twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ലോഹിയുടെ മരണത്തിന് പിന്നിൽ ചില താരങ്ങളുണ്ട്, അടുത്തുണ്ടായിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ല'; കൈതപ്രം!

    |

    കണ്ണീര്‍പ്പൂവിന്‍റെ, മൈനാക പൊന്മുടിയിൽ, പ്രമദവനം, ഏതോ വാര്‍മുകിലിൻ, വികാര നൗകയുമായ്, ദേവാങ്കണങ്ങള്‍, അഴകേ നിൻ, വെണ്ണിലാചന്ദനക്കിണ്ണം തുടങ്ങി ഒരിക്കലും മറക്കാനാവാത്ത എത്രയത്ര ഗാനങ്ങളാണ് കൈതപ്രം ദാമോദരൻ മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്.

    അതോടൊപ്പം തന്നെ രാക്ഷസി, ലജ്ജാവതിയെ പോലുള്ള തട്ടുപൊളിപ്പൻ ഫാസ്റ്റ് നമ്പറുകളും കൈതപ്രത്തിന്റെ തൂലികയിൽ പിറന്നിട്ടുണ്ട്. ഈ എഴുപത്തിരണ്ടാം വയസിലും യുവാക്കളെ ഹരം കൊള്ളിക്കുന്ന വരികളൊരുക്കി ജനറേഷന ഗ്യാപ്പൊക്കെ കാറ്റിൽ പറത്തി അദ്ദേഹം.

    യേശുദാസിൻ്റെ പാട്ട് ഒഴിവാക്കിയത് പൃഥ്വിരാജ്; അഭിനയിക്കില്ലെന്ന് പൃഥ്വി പറഞ്ഞത് കേട്ടതായി രമേശ് നാരായണൻയേശുദാസിൻ്റെ പാട്ട് ഒഴിവാക്കിയത് പൃഥ്വിരാജ്; അഭിനയിക്കില്ലെന്ന് പൃഥ്വി പറഞ്ഞത് കേട്ടതായി രമേശ് നാരായണൻ

    2022ൽ ഏറ്റവും വലിയ ഹിറ്റായ ഹൃദയത്തിലെ ആറ് ഗാനങ്ങൾ എഴുതിയതും കൈതപ്രമാണ്. യുവതലമുറയുടെ പൾസ് എന്തെന്ന് കൃത്യമായി അറിഞ്ഞ് പാട്ടുകൾ എഴുതുവാൻ വല്ലാത്തൊരു കഴിവാണ് കൈതപ്രത്തിനുള്ളത്. ഫാസ്റ്റ് നമ്പറിനൊപ്പം മെലഡിയും ക്ലാസിക്കലും സെമി ക്ലാസിക്കലുമെല്ലാം അദ്ദേഹത്തിന്‍റെ തൂലികയിൽ ഭദ്രം.

    അറിയപ്പെടുന്ന കര്‍ണ്ണാട്ടിക് സംഗീതജ്ഞൻ കൂടിയായ അദ്ദേഹം 1986ൽ എന്നെന്നും കണ്ണേട്ടന്‍റെ എന്ന ഫാസില്‍ ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്കെത്തിയത്. ശേഷം നാന്നൂറിലേറെ സിനിമകളിലായി 1500ലേറെ ഗാനങ്ങള്‍ ഇതിനകം അദ്ദേഹം ഒരുക്കി. കൂടാതെ നിരവധി ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുകയും പാടുകയും ചെയ്തിട്ടുണ്ട്.

    ജയന്‍ മരിച്ചെന്ന് തിയറ്ററില്‍ എഴുതി, ആളുകള്‍ ഇറങ്ങിയോടി; അമേരിക്കയില്‍ ജയനുണ്ടെന്നാണ് വിശ്വാസമെന്ന് മുകേഷ്ജയന്‍ മരിച്ചെന്ന് തിയറ്ററില്‍ എഴുതി, ആളുകള്‍ ഇറങ്ങിയോടി; അമേരിക്കയില്‍ ജയനുണ്ടെന്നാണ് വിശ്വാസമെന്ന് മുകേഷ്

    ലോഹിയുടെ മരണത്തിന് പിന്നിൽ ചില താരങ്ങളുണ്ട്

    ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. തിരക്കഥയൊരുക്കിയിട്ടുമുണ്ട് അദ്ദേഹം. 2017ലാണ് തന്നെ ആരും ഇനി ജാതിപ്പേര് ചേര്‍ത്ത് വിളിക്കേണ്ടെന്ന് അദ്ദേഹം അറിയിച്ചത്. അതിന് ശേഷമാണ് നമ്പൂതിരി മാറ്റി കൈതപ്രം ദാമോദരന്‍ എന്നറിയപ്പെട്ട് തുടങ്ങിയത്.

    കുടുംബപുരാണം, ആര്യൻ, വെള്ളാനകളുടെ നാട്, സിദ്ധാര്‍ത്ഥ, വരവേൽപ്പ്, നാഗപഞ്ചമി, കിരീടം, വടക്കുനോക്കിയന്ത്രം, മുദ്ര, ഒരു വടക്കൻ വീരഗാഥ, മഴവിൽക്കാവടി, തൂവൽസ്പര്‍ശം, പരമ്പര, കളിക്കളം, കുട്ടേട്ടൻ, ഇന്നലെ, തലയണമന്ത്രം, ഹിസ് ഹൈനസ് അബ്‍ദുള്ള, വിഷ്ണുലോകം, എന്‍റെ സൂര്യപുത്രിക്ക്, പൂക്കാലം വരവായി, അമരം, ഭരതം, ദേശാടനം തുടങ്ങി നിരവധി സിനിമകൾക്കാണ് അദ്ദേഹം ഗാനങ്ങള്‍ രചിച്ചത്.

    Also Read: ഭാര്യയാണെന്ന് കരുതി ചേര്‍ത്തു പിടിച്ചു കിടന്നു, അവര്‍ തിരിഞ്ഞതും ഞെട്ടി; പ്രേതാനുഭവം പറഞ്ഞ് ഷാജോണ്‍

    അടുത്തുണ്ടായിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ല

    1993ല്‍ പൈതൃകത്തിലെ ഗാനരചനയ്ക്കും 1996ല്‍ അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട് കൈതപ്രത്തിന്. അന്തരിച്ച സംവിധായകൻ ലോഹിതദാസിനൊപ്പം നിരവധി സിനിമകളിൽ പ്രവർച്ചിട്ടുണ്ട് കൈതപ്രം.

    ലോഹിക്കൊപ്പം പ്രവൃത്തിക്കുമ്പോഴുള്ള കെമിസ്ട്രിയെ കുറിച്ച് കൈതപ്രം പലപ്പോഴായി വാചാലനായിട്ടുണ്ട്. 44 തിരക്കഥകള്‍, സംവിധാനം ചെയ്തത് 12 ചിത്രങ്ങള്‍ ഇത്രയുമായിരുന്നു 20 വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ലോഹിതദാസ് എന്ന പ്രതിഭ മലയാളത്തിന് സമ്മാനിച്ചത്.

    2009ലായിരുന്നു ലോഹിതദാസിനെ മരണം തട്ടിയെടുത്തത്. അപ്രതീക്ഷിതമായിരുന്നു സിനിമാപ്രേമികൾക്ക് ആ വേർപാട്.

    സുഹൃത്തിനെ കുറിച്ച് കൈതപ്രം

    ലോഹിതദാസിന്റെ മരണത്തെ കുറിച്ച് കൈതപ്രം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ലോഹിയുടെ മരണത്തിന് പിന്നിൽ ചില താരങ്ങളുണ്ടെന്നാണ് കൈതപ്രം ബിഹൈൻവുഡ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

    'ലോഹിയുടെ ചൂടാറുന്നതിന് മുമ്പ് ഞാന്‍ ചെന്ന് കണ്ടു. തൊട്ടടുത്ത് ഞാനുണ്ടായിരുന്നു. ആളെ എനിക്ക് രക്ഷിക്കാന്‍ പറ്റിയില്ല. എനിക്ക് പറ്റില്ല. എങ്കിലും അയാള്‍ടെ കൂടെ രണ്ട് ദിവസം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അയാളെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയേനെ. അയാളുടെ മരണത്തിൽ ചില താരങ്ങളുടെ കൈയ്യുണ്ട് എന്നാണ് പറയുന്നത്.'

    ശ്യാമപ്രസാദ് വിളിച്ചിട്ടോ മിണ്ടിയിട്ടോ ഇല്ല

    'ഒരു താരത്തിനെ കാണാന്‍ വേണ്ടി ലോഹി അഞ്ച് ദിവസം റൂമെടുത്ത് തൃശൂര് താമസിക്കുകയും ആ താരം അവിടെ പോകാതിരിക്കുകയും ചെയ്തു എന്നാണ്. അതിലാണ് അയാളുടെ ഹൃദയം പൊട്ടിയത് എന്നാണ് പറയുന്നത്. ഞാന്‍ ആരേയും കുറ്റം പറയുന്നില്ല. പേരും പറയുന്നില്ല.'

    'ഇതെല്ലാം പ്രൊഡ്യൂസര്‍ തന്നെയാണ് എന്നോട് പറഞ്ഞത്. ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് അതേപേരില്‍ നിര്‍മിച്ച സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരുന്നു. എന്നാല്‍ ആ സിനിമയ്ക്ക് ശേഷം ശ്യാമപ്രസാദ് വിളിച്ചിട്ടോ മിണ്ടിയിട്ടോ ഇല്ല' കൈതപ്രം പറഞ്ഞു.

    Read more about: kaithapram lohithadas
    English summary
    Lyricist Kaithapram Damodaran Namboothiri open up about Lohithadas demise, video goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X