twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ​ഗോപിയെ ഇകഴ്ത്താൻ ശ്രമിച്ചിട്ടില്ല, വൈരാഗ്യമുണ്ടെങ്കില്‍ അദ്ദേഹം അങ്ങനെ ചെയ്യുമോ? സിദ്ദിഖ്

    |

    കഴിഞ്ഞ ദിവസമായിരുന്നു ഫ്രണ്ട്സ് എന്ന സിനിമയിൽ നിന്നും സുരേഷ് ​ഗോപി പിൻമാറിയതിനെ പറ്റി സംവിധായകൻ സിദ്ദിഖ് സംസാരിച്ചത്. പ്രധാനപ്പെട്ട റോളല്ലെന്ന് തെറ്റിദ്ധരിച്ചാണ് സുരേഷ് ​ഗോപി ഷൂട്ട് തുടങ്ങാൻ അടുത്തിരിക്കെ സിനിമയിൽ നിന്ന് പിൻമാറിയതെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. സിദ്ദിഖിന്റെ പരാമർശം അന്ന് വലിയ രീതിയിൽ ചർച്ചയായി.

    സുരേഷ് ​ഗോപിയെ ഇകഴ്ത്തിക്കാട്ടാൻ വേണ്ടിയാണ് വർഷങ്ങൾക്ക് ശേഷം ഇക്കാര്യം പറഞ്ഞതെന്ന് വരെ വിമർശനം ഉയർന്നു. ഇപ്പോഴിതാ ഈ വിമർശനങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സിദ്ദിഖ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    'മനപ്പൂർവം താഴ്ത്തിക്കെട്ടാൻ വേണ്ടി പറഞ്ഞത് പോലെയാണ്'

    'നടന്ന സത്യങ്ങളാണ് ഞാൻ‌ പറയുന്നത്. ആരെയും ഇകഴ്ത്താനോ പുകഴ്ത്താനോ ഒന്നുമല്ല. സത്യം സത്യമായിട്ട് പറയുകയാണ്. ഈ അടുത്ത് ഞാനൊരു സിനിമയിൽ നായകൻ മാറിയെന്ന് പറഞ്ഞപ്പോൾ അതിൽ വന്ന കമന്റ് ഞാനദ്ദേഹത്തെ മനപ്പൂർവം താഴ്ത്തിക്കെട്ടാൻ വേണ്ടി പറഞ്ഞത് പോലെയാണ്. എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ് സുരേഷ് ​ഗോപി. ആ സിനിമയിൽ നിന്ന് പിൻമാറിയതിന് മുമ്പും പിൻമാറിയതിന് ശേഷവും. ഞങ്ങളുടെ സുഹൃദ്ബന്ധത്തിന് ഒരു മാറ്റവും വന്നിട്ടില്ല'

    Also Read: ശ്രീനിയേട്ടൻ അത് കേട്ടപ്പോഴാണ് കരഞ്ഞത്; പ്രണവിനെ ഇഷ്ടമാണ്, മോഹന്‍ലാലിന്റെ മകനായത് കൊണ്ടല്ലെന്ന് ശ്രീനിവാസന്‍

    'അദ്ദേഹത്തിന്റെ കരിയറിനെയും ബാധിച്ചിട്ടില്ല എന്റെ കരിയറിനെയും ബാധിച്ചിട്ടില്ല'

    'അദ്ദേഹം വളരെ സ്നേഹത്തോടെയാണ് എന്നോട് പെരുമാറുന്നത്. ഞാനങ്ങോട്ട് പെരുമാറുന്നതും. ആ സിനിമയിൽ അഭിനയിച്ചിട്ടില്ല എന്നത് ഞങ്ങളുടെ വ്യക്തി ബന്ധത്തെ ഒരു വിധത്തിലും ബാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കരിയറിനെയും ബാധിച്ചിട്ടില്ല എന്റെ കരിയറിനെയും ബാധിച്ചിട്ടില്ല. ഞാനിതൊക്കെ ചരിത്ര സത്യമായത് കൊണ്ട് മാത്രം പറയുന്നതാണ്. സുരേഷ് ​ഗോപിയെ അവഹേളിച്ചു എന്നാണ് ആ സുഹൃത്ത് അതിനകത്ത് എഴുതിയിരിക്കുന്നത്. അദ്ദേഹത്തിനറിയില്ല ഞാനും സുരേഷ് ​​ഗോപിയും തമ്മിലുള്ള ബന്ധം'

    Also Read: 'ലോഹിയുടെ മരണത്തിന് പിന്നിൽ ചില താരങ്ങളുണ്ട്, അടുത്തുണ്ടായിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ല'; കൈതപ്രം!

    'സുരേഷ് വിളിച്ചതിന് വേറൊരു കാര്യം കൂടിയുണ്ട്'

    'ഞാൻ അമേരിക്കയിൽ ആറ് മാസം കുടുങ്ങിപ്പോയി. കൊവിഡ് കാലത്ത്. ഞാനവിടെ ചെന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് എയർപോർട്ടുകൾ അടച്ചത്. അങ്ങനെ ചിക്കാ​ഗോയിൽ ഞാനെരു സുഹൃത്തിന്റെ വീട്ടിൽ താമസിക്കുകയാണ്. അവിടെ എന്റെ നമ്പർ തപ്പി സിനിമയിൽ നിന്ന് വിളിച്ച രണ്ട് പേരാണ് ഒന്ന് സുരേഷ് ​ഗോപിയും ദിലീപും. അന്ന് യുഎസിൽ എല്ലാവരും കൊവിഡ് മൂലം മരിക്കുകയാണ്'

    'കുഴപ്പമൊന്നുമില്ലെന്ന് ഞാൻ ദിലീപിനോട് പറഞ്ഞു. സുരേഷും വിളിച്ചു. സുരേഷ് വിളിച്ചതിന് വേറൊരു കാര്യം കൂടിയുണ്ട്. ഞാനവിടെ കുടുങ്ങിക്കിടക്കുകയാണെന്ന് മനസ്സിലാക്കി എന്നെ അവിടെ നിന്ന് തിരിച്ചു കൊണ്ടുവരാൻ വേണ്ടി ഫ്ലെെറ്റ് ടിക്കറ്റ് വരെ അറേഞ്ച് ചെയ്താണ് സുരേഷ് എന്നെ വിളിക്കുന്നത്'

    Also Read: യേശുദാസിൻ്റെ പാട്ട് ഒഴിവാക്കിയത് പൃഥ്വിരാജ്; അഭിനയിക്കില്ലെന്ന് പൃഥ്വി പറഞ്ഞത് കേട്ടതായി രമേശ് നാരായണൻ

    'പക്ഷെ മറ്റാരും ചെയ്യാത്ത കാര്യം സുരേഷ് ചെയ്യുന്നുണ്ട്'

    'വൈരാ​ഗ്യമുണ്ടെങ്കിൽ അങ്ങനെ ഒരിക്കലും ചെയ്യില്ല. അത്രയും അടുപ്പം സുരേഷുമായി എനിക്കുണ്ട്. അന്ന് എനിക്ക് പോവാൻ പറ്റിയില്ല, മൂന്ന് പ്രാവശ്യം സുരേഷ് എനിക്ക് ടിക്കറ്റ് അറേഞ്ച് ചെയ്തിട്ട് വിളിച്ചു. എനിക്കാ മൂന്ന് ടിക്കറ്റിലും വരാൻ പറ്റിയില്ല. പിന്നീടാണ് വരാൻ പറ്റിയത്. അത്രയും സുഹൃദ് ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വമാണ് സുരേഷ് ​ഗോപി. എനിക്കേറ്റവും കൂടുതൽ ഇഷ്ടമുള്ള വ്യക്തിയാണ്'

    'ഞങ്ങൾക്ക് മിമിക്രി കലാകാരൻമാരുടെ സംഘടനയുണ്ട്. ആ സംഘടനയുടെ രക്ഷാധികാരിയാണ് സുരേഷ് ​ഗോപി. ഞാനും രക്ഷാധികാരിയാണ്. പക്ഷെ മറ്റാരും ചെയ്യാത്ത കാര്യം സുരേഷ് ചെയ്യുന്നുണ്ട്. അദ്ദേഹം അഭിനയിക്കുന്ന ഓരോ സിനിമയിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരൻമാർക്ക് വേണ്ടി സംഭാവന നൽകുന്നുണ്ട്. ഇതൊക്കെ ഞാൻ പറയുന്നത് അത്രയും നൻമയുള്ളയാളെ ഞാനെന്തിന് ഇകഴ്ത്തിക്കെട്ടണം,' സിദ്ദിഖ് ചോദിച്ചു.

    Read more about: suresh gopi siddique
    English summary
    director Siddique clarifies he is not tried to defame actor suresh gopi; talks about their friendship
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X