സൽമാൻ ഡയലോഗ് മാറ്റി, ഞാൻ ഡിസ്റ്റർബ് ആയി; ബോഡിഗാർഡ് റീമേക്കിനെക്കുറിച്ച് സിദ്ദിഖ്
മലയാളത്തിൽ നിന്നും നിരവധി സിനിമകൾ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ചില സിനിമകൾ വിജയമായപ്പോൾ ചിലത് പരാജയപ്പെട്ടു. റീമേക്ക് ചെയ്ത ഹിന്ദിയിലും തമിഴിലും മലയാളത്തേക്കാളും വലിയ ഹിറ്റായ സിനിമ ആയിരുന്നു ബോഡിഗാർഡ്. സംവിധായകൻ സിദ്ദിഖ് തന്നെയാണ് മലയാളത്തിന് പുറമെ തമിഴിൽ കാവലൻ എന്ന പേരിലും ഹിന്ദിയിൽ ബോഡിഗാർഡ് എന്ന പേരിലും സിനിമ റിലീസ് ചെയ്തത്.
ഇപ്പോഴിതാ ഹിന്ദിയിൽ റീമേക്ക് ചെയ്തപ്പോൾ ഭാഷ അറിയാത്ത് മൂലമുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്. സഫാരി ടിവിയോടാണ് പ്രതികരണം.

'മലയാളത്തിലെ ഡയലോഗുകൾ അതേ പോലെ മൊഴി മാറ്റിയതല്ല റീമേക്കിൽ. കണ്ടന്റ് ആണ് ട്രാൻസലേറ്റ് ചെയ്യുന്നത്. ചിലപ്പോൾ മലയാളത്തിൽ പറയുന്നത് ഹിന്ദിയിലും തമിഴിലും വർക്കാവില്ല. അതിന് വേറെ രീതി കണ്ടത്തേണ്ടി വരും. അത് നമുക്ക് പരിചയമുള്ള രീതി അല്ല. അപ്പോൾ അവരോട് ആ രീതിയെ പറ്റി ചർച്ച ചെയ്യും'
'നമ്മുടെ നാടിന്റെ രീതികളുമായി അവിടെ വ്യത്യാസമുണ്ട്. നമുക്കിവിടെ ഘോഷ യാത്ര തന്നെ ഇല്ല. നമ്മുടെ വിവാഹ രീതി അല്ല അവരുടെ രീതി. അവരുടെ ആഘോഷ രീതിയും ഇമോഷനുമെല്ലാം വ്യത്യസമുണ്ട്. അതൊക്കെ വിശദമായി ചർച്ച ചെയ്യും'
Also Read: 'അർജുനെ പോലൊരു കുട്ടി എല്ലാവരുടെയും സൗഭാഗ്യമാണ്', മരുമകനെ കുറിച്ച് താര കല്യാൺ; പിറന്നാൾ ആഘോഷം വൈറൽ

'ഞാൻ നേരിട്ട വലിയൊരു പ്രശ്നം എന്നത് എനിക്ക് ഹിന്ദി അറിയില്ലെന്നതാണ്. അത്യാവശ്യം കേട്ടാൽ മനസ്സിലാവും. ഇംഗ്ലീഷും അത്ര ഒഴുക്കില്ല. വളരെ ശ്രദ്ധിച്ചാണ് സീൻ ഷൂട്ട് ചെയ്യുക. ഒരു സീൻ ഷൂട്ട് ചെയ്തപ്പോൾ വളരെ ഡിസ്റ്റർബ് ആയി. ഞാൻ അസിസ്റ്റന്റ് ഡയരക്ടറോട് വിളിച്ച് ചോദിച്ചു സ്ക്രിപ്റ്റിലുള്ള ഡയലോഗ് അല്ലല്ലോ സൽമാൻ പറയുന്നതെന്ന്'
'അവൻ പറഞ്ഞു, കുഴപ്പമില്ല ഒരേ കണ്ടന്റ് തന്നെ ആണെന്ന്. ഞങ്ങൾ സംസാരിക്കുന്നത് കണ്ട് സൽമാൻ വേഗം അടുത്തേക്ക് വന്നു. എന്താണ് പ്രശ്നം എന്ന് ചോദിച്ചു'

'സ്ക്രിപ്റ്റിലുള്ള ഡയലോഗ് അല്ല പറഞ്ഞതെന്ന് ഞാൻ പറഞ്ഞു. അല്ല മാറ്റിയിട്ടുണ്ട്, പക്ഷെ കണ്ടന്റ് അത് തന്നെ ആണെന്ന് സൽമാൻ പറഞ്ഞു. പക്ഷെ സൽമാന്റെ ഡയലോഗ് മാറ്റുമ്പോൾ സൽമാന്റെ കൗണ്ടറിൽ നിൽക്കുന്ന കരീനയുടെ ഡയലോഗ് സ്ക്രിപ്റ്റിൽ ഉള്ളത് തന്നെയാണ്, അത് മാച്ച് ആവുമോയെന്നാണ് എന്റെ സംശയം. സൽമാൻ കരീനയുടെ ഡയലോഗ് നോക്കി ഇത് മാച്ച് ആവില്ലെന്ന് പറഞ്ഞു. അതാണ് എന്റെ പ്രശ്നം എന്ന് ഞാൻ പറഞ്ഞു. അപ്പോൾ യു ആർ കറക്ടെന്ന് സൽമാൻ പറഞ്ഞു'

സൽമാൻ വളരെ സ്ട്രിക് ആയി പറഞ്ഞു ഡയലോഗ് എഴുത്തുകാരൻ ഉടനീളം വേണമെന്ന്. ഞാൻ ഹിന്ദിയറിയാത്ത ആളായത് കൊണ്ട് എനിക്ക് ഹിന്ദി അറിയുന്ന ഒരാളുടെ പിന്തുണ വേണമായിരുന്നു. തമിഴ് എനിക്ക് കുറച്ച് കൂടി എളുപ്പമാണ്. കാരണം തമിഴ് സംസ്കാരവും സിനിമയും എനിക്ക് അറിയാം. എന്റെ അമ്മ തമിഴ്നാട്ട്കാരിയാണ്. അതിനാൽ ഞങ്ങൾ വീട്ടിലൊക്കെ തമിഴ് പറയുന്നുമുണ്ട്. ഹിന്ദി അറിയാത്തത് വലിയൊരു പ്രശ്നം ആയിരുന്നു.


Click it and Unblock the Notifications