രാത്രി രണ്ട് മണിയ്ക്ക് ഡ്രൈവറെ വിട്ട് മദ്യം വാങ്ങാന്‍ പോയ ഫിലോമിനയ്ക്ക് പറ്റിയ അബദ്ധം: സിദ്ധീഖ്

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ഫിലോമിന. കോമഡിയു വൈകാരിക രംഗങ്ങളുമെല്ലാം ഒരുപോലെ അനായാസമായി അവതരിപ്പിക്കാന്‍ സാധിക്കുന്ന അസാധ്യ പ്രതിഭ. ചിരിപ്പിക്കുകയും കരയിപ്പിക്കുകയുമൊക്കെ ചെയ്ത ഒട്ടനവധി കഥാപാത്രങ്ങള്‍ ഫിലോമിന മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. ഗോഡ്ഫാദറിലെ ആനപ്പാറ അച്ചമ്മയൊക്കെ മലയാളി ഉള്ളിടത്തോളം കാലം നിലനില്‍ക്കുന്ന കഥാപാത്രങ്ങളാണ്.

ഇപ്പോഴിതാ ഫിലോമിനയുമായി ബന്ധപ്പെട്ട രസകരമായൊരു കഥ പങ്കുവെക്കുകയാണ് സംവിധായകന്‍ സിദ്ധീഖ്. ഫിലോമിന തകര്‍ത്താടിയ ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ തുടങ്ങിയ സിനിമകളുടെ സംവിധായകരാണ് സിദ്ധീഖും ലാലും. ഗോഡ്ഫാദറിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ അനുഭവമാണ് സിദ്ധീഖ് മനോരമയിലെഴുതിയ ഓര്‍മ്മക്കുറിപ്പിലൂടെ പങ്കുവെക്കുന്നത്.

Siddique

ഫിലോമിനചേച്ചിയ്ക്ക് രത്രിയായാല്‍ ചെറുതായൊന്ന് മദ്യപിക്കണം. വളരെ നേരത്തെ മുതലുള്ള സ്വഭാവമാണെന്നാണ് സിദ്ധീഖ് പറയുന്നത്. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞു പോകുമ്പോള്‍ വഴിയില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഫിലോമിനചേച്ചി കയറിപ്പോയ കാറല്ലേ അത് ഇതെന്താ ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്നത് എന്ന് ക്യാമറാമാന്‍ വേണു ചോദിച്ചുവെന്നും സിദ്ധീഖ് പറയുന്നു. കോഴിക്കോട് ഗോഡ്ഫാദറിന്റെ ലൊക്കേഷന്‍ ആണ്. അന്ന് ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ രാത്രി ഒരു മണിയോട് അടുത്തിരുന്നു. രണ്ട് മണിക്കാണ് വഴിയില്‍ കാര്‍ കണ്ടത്. ഞങ്ങള്‍ നേരെ ചെന്നുവെന്നും അദേഹം പറയുന്നു.

രേഖയും‌ ജയ ബച്ചനും നേർക്ക് നേർ കണ്ടപ്പോൾ; അത്ഭുതപ്പെട്ട് ആരാധകർ; അന്ന് നടന്നത്
എന്താ ചേച്ചി ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്നത്? ഒന്നുമില്ല. ഞാനൊരു സാധനം വാങ്ങിക്കാന്‍ വേണ്ടി വന്നതാണെന്നായിരുന്നു ഫിലോമിനയുടെ മറുപടി. അവിടെ എന്തു സാധനം വാങ്ങിക്കാനാണ് എന്ന് പരസ്പരം അദ്ഭുതപ്പെട്ടു കൊണ്ട് ഞങ്ങള്‍ കൂടുതലൊന്നും ചോദിക്കാതെ സ്ഥലം കാലിയാക്കിയെന്നു സംവിധായകന്‍ പറയുന്നു. പിറ്റേന്ന് ചേച്ചി സെറ്റില്‍ വന്നു. അല്ല ചേച്ചി പാത്രി രാത്രി എന്തു വാങ്ങിക്കാനാണ്? എന്ന് ചോദിച്ചപ്പോള്‍ എന്റെ സിദ്ദീഖേ ഒന്നും പറയണ്ട. മാനം കെട്ടുവെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. ഇത് കേട്ടതും എന്തുപറ്റി ചേച്ചി എന്ന് സിദ്ധീഖ് ചോദിച്ചു.

'എന്റെ കയ്യിലെ പഴ്സില്‍ പൈസ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഡ്രൈവറോട് സാധനം വാങ്ങിക്കാന്‍ ലിക്കര്‍ ഷോപ്പില്‍ നിര്‍ത്താന്‍ പറഞ്ഞതെന്നാണ് ഫിലോമിന പറഞ്ഞത്. ''അന്ന് ലിക്കര്‍ ഷോപ്പുകള്‍ സര്‍ക്കാരിന്റേയല്ല. പന്ത്രണ്ടു മണി കഴിഞ്ഞാല്‍ പൂട്ടും. പിന്നെ ചെറിയൊരു കിളിവാതിലിലൂടെയാണ് ഈ കൊടുക്കല്‍ വാങ്ങല്‍ പരിപാടികള്‍. ഡ്രൈവര്‍ പോയി സാധനം വാങ്ങി. പൈസയ്ക്കായി ചേച്ചിയുടെ അടുത്തെത്തിയപ്പോഴാണ് ചേച്ചി എടുത്തിട്ടില്ല എന്നു മനസിലായത്'' എന്നാണ് സിദ്ധീഖ് പറയുന്നത്.

ഡ്രൈവറോട് കടം ചോദിച്ചപ്പോള്‍ അയാളുടെ കയ്യിലും പൈസയില്ല. പിന്നെ സാധനം തിരിച്ചു കൊടുത്ത് പോന്നു. ഡ്രൈവറോടും കടം ചോദിച്ച് നാണം കെട്ടുവെന്ന് താരം പറഞ്ഞു. എങ്കില്‍പ്പിന്നെ ഞങ്ങളെ കണ്ടപ്പോള്‍ ചേച്ചിയ്ക്ക് ചോദിച്ചൂടായിരുന്നോ? എന്ന് സിദ്ധീഖ് ചോദിച്ചു. നിങ്ങളെ എങ്ങനെയെങ്കിലും പറഞ്ഞു വിടാന്‍ നോക്കുവായിരുന്നു ഞാന്‍. കുപ്പി വാങ്ങിക്കാന്‍ നില്‍ക്കുകയാണെന്ന് നിങ്ങളോട് എനിക്ക് പറയാന്‍ പറ്റുമോ? എന്നായിരുന്നു ഫിലോമിനയുടെ പ്രതികരണം. ഇതോടെ സെറ്റില്‍ പൊട്ടിച്ചിരിയായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

പിന്നാലെ ഇന്‍ ഹരിഹര്‍ നഗറിന്റെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവവും സിദ്ധീഖ് പങ്കുവെക്കുന്നുണ്ട്. സിദ്ധീഖിന്റേയും ലാലിന്റേയും ചിത്രത്തില്‍ ഫിലോമിന ആദ്യം അഭിനയിക്കുന്നത് ഇന്‍ഹരിഹര്‍ നഗറിലാണ്.

Siddique

''ഇന്‍ ഹരിഹര്‍ നഗറിലാണ് ഫിലോമിന ചേച്ചി ഞങ്ങള്‍ക്കൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തില്‍ മായയെ വളയ്ക്കാന്‍ നാല്‍വര്‍ സംഘം മായയുടെ മുത്തശ്ശിയെ ചാക്കിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. സിദ്ധീഖ് അവതരിപ്പിച്ച ഗോവിന്ദന്‍കുട്ടി കോളിങ് ബെല്‍ അടിക്കുന്നതും ഫിലോമിന ചേച്ചി വാതില്‍ തുറന്നതും ഒരു വാക്കത്തിയുമായി വെട്ടാന്‍ വരുന്നു. വെട്ടുന്നതിന് മുമ്പ് ചാടി ഗോവിന്ദന്‍ കുട്ടിയുടെ നെഞ്ചില്‍ ചവിട്ടണം. ക്യാമറ ചെയ്തത് വേണുവാണ്. വേണു ഉടക്കി നില്‍ക്കുകയാണ്'' സി്ദ്ധീഖ് പറയുന്നു.

അത്രയും പ്രായമുള്ള ഒരു സ്ത്രീക്ക് അങ്ങനെ ചാടിച്ചവിട്ടാന്‍ പറ്റില്ല. നമ്മള്‍ ചെറുപ്പക്കാര്‍ക്കേ പറ്റുന്നില്ല. പിന്നല്ലേ എന്നായിരുന്നു വേണുവിന്റെ ചോദ്യം. നമ്മള്‍ സിനിമയില്‍ കാണുന്നത് മുഴുവന്‍ പറ്റുന്ന കാര്യങ്ങളാണോ? പറ്റാത്ത കാര്യങ്ങളെ പറ്റും എന്നു വിശ്വസിപ്പിക്കുകയല്ലേ വേണ്ടതെന്ന് താന്‍ ചോദിച്ചുവെന്ന് സിദ്ധീഖ് പറയുന്നു. പക്ഷെ വിശ്വസിപ്പിക്കാന്‍ പറ്റില്ല എന്ന് വേണു തീര്‍ത്തു പറഞ്ഞു. നമുക്ക് വിശ്വസിപ്പിക്കാം. ഞാനും ലാലും ഉറപ്പു കൊടുത്തുവെന്നും സിദ്ധീഖ് പറയുന്നു.

ചിത്രത്തില്‍ ചേച്ചി ചവിട്ടുന്നതായി കാണിക്കുന്നുണ്ട്. പക്ഷെ ആ കാല് ലാലിന്റേതാണെന്നാണ് സിദ്ധീഖ് പറയുന്നത്. ലാലിന് നല്ല ഉയരവുമുണ്ട് അത്തരം അഭ്യാസങ്ങളൊക്കെ അറിയുകയും ചെയ്യാം. ചേച്ചിയുടെ വസ്ത്രം ധരിച്ചാണ് ലാല്‍ അത് ചെയ്തതെന്നും അദ്ദേഹം പറയുന്നുണ്ട്.

Read more about: siddique philomena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X