For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവിക്കുന്നതിന്റെ തലേന്ന് രാത്രി വന്ന കൊതി; മകള്‍ തന്നെ മിനി വേര്‍ഷനായതിനെ കുറിച്ച് നടി ശില്‍പ ബാല

  |

  നടിയും അവതാരകയുമായി ശില്‍പ ബാലയെ പോലെ തന്നെ ഭര്‍ത്താവും മകളും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ശില്‍പയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളിലും റീല്‍സിലുമൊക്കെ തക്കിട്ടു എന്ന് വിളിക്കുന്ന മകള്‍ യാമികയും ഉണ്ടാവും. ശില്‍പയുടെ ഫോട്ടോകോപ്പി പോലെയിരിക്കുന്ന മകളുടെ ജനനത്തിന് മുന്‍പും ശേഷവുമുള്ള കാര്യങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

  ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് മകളെ പ്രസവിക്കുന്നതിന് തൊട്ട് തലേന്ന് രാത്രി ഉണ്ടായ കൊതിയെ കുറിച്ച് ശില്‍പ പറയുന്നത്. അന്ന് രാത്രി താന്‍ കഴിച്ചതെന്താണോ പിന്നീട് മകള്‍ക്കും പ്രിയപ്പെട്ടത് അതായി മാറിയെന്നാണ് ശില്‍പ കുറിപ്പില്‍ പറയുന്നത്.

  'ജീവിതത്തിന് പുതിയൊരു അര്‍ഥം കണ്ടെത്തിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. ഏകദേശം 5 വര്‍ഷം മുന്‍പ് ഈ സമയത്ത്, എന്റെ കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ തലേദിവസം രാത്രിയാണ്. ചീസ് കൂടുതലായി ചേര്‍ത്ത പിസ്സ കഴിക്കാന്‍ എനിക്ക് വല്ലാത്ത കൊതി തോന്നിയത് ഇപ്പോഴും ഓര്‍ക്കുന്നു. എന്റെ ഭര്‍ത്താവിനോടും മാതാപിതാക്കളോടും നാത്തൂന്മാരുടെയുമൊക്കെ കൂടെ ഞാന്‍ പോണ്ടിച്ചേരിയിലെ ഏറ്റവും മികച്ച ഭക്ഷണം കഴിക്കാന്‍ ഇറങ്ങി.

  Also Read: 'ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നു', ആരാധകർ കാത്തിരുന്ന റൊമാൻസ് റീൽ‍സ് വീഡിയോയുമായി റോബിനും ആരതിയും

  ഒറ്റയടിക്ക് ഞാന്‍ ഒരു നല്ല ചീസ് ക്രസ്റ്റഡ് വുഡ് ഫയര്‍ പിസ്സ കഴിച്ചു. എന്റെ കൂടെ വന്നവര്‍ക്ക് ആര്‍ക്കും ആ പിസ്സ ഇഷ്ടപ്പെട്ടില്ല. പക്ഷേ ഏത് നിമിഷവും ഞാന്‍ വീഴുമെന്ന് അവര്‍ക്കറിയാം. അതിനാല്‍ അവസാനമായി ഒരു തവണയെങ്കിലും സമാധാനമായി കഴിക്കാന്‍ അനുവദിക്കാമെന്ന് അവര്‍ കരുതിയിട്ടുണ്ടാവാം.

  Also Read: അവർക്കൊരു അമ്മയുണ്ട്! വാടക ​ഗർഭപാത്രത്തിലൂടെ കുട്ടികളെ സ്വീകരിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച കരൺ

  5 വര്‍ഷത്തിന് ശേഷം, ഞങ്ങള്‍ എന്തെങ്കിലും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഒരു ഞരക്കത്തോടെ ഒരു കുഞ്ഞു ശബ്ദം ഞങ്ങള്‍ കേട്ട് തുടങ്ങി. 'അച്ഛാ, ചിക്കു, എനിക്ക് ധാരാളം ചീസ് ഉള്ള ഒരു പിസ്സ തരൂ'. അഞ്ച് വര്‍ഷം മുന്‍പ് ഞാനൊരു രാത്രിയില്‍ ആവശ്യപ്പെട്ട അതേ കാര്യം ഇപ്പോഴും അദ്ദേഹം ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഇനി നിങ്ങള്‍ പറയൂ, ആരാണ് ഇപ്പോള്‍ പിസ്സ നൈറ്റ് ആസ്വദിക്കുന്നത്?

  ആദ്യം മുതലേ അവള്‍ എന്റെ മിനി കോപ്പിയാണ്. ഒരു തുമ്മല്‍ കൊണ്ട് കരയിപ്പിക്കുന്ന ഡാഡിയുടെ കുഞ്ഞി പെണ്‍കുട്ടിയാണ് അവള്‍.

  Also Read: ആരതിയുടെ പിറന്നാൾ ആഘോഷമാക്കി റോബിനും കൂട്ടരും, സർപ്രൈസ് സമ്മാനവുമായി റോബിൻ

  ദൈവികതയിലേക്ക് നമ്മെ നയിക്കുന്നവന്, ദൈവത്തിന്റെ ഏറ്റവും വിലയേറിയ സമ്മാനം, ജന്മദിനാശംസകള്‍ തക്കിട്ടു. എന്നെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ എന്റെ ജീവിതം വീണ്ടും ലോഡ് ചെയ്തിരിക്കുകയാണ്. കൂടാതെ എല്ലാവര്‍ക്കും ഓണാശംസകള്‍' എന്നുമാണ് ശില്‍പ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

  അതേ സമയം ശില്‍പയുടെ പോസ്റ്റിന് താഴെ മകള്‍ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. നടിമാരായ സനുഷ, ഷഫ്‌ന, ഗായിക സിത്താര കൃഷ്ണകുമാര്‍, പേളി മാണി, അപര്‍ണ തോമസ് തുടങ്ങി ശില്‍പയുടെ സുഹൃത്തുക്കളും സെലിബ്രിറ്റികളുമൊക്കെ താരപുത്രിയ്ക്ക് ആശംസ അറിയിക്കുന്നു.

  English summary
  Viral: Shilpa Bala Pens An Emotional Note About Her Daughter And Pregnancy Cravings
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X