For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചേരേണ്ടവർ ചേരും, 'എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം', ആരതിയെ ചേർത്ത് നിർത്തി റോബിൻ

  |

  ഇന്ന് സമൂഹ മാധ്യമങ്ങളിലെ പ്രണയ ജോഡികളാണ് റോബിനും ആരതിയും. ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് റോബിൻ ആളുകൾക്കിടയിൽ ജനപ്രിയനായത്. എഴുപത് ദിവസത്തോളം റോബിൻ ഷോയിൽ ഉണ്ടായിരുന്നു. പിന്നീട് സഹമത്സരാർത്ഥിയായ റിയാസിനെ ആക്രമിച്ചതിൻ്റെ പേരിലാണ് പുറത്തായത്. ആദ്യമൊക്കെ പ്രേക്ഷകർ കരുതി റോബിൻ തിരികെ മത്സരത്തിലേക്ക് വരുമെന്ന്. പക്ഷെ അതുണ്ടായില്ല.

  റോബിൻ പുറത്തായതോടെ പ്രേക്ഷകർ ബി​ഗ് ബോസ് പരിപാടിക്കെതിരെയും ചാനലിനെതിരെയും പ്രതികരിച്ചെങ്കിലും പിന്നീട് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. റോബിൻ സങ്കടത്തോടെയാണ് പുറത്തേക്ക് വന്നത്. എന്നാൽ തനിക്ക് ലഭിച്ച പ്രേക്ഷക സ്വീകാര്യത കണ്ട് റോബിൻ തന്നെ അമ്പരന്നിരുന്നു. പുറത്തേക്ക് വന്ന റോബിനെ തേടി നിരവധി സിനിമ അവസരങ്ങളും വന്നെത്തിയിരുന്നു.

  റോബിൻ മത്സരത്തെക്കുറിച്ച് മനസ്സിലാക്കിയ ശേഷമാണ് ഷോയിൽ പങ്കെടുക്കാൻ എത്തിയത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് വേണ്ട കാര്യങ്ങൾ കൊടുക്കാൻ റോബിന് സാധിച്ചു. റോബിന് ലഭിക്കുന്ന സ്വീകാര്യത ഷോ കഴിഞ്ഞ് കുറച്ച് ദിവസത്തേന് മാത്രമേ ലഭിക്കുള്ളൂ എന്ന് മറ്റ് മത്സരാർത്ഥികളും റോബിന് എതിരെ നിൽക്കുന്നവരും പറ‍ഞ്ഞിരുന്നു. പക്ഷെ സംഭവിച്ചത് നേരെ മറിച്ചാണ്.

  ഓരോ സ്ഥലങ്ങളിലും റോബിനെ കാണാൻ എത്തുന്നത് ആയിരങ്ങളാണ്. കുഞ്ഞ് കുട്ടികൾ മുതൽ പ്രായമായ അമ്മമാർ വരെ എത്താറുണ്ട്. പലരും റോബിൻ്റെയടുക്കൽ എത്തി റോബിനെ നെഞ്ചോട് ചേർക്കാറുണ്ട്. മത്സരാർത്ഥികളിൽ പലരും പറഞ്ഞ മറ്റൊരു കാര്യമാണ് റോബിൻ ഷോയിൽ വന്നത് സോഷ്യൽ മീഡിയ പേജുകൾ പി ആറിനെ ഏൽപ്പിച്ചിട്ടാണെന്ന്. പക്ഷെ ഓരോ വേദികളിലും ചെല്ലുമ്പോൾ റോബിൻ തന്നെ സ്നേഹിക്കുന്ന അമ്മമാരെ ചൂണ്ടി കാണിച്ചിട്ട് ഇവരാണ് എൻ്റെ പി ആർ എന്ന് പറയാറുണ്ട്.

  Also Read: കാളിദാസിനൊപ്പമുള്ളത് കാമുകിയോ? കുടുംബചിത്രത്തിലെ പെണ്‍കുട്ടി ആര്? ആളെ കണ്ടെത്തി ആരാധകര്‍

  മത്സരം സംപ്രേക്ഷണം ചെയ്യുന്ന വേളയിൽ റോബിന് ദിൽഷ എന്ന മത്സരാർത്ഥിയോട് പ്രണയം ഉണ്ടായിരുന്നു. അത് തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ ഷോ കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആ സൗഹൃദം അവസാനിച്ചിരുന്നു. എന്നാൽ റോബിൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച ഒന്നാണ് ആരതി പൊടി എന്ന പെൺകുട്ടി. റോബിനെ അഭിമുഖം ചെയ്യാൻ വന്ന പെൺകുട്ടി എന്നാണ് ആദ്യം ആരാധകർ മനസ്സിലാക്കിയെങ്കിലും പിന്നീട് അത് അങ്ങനെയല്ലാതെ മാറുകയായിരുന്നു.

  Also Read: 'ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നു', ആരാധകർ കാത്തിരുന്ന റൊമാൻസ് റീൽ‍സ് വീഡിയോയുമായി റോബിനും ആരതിയും

  അഭിമുഖം ചെയ്യാൻ വന്നെങ്കിലും റോബിനെ നോക്കിയിരിക്കുകയായിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിലെ ട്രോളുകൾക്ക് ആരതി ഇരയാകേണ്ടി വന്നു. പിന്നീട് ഓരോ ദിവസങ്ങൾ കഴിയുമ്പോഴും ആരതിയും റോബിനുമായുള്ള പേരുകൾ ഒരുമിച്ച് കേൾക്കാൻ തുടങ്ങി. റോബിൻ്റെ റീൽസുകളിലും ആരതിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന പൊതുപരിപാടിയിൽ താനും ആരതിയും കമ്മിറ്റഡ് ആണെന്ന് പറയുകയും ഫെബ്രുവരിയിൽ വിവാഹം നടക്കുമെന്ന് ആരാധകരോട് പറയുകയും ചെയ്തു.

  പിന്നീട് അങ്ങോട്ട് ഇരുവരുടെയും ഓരോ പോസ്റ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഓണച്ചിത്രങ്ങൾക്ക് വേണ്ടി അതുപോലെ ആരാധകർ കാത്തിരിക്കുകയും ചെയ്തു.സമൂഹ മാധ്യമങ്ങളിൽ സജീവമായf റോബിൻ കഴിഞ്ഞ ദിവസം ഇട്ട ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരതിയെ ചേർത്ത് നിർത്തികൊണ്ടുള്ള രണ്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

  Also Read: പ്രസവിക്കുന്നതിന്റെ തലേന്ന് രാത്രി വന്ന കൊതി; മകള്‍ തന്നെ മിനി വേര്‍ഷനായതിനെ കുറിച്ച് നടി ശില്‍പ ബാല

  'ഫ്രം ദിസ്' ടു 'ടു ദിസ്' എന്ന് രണ്ട് ചിത്രങ്ങളിൽ കുറിച്ചിട്ടുണ്ടായിരുന്നു. അഭിമുഖത്തിന് വന്നപ്പോൾ എടുത്ത ചിത്രവും ഏറ്റവും ഒടുവിൽ ഓണനാളിൽ എടത്ത ചിത്രവും കൂടി ചേർത്താണ് റോബിൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എനിക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യം എന്നാണ് റോബിൻ ക്യാപ്ഷനായി നൽകിയത്. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും ചെയ്തു.

  നിരവധി പേരാണ് ചിത്രങ്ങൾക്ക് കമൻ്റുമായി എത്തിയിട്ടുള്ളത്. ദൈവം കൂട്ടിച്ചേർത്തതാണ് നിങ്ങളെ. നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതൊക്കെ ഓർത്ത് നോക്കിയാൽ ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു എന്നാണ് ഒരാളുടെ കമൻ്റ്. ദൈവം നമ്മുടെ ജീവിതത്തിൽ നല്ലത് നമുക്ക് തരികയുള്ളൂ... അതൊരു സത്യമാണ്....! റോബിൻ നിൻ്റെ ഭാ​ഗ്യം തന്നെയാണ് ആരതി . നിന്നെ മനസ്സിലാക്കാനും നിന്നെ ആത്മാർത്ഥമായി സ്നേഹിക്കാനും കിട്ടിയ മുത്താണ് അവൾ. പിന്നെ ആരതിയുടെയും ഭാ​ഗ്യമാണ് എന്നാണ് മറ്റൊരു കമൻ്റ്.

  Read more about: bigg boss
  English summary
  Bigg boss Fame Robin Radhakrishnan Shared a picture with Arati Podi And says Best thing Happened to me
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X