗ് ബോസ് സീസൺ നാല് സംപ്രേക്ഷണം ചെയ്യുന്ന ദിൽഷ എന്ന മത്സരാർത്ഥിയോട് പ്രണയം ഉണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു.
Also Read: ശ്രീനിവാസൻ കാരണം കുറേ പ്രശ്നങ്ങൾ ഉണ്ടായി, 'ഒറ്റ രാത്രി കൊണ്ട് നഷ്ടമായത് ലക്ഷങ്ങൾ'; നിർമ്മാതാവ്

പക്ഷെ ബിഗ് ബോസ് അവസാനിച്ച ശേഷം അധികനാൾ ആ സൗഹൃദം നിലനിന്നില്ല. പിന്നീട് റോബിൻ്റെ ജീവിതത്തിലേക്ക് വന്ന പെൺകുട്ടിയാണ് ആരതി പൊടി. ഷോ കഴിഞ്ഞതിന് ശേഷം റോബിനെ ഇന്റർവ്യു ചെയ്യാൻ വന്ന കുട്ടിയാണ് ആരതി പൊടി. എന്നാൽ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഇതിൻ്റെ പേരിൽ ആരതി ട്രോളുകളൊക്കെ ഏറ്റുവാങ്ങിയിരുന്നു. പിന്നീട് റോബിൻ്റെയൊപ്പം റീൽസ് വീഡിയോകൾ ചെയ്ത് ആരതിയും റോബിൻ്റെ ആരാധകരുടെ ഇഷ്ടം നേടുകയായിരുന്നു.

ആദ്യമൊന്നും ആരതിയുമായി പ്രണയമാണെന്നുള്ള കാര്യമൊന്നും റോബിൻ വെളിപ്പെടുത്തിയിരുന്നില്ല. ആരാധകർക്ക് സംശയങ്ങളുണ്ടായിരുന്നു. പക്ഷെ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയില്ല. എന്നാൽ തിരുവനന്തപുരത്തെ ഒരു പൊതുപരിപാടിയിൽ വെച്ച് ആരതിയുമായി കമ്മിറ്റഡ് ആണെന്നും ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്നും ആരാധകരോട് റോബിൻ പറഞ്ഞു. പിന്നീട് അങ്ങോട്ട് റോബിൻ്റെ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
Also Read: പ്രസവശേഷം ബോഡി ഷെമിങ്ങിന് വിധേയയായ ഐശ്വര്യ; അന്ന് വിമർശകരുടെ വായടപ്പിച്ചത് ഇങ്ങനെ

ഓണത്തിന് ഇരുവരുടെയും ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാൻ ആരാധകർ കാത്തിരിക്കുകയായിരുന്നു. തിരുവോണദിവസമാണ് എല്ലാവർക്കും ഓണാശംസകൾ പറഞ്ഞ് കൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചത്. ഇപ്പോഴിതാ ഒരു റീൽസ് വീഡിയോ കൂടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. വീഡിയോ വന്നതോടെ ആരാധകരും സന്തോഷത്തിലാണ്, കാത്തിരുന്ന വീഡിയോ ആണ്. ഇപ്പോള പഹഅകുവെച്ചതിൾ വളരെ സന്തോഷമുണ്ടെന്നും കമൻ്റകൾ വന്നു.
ഒരു പൂ ചോദിച്ചപ്പോൽ ഒരു പൂക്കാലും തന്നുവെന്നാണ് മറ്റൊരു കമൻ്റ്, ഇത് കണ്ടപ്പോൾ എന്തോ ഒരു സന്തോഷം, ഫോട്ടോ ഇട്ടപ്പോൾ പ്രതീക്ഷിച്ചതാ ഒരു വീഡിയോ കൂടി വരുമെന്ന്, ക്യൂട്ട് കപ്പിൾസ്, ഓണത്തിന് നിങ്ങൾ രണ്ട് പേരുടേയും ഈ വീഡിയോ ഒരു വിഷ്വൽ ട്രീറ്റ് ആണ് എന്ന് തുടങ്ങി നിരവധി കമൻ്റുകളാണ് വീഡിയോയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.
ഇരുവരും ആരതി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ഫോട്ടോയും വീഡിയോയും ചെയ്തിരിക്കുന്നത്. ഇവരുടെ ഫോട്ടോയും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.


Click it and Unblock the Notifications











