അച്ഛനോടും അമ്മയോടും സംസാരിക്കാറില്ല; അച്ഛന്റെ കസേരയില്‍ ഇരിക്കില്ല, ഭാര്യയോടും പറഞ്ഞിട്ടുണ്ട്!

അഭിനയിച്ച സിനിമകളേക്കാള്‍ കൂടുതല്‍ അഭിമുഖങ്ങളിലൂടെ താരമായി മാറിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. രസകരമായി കഥകള്‍ പറയുന്ന, ഉരുളയ്ക്ക് ഉപ്പേരി പോലെ കൗണ്ടറുകള്‍ എറിയുന്ന ധ്യാനിന്റെ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. തന്റെ സിനിമകളേക്കാള്‍ ഹിറ്റാകുന്നത് അഭിമുഖങ്ങളാണെന്ന് ധ്യാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. താരത്തിന്റെ ഓരോ അഭിമുഖങ്ങളും മലയാളികള്‍ മിസ് ചെയ്യാതെ കാണാറുണ്ട്.

മറകളില്ലാതെ സംസാരിക്കുന്നുവെന്നതാണ് ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ക്ക് ഇത്ര സ്വീകാര്യത നേടാനുള്ള കാരണം. സ്‌ട്രെസ് അനുഭവിക്കുന്ന സമയത്ത് ധ്യാനിന്റെ അഭിമുഖം ക്ാണുന്നത് ശീലമാക്കിയവര്‍ വരെയുണ്ട്. ഇപ്പോഴിതാ തന്റെ അച്ഛനും അമ്മയുമായുള്ള ബന്ധത്തെക്കുറിച്ചും മറ്റും മനസ് തുറക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്. 24 ന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

Dhyan Sreenivasan

ഒരുകാലത്ത് താന്‍ സ്വയം കരുതിയിരുന്നത് പാര്‍ട്ട് ടൈം നടന്‍ എന്നായിരുന്നുവെന്നാണ് ധ്യാന്‍ പറയുന്നത്. അഭിനയത്തില്‍ തനിക്ക് കരിയര്‍ പ്രാനുകളില്ല, ചെയ്ത സിനിമകളെല്ലാം സൗഹൃദത്തിന്റേയും ഇഷ്ടത്തിന്റേയും പുറത്ത് ചെയ്തതാണെന്നാണ് ധ്യാന്‍ പറയുന്നത്. ഇന്നും താന്‍ സൗഹൃദത്തിന്റെ പേരിലാണ് സിനിമകള്‍ ചെയ്യുന്നതെന്നും ധ്യാന്‍ പറയുന്നു. അതേസമയം കരിയറില്‍ പ്ലാനുകളുള്ള ഒരു നടനും ചെയ്യത്തതാണ് താന്‍ ചെയ്യുന്നതെന്നും താരം പറയുന്നു.

പ്ലാനുണ്ടെങ്കില്‍ സിനിമകള്‍ ചെയ്യുന്നതില്‍ ചൂസിയാകുമെന്നാണ് ധ്യാനിന്റെ അഭിപ്രായം. എന്നാല്‍ തന്റെ ലക്ഷ്യം പണമല്ലെന്നും ധ്യാന്‍ വ്യക്തമാക്കുന്നുണ്ട്. അതിന് തനിക്ക് നിര്‍മ്മാതായാല്‍ മതി. തന്നെ സംബന്ധിച്ച് സിനിമ സാമ്പത്തികമല്ലെന്നും അനുഭവമാണെന്നുമാണ് ധ്യാന്‍ പറയുന്നത്. അഭിമുഖങ്ങളില്‍ സഹോദരന്‍ വിനീത് ശ്രീനിവാസനെക്കുറിച്ചും ധ്യാന്‍ സംസാരിക്കുന്നത് പതിവാണ്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ചേട്ടന്റെ സിനിമയില്‍ അഭിനയിക്കാനൊരുങ്ങുകയാണ് ധ്യാന്‍.

എന്നാല്‍ തനൊരിക്കലും സിനിമ ചോദിച്ച് ഏട്ടന്റെ അടുത്ത് പോയിട്ടില്ലെന്നാണ് ധ്യാന്‍ പറയുന്നത്. ഇപ്പോള്‍ ചെയ്യുന്ന സിനിമയില്‍ പോലും അദ്ദേഹം ഇങ്ങോട്ട് വിളിക്കുകയായിരുന്നുവെന്നാണ് ധ്യാന്‍ പറയുന്നത്. സംവിധായകന്‍ പറയുന്നത് പോലെ ചെയ്യുന്ന നടനാണ് താനെന്നും ചേട്ടന്‍ വിളിച്ചു, താന്‍ അഭിനയിച്ചു എന്നേയുള്ളൂവെന്നും ധ്യാന്‍ പറയുന്നു. താന്‍ സൗഹൃദത്തിന് അതിയായി വില കൊടുക്കുന്നയാളാണെന്നും ധ്യാന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

നായികമാരെ തീരുമാനിക്കുന്ന വിജയ്; പക്ഷെ ഐശ്വര്യയുടെ മുന്നിൽ വിലപ്പോയില്ല; അന്ന് നടന്നത്
അതേസമയം താന്‍ അച്ഛനോടും അമ്മയോടും ചേട്ടനോടുമൊന്നും അധികം സംസാരിക്കാറില്ലെന്നാണ് ധ്യാന്‍ പറയുന്നത്. കാരണം തനിക്ക് ഫോണ്‍ കോളിലൂടെ ഹായ് ഹലോ ബന്ധം പുതുക്കുന്നതിനേക്കാളും വല്ലപ്പോഴും കാണുന്നതും അത് ഓണം പോലെ ആഘോഷിക്കുന്നതിനോടുമാണ് താല്‍പര്യം എന്നാണ് ധ്യാന്‍ പറയുന്നത്. അതിനര്‍ത്ഥം താന്‍ വീട്ടില്‍ പോകാറില്ല എന്നല്ല അര്‍ത്ഥമെന്നും ധ്യാന്‍ പറയുന്നു. വീട്ടില്‍ ഒറ്റയ്ക്ക് ഇരിക്കാനാണ് താന്‍ കൂടുതല്‍ ആഗ്രഹിക്കുന്നതെന്നാണ് ധ്യാന്‍ പറയുന്നത്.

രാത്രി എത്ര വൈകിയാലും ധ്യാന്‍ വീട്ടിലെത്തും. വീട്ടില്‍ സിനിമ ചര്‍ച്ചയില്ല. ഞായറാഴ്ച്ചകളില്‍ അച്ഛന് താന്‍ ഭക്ഷണം ഉണ്ടാക്കി കൊടുക്കാറുണ്ടെന്നും ധ്യാന്‍ പറയുന്നു. നാട്ടിന്‍പുറത്ത് ജീവിക്കുന്നവരാണ്. വൈകിട്ട് പണിയൊക്കെ കഴിഞ്ഞ് ടൗണിലേക്ക് പോകുന്ന, തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെ പോലെയാണ് താനെന്നും ധ്യാന്‍ പറയുന്നു. അച്ഛന്റേയും അമ്മയുടേയും വാര്‍ദ്ധക്യ കാലത്ത് അരികില്‍ ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ധ്യാന്‍ പറയുന്നു. അച്ഛനോടുള്ള അകല്‍ച്ചയോടുള്ള കാരണമായി ധ്യാന്‍ ചൂണ്ടിക്കാണിക്കുന്നത് അദ്ദേഹത്തോടുള്ള ബഹുമാനമാണ്.

Dhyan Sreenivasan

ബഹുമാനം കാരണം അച്ഛന്‍ ഇരിക്കുന്ന കസേരയില്‍ താന്‍ ഇരിക്കുകയോ അദ്ദേഹത്തിന് മുന്നില്‍ നില്‍ക്കുകയോ ചെയ്യാറില്ലെന്നും ധ്യാന്‍ പറയുന്നു. അച്ഛന്‍ ഇരിക്കുന്ന കസേരിയില്‍ തന്റെ മകള്‍ മാത്രമാണ് ഇരിക്കുക എന്നാണ് ധ്യാന്‍ പറയുന്നത്. അച്ഛന്റെ കസേരയില്‍ ഇരിക്കരുതെന്ന് ഭാര്യയോട് പോലും താന്‍ പറഞ്ഞിട്ടുണ്ടെന്നാണ് ധ്യാന്‍ പറയുന്നത്. ബഹുമാനം കാരണം തനിക്ക് അത്തരം ചില ദുശ്ശീലങ്ങളുണ്ടെന്നാണ് ധ്യാന്‍ പറയുന്നത്.

അതേസമയം ധ്യാനിന്റെ പുതിയ സിനിമ നദികൡ സുന്ദരി യമുനയാണ്. അജു വര്‍ഗ്ഗീസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പിന്നാലെ ഒരുങ്ങുന്ന സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിവിന്‍ പോളിയുടെ അതിഥി വേഷവും ചിത്രത്തിലുണ്ട്.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X